അന്ന് എന്റെ ടീഷര്‍ട്ട് ധരിച്ച് ലാലേട്ടന്‍ പാട്ടുസീനില്‍ അഭിനയിച്ചു! സൂപ്പര്‍താരത്തെ കുറിച്ച് നന്ദു

By Midhun Raj

മലയാളത്തില്‍ സഹനടനായും ഹാസ്യ വേഷങ്ങളിലും ശ്രദ്ധിക്കപ്പെട്ട താരമാണ് നന്ദു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ നടന്‍ അഭിനയിച്ചിരുന്നു. മുപ്പത് വര്‍ഷത്തിലധികമായി ഇന്‍ഡസ്ട്രിയിലുളള നന്ദു മോഹന്‍ലാലിന്റെ സര്‍വ്വകലാശാല എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് മോളിവുഡില്‍ നിരവധി മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം നന്ദു ഭാഗമായിരുന്നു.

മോഹന്‍ലാലിനൊപ്പവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് നന്ദു. അടുത്തിടെ കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവം നടന്‍ പങ്കുവെച്ചിരുന്നു. മോഹന്‍ലാലും ഉര്‍വ്വശിയും പ്രധാന വേഷത്തില്‍ എത്തിയ കളിപ്പാട്ടം എന്ന സിനിമയുടെ ചിത്രീകരണാനുഭവം ആണ് നന്ദു പങ്കുവെച്ചത്.

വേണു നാഗവള്ളിയായിരുന്നു

വേണു നാഗവള്ളിയായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. കളിപ്പാട്ടത്തില്‍ അഭിനയത്തിനൊപ്പം സഹസംവിധായകനായും നന്ദു പ്രവര്‍ത്തിച്ചിരുന്നു. ചിത്രത്തില്‍ ഉര്‍വ്വശിയും ലാലേട്ടനുമുളള ഒരു ഗാനരംഗം എടുത്തോണ്ട് ഇരിക്കുന്ന സമയം. ഊട്ടിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുളള ഒരു സ്ഥലത്ത് വെച്ചായിരുന്നു അത് ചിത്രീകരിച്ചത്.

അപ്പോ അസിസ്റ്റന്റ് ഡയറക്ടറായിരുന്നതിനാല്‍

അപ്പോ അസിസ്റ്റന്റ് ഡയറക്ടറായിരുന്നതിനാല്‍ ഞാന്‍ ലാലേട്ടനും ഉര്‍വ്വശിക്കുമൊപ്പം എപ്പോഴും ഉണ്ടായിരുന്നു. ഷോട്ട് എടുത്തുകഴിഞ്ഞാല്‍ ഞങ്ങള്‍ എന്തെങ്കിലുമൊേെക്ക തമാശ പറഞ്ഞിരിക്കും. ഫുള്ള് കോമഡിയാണ്, ലാലേട്ടനൊപ്പം ഒന്നും രണ്ട് മിനിറ്റില്‍ കൂടുതലൊന്നും നില്‍ക്കാന്‍ പറ്റില്ല. ഇങ്ങനെ തമാശ പറഞ്ഞുകൊണ്ടേയിരിക്കും.

അപ്പോ അങ്ങനെ ഷോട്ട്

അപ്പോ അങ്ങനെ ഷോട്ട് എടുത്തുകൊണ്ട് നിന്നപ്പോ ഉര്‍വ്വശി ഡ്രസ് ചേയ്ഞ്ച് ചെയ്ത് വന്നു. ആ സമയം ഡയറക്ടര്‍ ലാലേട്ടനോട് ചോദിച്ചു. ലാലേ വേറൊരു ഡ്രസ് ഇടാന്‍ പറ്റുമോ എന്ന്. അന്ന് പെട്ടെന്ന് ചേയ്ഞ്ച് ചെയ്യാനായിട്ട് ഒരു ഡ്രസ് അവിടെ ഇല്ലായിരുന്നു. അപ്പോ അയ്യോ ഉടുപ്പില്ലല്ലോ എന്ന് പറഞ്ഞിരിക്കുമ്പോള്‍ ഞാന്‍ അവിടെ നല്ലൊരു പച്ച ടീഷര്‍ട്ട് ഇട്ട് നില്‍ക്കുന്നുണ്ടായിരുന്നു.

Recommended Video

'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam
അപ്പോ ആ സിനിമയിലെ

അപ്പോ ആ സിനിമയിലെ പാട്ട് നോക്കിയാ കാണാം നല്ലൊരു ഗ്രീന്‍ കളര്‍ ടീഷര്‍ട്ട് ഇട്ടുകൊണ്ട് ലാലേട്ടന്‍ പെര്‍ഫോം ചെയ്യുന്നത്. അദ്ദേഹവുമായി എപ്പോഴും നല്ലൊരു സ്‌നേഹ ബന്ധമുണ്ട്. അന്ന് മറ്റ് നടന്‍മാര്‍ ആയിരുന്നെങ്കില്‍ ആ സന്ദര്‍ഭത്തില്‍ അങ്ങനെ ചെയ്യുമായിരുന്നോ എന്ന് എനിക്കറിയില്ല. അഭിമുഖത്തില്‍ നന്ദു പറഞ്ഞു. മോഹന്‍ലാലിന്റെ തന്നെ സ്പിരിറ്റ് എന്ന ചിത്രത്തിലെ കഥാപാത്രം നന്ദുവിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചിരുന്നത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X