ആ കഥാപാത്രങ്ങൾക്ക് ശരീരത്തിന്റെ നിറം ഒരു വിഷയമാണ്! വിവേചനത്തെ കുറിച്ച് വെളിപ്പെടുത്തി നന്ദിത
സിനിമയിൽ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് നന്ദിത ദാസ് യഥാർഥ ജീവിതത്തിലേതു പോലെ ഏപ്പേഴും ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് നന്ദിത പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. അതുപോലെ തന്നെയാണ് താരത്തിന്റെ നിലപാടുകളും. പലപ്പോഴും സിനിമ ചർച്ച വേദികളിൽ ഇത് ചർച്ച വിഷയമാകുകയും ചെയ്യാറുണ്ട്.
സിനിമ മേഖലയിലെ വർണ്ണ വിവേചനത്തെ കുറിച്ച് നിരവധി തുറന്നു പറച്ചിലുകൾ ഉയരുന്നുണ്ട്. ഇപ്പോഴിത നിറത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന വിവേചനത്തെ കുറിച്ച് വെളിപ്പെടുത്തി നടിയും സംവിധായകയുമായ നന്ദിത ദാസ്. ഡാർക് ഈസ് ബ്യൂട്ടിഫുൾ എന്ന ക്യാംപെയിനിനോടനുബന്ധിച്ചാണ് സിനിമ മേഖലയിലെ ഈ വിവേചനത്തെ കുറിച്ച് നന്ദിത മനസ്സ് തുറന്നത്.

എല്ലാവർക്കും നിറത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടി വരും. സിനിമയിലാണെങ്കിൽ അത് അൽപം കൂടുതലാണെന്നും നന്ദിത പറഞ്ഞു.ഒരു ചേരിയിലുളള കഥാപാത്രമാണെങ്കിലോ ഗ്രാമത്തിലുളള കഥപാത്രമാണെങ്കിലോ പ്രശ്നമില്ല. എന്നാൽ വിദ്യാഭ്യാസമുളള പരിഷ്കാരിയായ സ്ത്രീകഥാപാത്രങ്ങൾ ചെയ്യുമ്പോൾ തൊലിയുടെ നിറം അവിടെ വിഷയമാകാറുണ്ട് . ശരീരത്തിന് നിറം വേണമെന്ന് ആവശ്യപ്പെടാറുണ്ട്.

നിറത്തിന്റെ പേരിൽ ആളുകളെ വിലയിരുത്തേണ്ട ആവശ്യമില്ല. ഒരുപാട് കഴിവുകൾ നമുക്കുണ്ട്. അതിലൂടെ നമ്മളെ വിലയിരുത്താം . ഇരു നിറമുള്ള ഭൂരിഭാഗം പേരുടേയും വിചാരം തങ്ങൾക്ക് സൗന്ദര്യമില്ലെന്നാണ്. ഇത്തരത്തിലുള്ള മനുഷ്യ വിവേചനം തികച്ചും തെറ്റാണ് നന്ദിത പറഞ്ഞു. എന്തിനാണ് അത്തരത്തിൽ ആളുകളെ വേർതിരിച്ച് കാണുന്നതെന്നും താരം ചോദിക്കുന്നു.

വൈവിധ്യങ്ങളെ എപ്പോഴും ആഘോഷിക്കുകയാണ് വേണ്ടത്. ജാതി, മതം,നിറം എന്നിവയുടെ പേരിൽ നിരവധി വൈവിധ്യമുണ്ട്. ഇത്തരത്തിലുളള വൈവിധ്യങ്ങളുണ്ടെന്നുള്ള കേവലം ധാരണമാത്രമാണ് നമ്മളുണ്ടാക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള വിവേചനങ്ങളെ ആഘോഷമാക്കി പുറത്ത കൊണ്ടുവരുകയാണ് വേണ്ടത്.- നന്ദിതദാസ് പറഞ്ഞു. വൈവിധ്യങ്ങളെ എപ്പോഴും ആഘോഷമാക്കാൻ നമുക്ക് സാധിക്കണം. ന്ദിത കൂട്ടിച്ചേർത്തു.

ഏറ്റവും കൂടുതൽ ജനങ്ങൾ ജോലി ചെയ്യുന്ന മേഖലകളിലൊന്നാണ് സിനിമ.. നിരവധി പേരാണ് ദിനംപ്രതി ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി എത്തുന്നത്. കാസ്റ്റിങ് കൗച്ചു പോലുള്ള അനാചാരങ്ങൾ സിനിമ മേഖലയുടെ ശാപമാണ്. മീടു പോലുളള ക്യാംപെയ്നുകൾ വന്നതോടെയാണ് സിനിമ മേഖലയിലെ അനാചാരങ്ങൾ മറനീക്കി പുറം ലോകത്തെത്തിയത്. ഇന്ത്യൻ സിനിമയിൽ തന്നെ വൻ ചലനമായിരുന്നു മീടു സൃഷ്ടിച്ചത്.


Click it and Unblock the Notifications











