ആ സിനിമയുടെ സെറ്റിൽ വച്ച് ശരിക്കും കരഞ്ഞു,വിശന്നിട്ടായിരുന്നു അധികം എടുത്തത്, വെളിപ്പെടുത്തി നന്ദു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നന്ദു . 1986 ൽ പുറത്ത് ഇറങ്ങിയ സർവകലാശാല എന്ന ചിത്രത്തിലൂടെയാണ് നന്ദു സിനിമയിൽ എത്തുന്നത്. ഇതിന് ശേഷം മികച്ച ചിത്രങ്ങളിൽ നടന് അവസരം ലഭിച്ചിരുന്നു. അന്ന് കോളേജ് പശ്ചാത്തലത്തിലായിരുന്നു ഭൂരിഭാഗം സിനിമകലഉം ഇറങ്ങിയിരുന്നത്. ഈ സിനിമകളിലൊക്കെ നടന് ഭാഗമാവാൻ കഴിഞ്ഞിരുന്നു. നടന്റെ സുഹൃത്തായിട്ടായിരുന്നു അധികം എത്തിയിരുന്നത്.ഇപ്പോഴും സിനിമയിൽ സജീവമാണ് താരം.
വർഷങ്ങളായി സിനിമയിൽ ഉണ്ടെങ്കിലും നടന്റെ കരിയർ മാറ്റുന്നത് 2012 ൽ പുറത്ത് ഇറങ്ങിയ മോഹൻലാൽ - രഞ്ജിത്ത് ചിത്രമായ സ്പിരിറ്റ് ആണ്. അതുവരെ കണ്ടിരുന്ന നന്ദുവിനെ ആയിരുന്നില്ല സ്പിരിറ്റിൽ കണ്ടത്. മണിയൻ എന്ന കഥാപാത്രമായി നടൻ ജീവിക്കുകയായിരുന്നു. സ്പിരിറ്റിന് മുൻപ് നല്ല വേഷങ്ങൾ നടൻ ചെയ്തിട്ടുണ്ടെങ്കിലും മണിയന് എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിന് ശേഷം നടനെ തേടി മികച്ച കഥാപാത്രങ്ങൾ എത്തിയിരുന്നു. ഇനി പുറത്ത് വരാനുള്ള മോഹൻലാൽ ചിത്രമായ മരയ്ക്കാറിലും നടൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നന്ദുവിന്റെ അഭിമുഖമാണ്. ആദ്യ സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചണ് നടൻ പറയുന്നത്. കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ആദ്യ സിനിമയായ സർവകലാശാലയുടെ സെറ്റിൽ വെച്ച് നടന്ന സംഭവമാണ് നടൻ പറയുന്നത്. ആ സിനിമയുടെ സെറ്റിൽ വെച്ച് ശരിക്കും കരഞ്ഞ് പോയി എന്നും നന്ദു പറയുന്നുണ്ട്.

ഭക്ഷണത്തിന്റെ പേരിലാണ് പ്രശ്നം നടക്കുന്നത്. ആളുടെ പേര് പറയാതെയായിരുന്നു തന്നെ ഏറെ വേദനിപ്പിച്ച ആ സംഭവത്തെ കുറിച്ച് താരം പറയുന്നത്.നന്ദുവിന്റെ വാക്കുകൾ ഇങ്ങനെ.. ''സിനിമയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ആളുണ്ട്. അയാളെ ചീഫ് എന്നാണ് പറയുന്നത്. തിരുവനന്തപുരത്തുകാരനാണ്. പിൻകാലത്ത് വളരെ സ്നേഹത്തോടെയായിരുന്നു തന്നോട് പെരുമാറിയതെന്നും നന്ദു പറയുന്നു. കൂടാതെ അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് കാലങ്ങളിൽ താൻ സഹായിച്ചിട്ടുണ്ടെന്നും നന്ദു പറയുന്നു .

''സിനിമ സെറ്റിൽ വൈകുന്നേരം ചായ ലഭിക്കും. ചായയ്ക്കൊപ്പം എന്തെങ്കിലും പലഹാരങ്ങളും കിട്ടും. ചിലപ്പോൾ ബോണ്ട ആയിരിക്കും, അല്ലെങ്കിൽ വട എന്നിങ്ങിനെ എന്തെങ്കിലും ആയിരിക്കും ലഭിക്കുക. ഉച്ചയ്ക്ക് 11 മണിയ്ക്ക് നാരങ്ങ വെള്ളമോ കരിക്കിന്റെ വെള്ളമോ ലഭിക്കും. ഇതിനോടൊപ്പം ബിസ്കറ്റ് ലഭിക്കും. ആ സെറ്റിൽ ബിസ്കറ്റ് ആയിരുന്നു ലഭിച്ചത്. ആദ്യം എല്ലാവർക്കും ഒരു കപ്പിൽ ചായ തരും. പിന്നീട് അദ്ദേഹം തന്നെ ബിസ്കറ്റും എടുത്ത് തരും. അന്ന് അവിടെ ഞങ്ങളൊരു പത്ത് നാൽപത് പേരുണ്ട്. അദ്ദേഹം എല്ലാവർക്കും രണ്ട് ബിസ്കറ്റ് കൊടുത്ത്. വിശപ്പ് കാരണം ഞാൻ അതിൽ നിന്ന് ഒരെണ്ണം അധികം എടുത്തു. ഉടനെ തന്നെ ഇയാൾ എന്റെ കയ്യിൽ ഒരു അടി തന്നു. ബിസ്കറ്റ് ആ പാത്രത്തിൽ തന്നെവീണു. ഇത് തനിക്ക് ഭയങ്കര വിഷമം ആയി. കണ്ണ് നിറഞ്ഞുവെന്നും നന്ദു പറയുന്നു.

അത്രയ്ക്ക് വിശപ്പ് തോന്നിയത് കൊണ്ടാണ് അന്ന് ആ ബിസ്കറ്റ് എടുത്തത്. തനിക്ക് തന്ന ബിസ്കറ്റ് കൂടി തിരിച്ച് കൊടുത്തിട്ട് ഞാൻ മാറി മറ്റെരു സ്ഥലത്ത് പോയി ഇരുന്നു. ചിത്രഞ്ജലിയിൽ വെച്ചാണ് ഷൂട്ടിംഗ് നടക്കുന്നത്. ഇതു കണ്ടു കൊണ്ട് യൂണിറ്റിന്റെ ചീഫായ ചന്ദ്രൻ എന്ന ആൾ അവിടെ വന്നു. തിരുവനന്തപുരത്തുകാരനായിരുന്നു അദ്ദേഹവും. തനും ചാന്ദ്രേട്ടനുമായി നല്ല അടുപ്പമായിരുന്നു. താൻ മാറി ഇരിക്കുന്നത് അദ്ദേഹം കണ്ടു. എന്നോട് വന്ന് കാര്യം തിരിക്കി. ആദ്യമൊന്നും താൻ ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് നിർബന്ധിച്ച് ചോദിച്ചപ്പോൾ കാര്യം പറഞ്ഞു. ഉടനെ തന്നെ തന്നേയും കൊണ്ട് സെറ്റിൽ ചായ ഉണ്ടാക്കുന്ന സ്ഥലത്ത് പോയി. അവിടെ കുറെ പാത്രത്തിൽ ബിസ്കറ്റ് ഇട്ട് വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരു കവർ എനിക്ക് എടുത്തു തന്നു. എന്നീട്ട് എന്നോട് കഴിക്കാൻ പറഞ്ഞു.
Recommended Video

ഇതെല്ലാം മറ്റെയാൾ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു. ബിസ്കറ്റ് എടുത്തപ്പോൾ ആൾ ഓടി കൊണ്ട് വന്നു. ഉടൻ തന്നെ ചാന്ദ്രേട്ടൻ നല്ല വഴക്ക് പറഞ്ഞു. ഇനി തന്നോട് ഇങ്ങനെയൊന്നും പെരുമാറരുതെന്ന് രൂക്ഷമായ ഭാഷയിൽ തന്നെ ആളോട് പറഞ്ഞു. അതിന് ശേഷം അദ്ദേഹം എന്നോട് വളരെ നല്ല രീതിയിലായിരുന്നു പെരുമാറിയത്''... ആദ്യ ചിത്രത്തിലെ ഒർമ പങ്കുവെച്ച് കൊണ്ട് നന്ദു പറഞ്ഞു.


Click it and Unblock the Notifications











