ഞാൻ നടിയാണെന്ന് അറിയില്ലായിരുന്നു; എന്റെ റൊമാന്റിക് സീനുകൾ ഭർത്താവിനെ കാണിച്ചപ്പോൾ; നിത്യ രാം
കുടുംബ പ്രേക്ഷകർക്കിടയിൽ ഇന്ന് സിനിമാ താരങ്ങളേക്കാൾ സ്വീകാര്യത ടെലിവിഷൻ താരങ്ങൾക്ക് ലഭിക്കാറുണ്ട്. സ്ഥിരം ടിവിയിൽ കാണുന്ന മുഖമായതിനാൽ തന്നെ ഇവരോട് പ്രത്യേക മമത പ്രേക്ഷകർക്ക് തോന്നുന്നു. തമിഴ് സീരിയലിലൂടെ കേരളത്തിലും ആരാധകരെ സൃഷ്ടിച്ച നടിയാണ് നിത്യ രാം. നന്ദിനി എന്ന സീരിയലിലൂടെയാണ് നിത്യ രാം ജനപ്രീതി നേടിയത്. സൺ ടിവിയിൽ സംപ്രേഷണം ചെയ്ത തമിഴ് സീരിയൽ മലയാളത്തിലേക്ക് മാെഴി മാറ്റി സൂര്യ ടിവി പ്രേക്ഷകർക്ക് മുന്നിലും എത്തിയിരുന്നു.
രാഹുൽ രവി, മാളവിക തുടങ്ങിയവരായിരുന്നു സീരിയലിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. നന്ദിനിയിലൂടെ വൻ ജനപ്രീതി നേടിയ നിത്യ രാം പിന്നീട് വിവാഹം കഴിക്കുകയും ലൈം ലൈറ്റിൽ നിന്ന് മാറുകയും ചെയ്തു. 2019 ലായിരുന്നു വിവാഹം. ഗൗതം എന്നാണ് നിത്യ രാമിന്റെ ഭർത്താവിന്റെ പേര്. വിവാഹത്തിന് ശേഷം നടി ഭർത്താവിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോയി.

നാട്ടിലേക്ക് തിരിച്ചു വന്ന നിത്യ നാല് വർഷത്തിന് ശേഷം വീണ്ടും അഭിനയ രംഗത്തെത്തേക്ക് കടന്നിരിക്കുകയാണ്.അണ്ണ എന്ന സീരിയലിലാണ് നടിയിപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സീരിയൽ സംപ്രേഷണം തുടങ്ങിയിട്ടില്ല. സിനിമ വികടന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നിത്യ രാം.
'നന്ദിനി സീരിയൽ കഴിഞ്ഞ ശേഷമാണ് ഞാനവനെ കാണുന്നത്. പെട്ടെന്ന് തന്നെ ഞങ്ങൾ കല്യാണത്തെക്കുറിച്ച് സംസാരിച്ചു. ഞാനതിനെ പറ്റി ഒന്നാലോചിച്ചു. നന്ദിനിയിലൂടെ നല്ല റീച്ച് വന്നു. ധാരാളം പ്രൊജക്ടുകൾ വരും ഇപ്പോൾ കല്യാണോ എന്തിനെന്ന് നിരവധി പേർ ചോദിച്ചു. പക്ഷെ എനിക്ക് ഉള്ളിൽ തോന്നി. അധികം കാത്തിരിക്കാനാവില്ലെന്നവൻ പറഞ്ഞിരുന്നു'
വിവാഹവും പ്രധാനപ്പെട്ട തീരുമാനമാണ്. അങ്ങനെ വിവാഹം ചെയ്തു. ചെറിയൊരു ഇടവേള എടുത്ത് വരാമെന്നാണ് കരുതിയത്. പക്ഷെ കൊവിഡ് കാരണവും മറ്റും വലിയ ഇടവേള വന്നെന്നും നിത്യ രാം വ്യക്തമാക്കി.

'അദ്ദേഹം സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണ്. ആദ്യം പരിചയപ്പെട്ടപ്പോൾ വെറുതെ കാണിക്കുന്നതായിരിക്കുമെന്ന് തോന്നി. പക്ഷെ ആദ്യം കണ്ടപ്പോൾ തൊട്ട് ഇപ്പോൾ വരെയും അതേ ബഹുമാനത്തോടെ പെരുമാറുന്നു. എന്നെ നന്നായി നോക്കും. കുട്ടിയെ പോലെ നോക്കും. വേറെന്താണ് വേണ്ടെന്ന്. ഓസ്ട്രേലിയയിൽ നിന്നും അദ്ദേഹം തിരിച്ചു വന്നു. ഇപ്പോൾ എന്റെ കൂടെയുണ്ട്. ഓസ്ട്രേലിയൻ കമ്പനിക്കായി വർക്ക് ഫ്രം ഹോം ചെയ്യുകയാണ് അദ്ദേഹം'
'ഞാൻ നടിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഫോട്ടോ കാണിച്ചപ്പോൾ അദ്ദേഹത്തിന്റെ അമ്മയാണ് പറഞ്ഞ് ഇവൾ സീരിയലിൽ അഭിനയിക്കുന്നുണ്ട്, വളരെ നല്ല കുട്ടിയാണെന്ന്. കല്യാണത്തിന് ശേഷം എന്റെ സീരിയലിന്റെ എപ്പിസോഡുകൾ അദ്ദേഹത്തെ കാണിച്ചു. എന്നെ നന്നായി പ്രോത്സാഹിപ്പിക്കും. നീ പോയി അഭിനയിക്ക്, നല്ല വെബ് സീരീസുകൾ ചെയ്യൂ എന്നൊക്കെ പറഞ്ഞു. തമിഴ് അദ്ദേഹത്തിന് മനസ്സിലാവും, പക്ഷെ സംസാരിക്കാൻ ബുദ്ധിമുട്ടാണ്'
സീരിയലുകളിലെ തന്റെ റൊമാന്റിക് രംഗങ്ങൾ ഭർത്താവിനെ കാണിച്ചതിനെക്കുറിച്ചും നിത്യ രാം സംസാരിച്ചു. റൊമാന്റിക് സീനുകൾ കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ഭർത്താവിനിഷ്ടമല്ല. എനിക്ക് കാണാൻ വയ്യ എന്ന് പറയും. പക്ഷെ എനിക്കത് അദ്ദേഹത്തെ കാണിക്കണമെന്നാണെന്നും നിത്യ രാം ചിരിച്ച് കൊണ്ട് പറഞ്ഞു.
അപസർപ്പക കഥയായിരുന്നു നന്ദിനി സീരിയൽ. എന്നാണ് അണ്ണ എന്ന സീരിയൽ സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണെന്ന് നിത്യ രാം പറയുന്നു. സർപ്പത്തിന്റെ പ്രതികാരമായിരുന്നു നന്ദിനി സീരിയലിന്റെ കഥ. ഇരട്ട വേഷത്തിലാണ് നിത്യ രാം ഈ സീരിയലിൽ അഭിനയിച്ചത്.


Click it and Unblock the Notifications











