വിജയ് സംഗീതയെ കുറിച്ച് എന്നോട് സംസാരിച്ചു, അദ്ദേഹം എല്ലാം അർഹിക്കുന്നു: നന്ദിനി പറയുന്നു
കർണാടകക്കാരിയാണെങ്കിലും, മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നന്ദിനി. യഥാർത്ഥ പേര് കൗസല്യ എന്നാണെങ്കിലും, നടി മലയാളത്തിലെത്തിയപ്പോൾ അത് നന്ദിനി എന്ന് മാറ്റുകയായിരുന്നു. എന്നാലും, തമിഴിലും, തെലുങ്കിലും, കന്നഡയിലും അഭിനയിച്ചപ്പോൾ കൗസല്യ എന്ന പേര് നടി നിലനിർത്തിയിരുന്നു. തമിഴിലെ ഏറ്റവും വിലപ്പിടിപ്പുള്ള സൂപ്പർ താരവും, ഇപ്പോൾ രാഷ്ട്രീയക്കാരനുമായ ദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച ചിത്രങ്ങിലൂടെയാണ് നടി ഇൻഡസ്ട്രിയിൽ പ്രശസ്തി നേടിയത്.
തന്റെ തമിഴ് സിനിമ കരിയറിന്റെ തുടക്കത്തിൽ വിജയ്‍യുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന നന്ദിനി, നടനോടൊപ്പം അഭിനയിച്ചപ്പോൾ ഉള്ള അനുഭവങ്ങൾ മുൻപ് ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നിരുന്നു. ഒന്നിച്ച് അഭിനയിച്ചപ്പോൾ പ്രശസ്ത താരം വളരെ നന്നായിട്ടാണ് തന്നോട് പെരുമാറിയതെന്നും, ഒരുപാട് വിശേഷങ്ങൾ പറയുമായിരുന്നു എന്നും നടി വെളിപ്പെടുത്തി. ഒപ്പം, വിജയ് തന്റെ ഭാര്യ സംഗീതയെക്കുറിച്ച് ആദ്യം പറഞ്ഞ ചില സുഹൃത്തുക്കളിൽ ഒരാളാണ് താൻ എന്നും നന്ദിനി പറഞ്ഞു.

"വിജയ് ശെരിക്കും ഒരു സ്വീറ്റ് ഹാർട്ട് ആണ്. വിജയ് എന്ന വ്യക്തിയുടെ സ്വഭാവഗുണങ്ങൾക്ക് അദ്ദേഹത്തിന് തീർച്ചയായും പ്രശസ്തി ലഭിക്കണം. അദ്ദേഹം വളരെ എളിമയുള്ള വ്യക്തിയാണ്. സംഗീതയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് വിജയ് മുമ്പ് എന്നെ അറിയിച്ചിരുന്നു. ഈ വിവരം ആദ്യം എന്നോട് പറഞ്ഞത് അദ്ദേഹമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഷൂട്ടിനായി ചെന്നൈയിൽ നിന്ന് രാജസ്ഥാനിലേക്ക് പോകുമ്പോൾ വിജയ് ആണ് ഇത് എന്നോട് പങ്കുവെച്ചത്," നടി കൗശല്യ പറഞ്ഞു.
"അന്ന് ഞങ്ങൾ ഒരു ഷൂട്ടിന് വേണ്ടി യാത്രയിലായിരുന്നു. അന്ന് ആ ഫ്ലൈറ്റിൽ വച്ച് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് വിജയ് ഒരുപാട് സംസാരിച്ചു. "ഞാൻ സംഗീത എന്ന പെൺകുട്ടിയെ കല്യാണം കഴിക്കാൻ പോവുകയാണ്, അവൾ ലണ്ടനിൽ ആണ് താമസം, എന്ന് അദ്ദേഹം പറഞ്ഞു. അത് ഇൻഡസ്ട്രിയിൽ ആദ്യം അറിഞ്ഞ ആളുകളിൽ ഒരാളാണ് ഞാൻ എന്ന് തോന്നുന്നു. ആ യാത്ര കഴിഞ്ഞ്, ഒരു മൂന്നു-നാല് മാസം കഴിഞ്ഞായിരുന്നു അവരുടെ വിവാഹം," കൗസല്യ എന്ന എന്ന നന്ദിനി ഓർത്തെടുത്തു.

"ഇന്ന് ആദ്ദേഹം അനുഭവിക്കുന്ന പ്രശസ്‌തിയും, പ്രേക്ഷകരിൽ നിന്ന് കിട്ടുന്ന സ്നേഹവും ഒക്കെ വിജയ് നൂറ് ശതമാനം അർഹിക്കുന്നുണ്ട്. അത്രയും ഡൌൺ ടു എർത്ത് ആണ് അദ്ദേഹം. വളരെ നല്ലൊരു മനുഷ്യനാണ് വിജയ്, അദ്ദേഹത്തോടൊപ്പം ജോലി ചെയ്തത് വളരെ നല്ല അനുഭവമായിരുന്നു," പ്രശസ്ത നടി കൂട്ടിച്ചേർത്തു. വിജയ്‍യും സൂര്യയും ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രം നേരുക്കു നേരിൽ, നടന്റെ ജോഡിയായിട്ടാണ് കൗസല്യ എന്ന നന്ദിനി വേഷമിട്ടത്. പിന്നീട്, പ്രിയമുടൻ, തിരുമലൈ തുടങ്ങിയ ചിത്രങ്ങളിലും വിജയ്‌ക്കൊപ്പം അവർ അഭിനയിച്ചു.
എന്നാൽ വിജയ്‌യുടെ ജീവിതത്തിൽ ഇന്ന് എന്താണ് നടക്കുന്നതെന്ന് അറിയാതെ ആകെ അമ്പരന്നിരിക്കുകയാണ്, നടന്റെ പ്രേക്ഷകരും സിനിമ പ്രേമികളും. പ്രശസ്ത താരവും സംഗീതയും തമ്മിലുള്ള ദാമ്പത്യം കോവിഡ് കാലം തുടങ്ങുന്നതിന് മുൻപ് തന്നെ അവസാനിച്ചുവെന്നാണ് വിവരം. എന്നാൽ വിജയ് ഒരിക്കലും ഇതേ പറ്റി ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. അതെ സമയം, പ്രശസ്ത നടി തൃഷയുമായി നടൻ പ്രണയത്തിലാണെന്നും, ഇരുവരും ഒന്നിച്ചാണ് താമസം എന്ന തരത്തിലുമുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുnnund. തൃഷ ഇത് നിഷേധിച്ചിട്ടില്ലെന്ന് മാത്രമല്ല, വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് എരിയുന്ന തീയിൽ എണ്ണ പകരുകയും ചെയ്തു.


Click it and Unblock the Notifications











