കാശ് ഉണ്ടാക്കാന്‍ ഓരോന്ന് കാണിക്കുന്നു; വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ അതിജീവിച്ചതിനെ കുറിച്ച് നന്ദിനി
സോഷ്യല്‍ മീഡിയ പേജിലൂടെ നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് മുന്‍പ് പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. കാല് കാണിച്ചുള്ള ഫോട്ടോയാണെങ്കില്‍ പോലും വലിയ വിമര്‍ശനമാണ് ലഭിക്കാറുള്ളത്. ഏറ്റവുമൊടുവില്‍ യോഗ ചിത്രങ്ങള്‍ പങ്കുവെച്ച നടിയും അവതാരകയുമായ നന്ദിനിയ്ക്കും കിട്ടിയത് നെഗറ്റീവ് കമന്റുകളാണ്.
ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം
താന്‍ യോഗ ചെയ്യുന്നത് ഫേക്ക് ആണെന്നാണ് ചിലര്‍ പറയുന്നത്. എന്തിനാണ് ഇതിനെ പരിഹസിക്കുന്നത് അറിയില്ലെന്നാണ് നന്ദിനിയിപ്പോള്‍ പറയുന്നത്. ആരോഗ്യം പരിപാലിക്കാന്‍ ഇനിയും ശ്രമിക്കാത്തവര്‍ മലയാളികള്‍ മാത്രമാണ്. ചിലര്‍ക്കെങ്കിലും പ്രചോദനമാവട്ടേ എന്ന് കരുതിയാണ് താന്‍ യോഗ ചിത്രങ്ങള്‍ ഇടുന്നതെന്നും വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ നന്ദി പറയുന്നു.

സത്യത്തില്‍ എന്റെ യോഗ ഫോട്ടോസ് കണ്ട് പേഴ്‌സണല്‍ പ്രൊഫൈലില്‍ വന്ന് ആരും നെഗറ്റീവ് കമന്റുകള്‍ ഇട്ടിട്ടില്ല. ചില ഓണ്‍ലൈന്‍ മീഡിയാസില്‍ ചിത്രങ്ങളെ കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് താഴെയാണ് ചിലര്‍ മോശം കമന്റുകളുമായി വന്നത്. ആത്മാര്‍ഥമായി പരിശീലിച്ചാണ് ഞാന്‍ യോഗ ചെയ്യുന്നത്. അതിന്റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നതും. അതൊന്നും പരിഗണിക്കാതെയാണ് ഇത്രയും ഫേക്ക് ആയിട്ടുള്ള യോഗ ഞാന്‍ കണ്ടിട്ടില്ല എന്നൊക്കെ ഓരോരുത്തരുടെ പരിഹാസം. എങ്ങനെയാണ് ഫേക്ക് ആയി യോഗ ചെയ്യുക എന്നെനിക്കും മനസിലാകുന്നില്ല.

ഇപ്പോഴും മലയാളിയുടെ ലൈഫ് സ്്‌റ്റൈലില്‍ പ്രധാനമല്ലാത്ത ഒന്നാണ് ശരീരത്തെ എങ്ങനെ പരിപാലിക്കുക, വ്യായമം ചെയ്യുക എന്നതൊക്കെ. അതുകൊണ്ടാണ് ആളുകളെ ഇന്‍സ്പയര്‍ ചെയ്യാന്‍ ഞാന്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും കുറിപ്പുകള്‍ പങ്കുവെക്കുന്നതുമൊക്കെ. അതാണ് ഇവര്‍ മനസിലാക്കത്തത്. അതില്‍ ഏറെ വേദനിപ്പിച്ചത് കാശ് ഉണ്ടാക്കാന്‍ ഓരോന്ന് കാണിക്കുകയാണ്, ഫോട്ടോഗ്രാഫറുടെ ഭാഗ്യം എന്നിങ്ങനെയുള്ള കമന്റുകളാണ്. ഞാനൊരു വിദേശി ആയിരുന്നെങ്കില്‍ ഇവരൊക്കെ വൗ എന്ന് പറഞ്ഞേനെ. മലയാളി ആയത് കൊണ്ട് സ്വന്തം നാട്ടില്‍ പരിഹാസം മാത്രമാണ് കിട്ടുക. പോസിറ്റീവ് ആയി പ്രതികരിക്കുന്നവരും ഉണ്ട്. അവരുടെ പ്രോത്സാഹനം വലിയ ഊര്‍ജമാണ്.

വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളില്‍ നിന്നും ഞാന്‍ അതിജീവിച്ചത് യോഗയിലൂടെയാണ്. ഞാനാകെ തളര്‍ന്ന് പോയ അവസ്ഥയായിരുന്നു. ഡിപ്രഷന്‍ ബാധിച്ചു. എന്റെ അവസ്ഥ കണ്ട് അമ്മയാണ് യോഗ് ചെയ്യാന്‍ പറഞ്ഞത്. അമ്മ പണ്ടേ യോഗ ചെയ്യുമായിരുന്നു. എന്റെ നാട് യോഗ വില്ലേജ് എന്നാണ് അറിയപ്പെടുന്നത്. നാട്ടിലെ എല്ലാ വീടുകളിലും ഒരാളെങ്കിലും യോഗ ചെയ്യുന്നവരാണ്. യോഗ ചെയ്ത് തുടങ്ങിയതോടെ ഞാന്‍ എന്റെ എല്ലാ മാനസിക പ്രതിസന്ധികളെയും അതിജീവിച്ചു. ശരീരം കൂടുതല്‍ ഹെല്‍ത്തിയായി. ഇപ്പോള്‍ ഞാനൊരു യോഗ അഡിക്ടാണ്.
Recommended Video

മാനസികമായി യോഗ വലിയ കരുത്ത് നല്‍കും. യോഗയെ കുറിച്ച് കൂടുതല്‍ വായിക്കുമ്പോഴും പഠിക്കുമ്പോഴും മനസിലാകുന്ന പ്രധാന കാര്യം നമ്മുടെ ബോഡി എത്രയും ഫ്‌ളക്‌സിബിള്‍ ആകുന്നോ അത്രയും നമ്മുടെ മനസും ആകുമെന്നാണ്. തല്‍കാലം അഭിനയത്തില്‍ നിന്നും അവതാരകരയില്‍ നിന്നുമൊക്കെ താനൊരു ബ്രേക്ക് എടുക്കുകയാണെന്ന് കൂടി നന്ദിനി പറയുന്നു. എംബിഎ പഠിക്കാന്‍ ലണ്ടനിലേക്ക് പോവുകയാണ്. ദുബായില്‍ ബിഎസ്സി ഐടി കഴിഞ്ഞ് ഡല്‍ഹിയില്‍ എംഎസ്സി മള്‍ട്ടി മീഡിയ ചെയ്തു. അതിന് ശേഷമാണ് ആങ്കറങ്ങിലും അഭിനയത്തിലും സജീവമായത്. അടുത്ത മാസം ലണ്ടനിലേക്ക് പോകും.


Click it and Unblock the Notifications











