കാമുകന് വിവാഹം കഴിഞ്ഞ് കുട്ടികളായി; ഞങ്ങൾ പിരിയാൻ കാരണം; ഇപ്പോഴും പേടിയുണ്ടെന്ന് നന്ദിനി

ചുരുങ്ങിയ കാലം മാത്രം സിനിമാ രംഗത്ത് സജീവമായി നിന്ന നന്ദിനി ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. കരുമാടിക്കുട്ടൻ, അയാൾ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച നന്ദിനി അക്കാലത്ത് സെൻസേഷനായി മാറി. തമിഴകത്തും നടി നിരവധി സിനിമകൾ ചെയ്തു. കൗസല്യ എന്ന പേരിലാണ് നടി കോളിവുഡിൽ അറിയപ്പെട്ടത്. വില്ലേജ് ഗേൾ ഇമേജിലാണ് നന്ദിനിയെ പ്രേക്ഷകർ കണ്ടത്. കരിയറിലെ ഒരു ഘട്ടത്തിൽ സീരിയലിലും നടി സാന്നിധ്യം അറിയിച്ചു.

43 കാരിയായ നന്ദിനി ഇപ്പോഴും അവിവാഹിതയാണ്. ഇപ്പോഴിതാ വിവാഹിതയാകാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നന്ദിനി. ഗലാട്ട പിങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. പ്രണയവും വിവാഹവുമെല്ലാം നല്ലതാണ്. എന്നെ സംബന്ധിച്ച് പ്രണയ വിവാഹത്തിന് മാതാപിതാക്കൾ സമ്മതിച്ചാൽ അത് മനോഹരമാണ്. ഒരു പ്രണയം ഉണ്ടായിരുന്നു. അത് ബ്രേക്കപ്പ് ആയി. എനിക്ക് സിനിമാ രംഗത്ത് കുറച്ച് കൂടി നിൽക്കണമെന്നുണ്ടായിരുന്നു.

Nandini

അക്കാലത്ത് കല്യാണം കഴിഞ്ഞാൽ ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ പറ്റില്ല. എനിക്കും അദ്ദേഹത്തിനും ആറ് വയസിന്റെ വ്യത്യാസമുണ്ട്. അദ്ദേഹത്തിന് പ്രായം കൂടി വന്നു. കാത്തിരിക്കാൻ പറ്റിയില്ല. അതുകൊണ്ട് ബ്രേക്കപ്പായി.
വിവാഹമെന്നത് വലിയ കാര്യമാണ്. ചുരുങ്ങിയത് ഇരുപത് വർഷത്തേക്കെങ്കിലും ഉള്ള കരാറാണ്. അതിനിടെ ഉയർച്ചകളും താഴ്ചകളും വരുന്നത് അഭിമുഖീകരിക്കാൻ മനോധൈര്യം വേണം. ഉത്തരവാദിത്വം ഒരുപാട് ഉള്ളതിനാൽ വിവാഹവും കുട്ടികളുമാെക്കെ ഇപ്പോഴും പേടിയുള്ള കാര്യമാണ്.

വിവാഹക്കാര്യം അച്ഛനും അമ്മയും പറഞ്ഞിരുന്നു. കുടുംബത്തിൽ തന്നെ രണ്ട് മൂന്ന് പേർ എന്നെ വിവാഹം കഴിക്കാൻ ആലോചിച്ചു. ഞാനതിന് തയ്യാറായിരുന്നില്ല. വിവാഹബന്ധത്തിലേക്ക് കടക്കാനുള്ള പക്വത എനിക്കുണ്ടെന്ന് തോന്നിയില്ല. ഒരു ഘട്ടത്തിൽ വിവാഹം ചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന ആളല്ലേ എന്ന് സ്വയം ചോദിച്ചു. ഒഴുക്കിനനുസരിച്ച് പോകുന്നു. മുൻ കാമുകൻ വിവാഹം ചെയ്ത് കുട്ടികളായി. അദ്ദേഹം ഇപ്പോഴും സംസാരിക്കാറുണ്ടെന്നും നന്ദിനി വ്യക്തമാക്കി.

Nandini

അമ്മയെ എനിക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് വിവാഹമേ വേണ്ടെന്ന് പലപ്പോഴും ചിന്തിക്കുന്നത്. കുടുംബത്തോട് എനിക്ക് അത്രയും അറ്റാച്ച്മെന്റുണ്ട്. അച്ഛനും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയും മകളുമെല്ലാം ചേർന്ന കുടുംബത്തെ എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ സിനിമാ താരമായതിന് കാരണം തന്നെ അമ്മയാണെന്നും നന്ദിനി വ്യക്തമാക്കി.

നന്ദിനിയുടെ അമ്മയും അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. മകൾ വിവാഹത്തിന് തയ്യാറാകാത്തതിനെ പിന്തുണയ്ക്കുന്നില്ലെങ്കിലും അവളെ നിർബന്ധിക്കാൻ പറ്റില്ലെന്ന് അമ്മ വ്യക്തമാക്കി. അഭിമുഖത്തിൽ മുഖം കാണിക്കാൻ അമ്മ തയ്യാറായില്ല.

നായികനടിമാർക്ക് സിനിമാ രംഗത്ത് കുറച്ച് കാലത്തിനുള്ളിൽ മാർക്കറ്റ് നഷ്ടപ്പെടുന്നതിനെക്കുറിച്ചും നന്ദിനി സംസാരിച്ചു. കുറച്ച് ആരോഗ്യ പ്രശ്നങ്ങൾ വന്നത് കൊണ്ടാണ് ഞാൻ ബ്രേക്ക് എടുത്തത്. അല്ലെങ്കിൽ അഭിനയം തുടർന്നേനെ. മുമ്പ് വിവാഹം കഴിഞ്ഞ് കുട്ടികളായാൽ നടിമാർക്ക് അവസരം ഇല്ലായിരുന്നു. ഇന്നത് മാറി. ഇന്നത്തെ തലമുറ ആ രീതി മാറ്റി.

നമ്മുടെ നാട്ടിൽ വീട്ടുകാർക്കായി ത്യാഗം ചെയ്യാൻ സ്ത്രീകൾ തയ്യാറാണ്. ഒരു വർഷമോ രണ്ട് വർഷമോ അല്ല. കുറേ വർഷങ്ങളോളം അവർ ഇത്തരം ത്യാഗങ്ങൾ ചെയ്യും. നടിമാരുടെ കരിയറിന്റെ ആയുസ് കുറയുന്നതിന് ഇതൊരു കാരണമാണെന്ന് നന്ദിനി ചൂണ്ടിക്കാട്ടി. നല്ല അവസരങ്ങൾ വന്നാൽ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയ നന്ദിനി വെബ്സീരീസുകളിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും തുറന്ന് പറഞ്ഞു.

More from Filmibeat

Read more about: nandini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X