മമ്മൂക്കയും ലാലേട്ടനും വീഡിയോ കോള്‍ ചെയ്യുന്നത് പല സെറ്റുകളിലും കണ്ടിട്ടുണ്ട്, അനുഭവം പങ്കുവെച്ച് നന്ദു

By Midhun Raj

മലയാളി താരങ്ങളില്‍ വര്‍ഷങ്ങളായി തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും സിനിമ കരിയര്‍ മുന്നോട്ടുകൊണ്ടുപോയത്. സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചുളള സിനിമകളെല്ലാം തന്നെ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. വിജയപരാജയങ്ങള്‍ മാറിമറഞ്ഞ കരിയറാണ് രണ്ട് പേരുടെ ജീവിതത്തിലും സംഭവിച്ചത്. രാജാവിന്‌റെ മകന്‍, ഇരുപതാം നൂറ്റാണ്ട് പോലുളള സിനിമകളിലൂടെ മോഹന്‍ലാലും ന്യൂഡല്‍ഹിയിലൂടെ മമ്മൂട്ടിയും സൂപ്പര്‍ താരപദവിയിലെത്തി.

ബോളിവുഡ് താരം ദിഷ പതാനിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ച താരങ്ങള്‍ കൂടിയാണ് ഇരുവരും. മമ്മൂക്കയുടെയും ലാലേട്ടന്‌റെയും സൗഹൃദനിമിഷങ്ങള്‍ മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്. അതേസമയം മമ്മൂക്കയും ലാലേട്ടനും തമ്മിലുളള സ്‌നേഹബന്ധത്തെ കുറിച്ച് മനസുതുറക്കുകയാണ് നടന്‍ നന്ദു.

ലാലേട്ടനും മമ്മൂക്കയും സെറ്റില്‍ വെച്ച്

സിനിമാദിക്യൂ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദു മനസുതുറന്നത്. ലാലേട്ടനും മമ്മൂക്കയും സെറ്റില്‍ വെച്ച് വീഡിയോ കോളിലൂടെ സംസാരിക്കാറുളളതിനെ കുറിച്ചും നന്ദു തുറന്നുപറഞ്ഞു. 'അവര് തമ്മില്‍ ശത്രുതയൊന്നുമില്ല. എന്തിന് ശത്രുത കാണിക്കണം. ഒരു ശത്രുതയുമില്ല. ഞാന്‍ ലാലേട്ടനൊപ്പം അഭിനയിക്കാറുളള സമയത്ത് കൃത്യമായിട്ട് കാണുന്ന ഒരു സംഭവമാണ് ഇവര് തമ്മില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നത്.

എറ്റവുമൊടുവില്‍ ഞാന്‍ ലാലേട്ടനൊപ്പം

എറ്റവുമൊടുവില്‍ ഞാന്‍ ലാലേട്ടനൊപ്പം അഭിനയിച്ച ആറാട്ട് സിനിമയുടെ സമയത്തും ഇത് തന്നെ കണ്ടു. ആ സെറ്റിലും ഇദ്ദേഹം മമ്മൂക്കയെ ലാലേട്ടന്‍ വീഡിയോ കോള്‍ ചെയ്തു. ഇവരുടെ വീഡിയോ കോള്‍ കണ്ട് 'ഞാന്‍ ഇവിടുണ്ട് എന്ന് പറഞ്ഞപ്പോള്‍ മൊബൈല്‍ എന്‌റെ നേരെ വെച്ച് ലാലേട്ടന്‍ എന്നെ മമ്മൂക്കയെ കാണിച്ചു, നന്ദു പറയുന്നു.

ഞാന്‍ നമസ്‌കാരം സര്‍ എന്ന് പറഞ്ഞുപ്പോള്‍

ഞാന്‍ 'നമസ്‌കാരം സര്‍' എന്ന് പറഞ്ഞുപ്പോള്‍ 'ആ നീയും ഉണ്ടോ' എന്ന് മമ്മൂക്ക ചോദിച്ചു. അതുകഴിഞ്ഞ് ഒരു അരമണിക്കൂറെങ്കിലും ഇവര്‍ വാട്‌സ്ആപ്പില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നത് കണ്ടു. അവര് തമ്മില്‍ വളരെ നല്ല സ്‌നേഹ ബന്ധമാണുളളത്. ഫാന്‍സുകാര്‍ തമ്മില്‍ അല്ലെ ഇടയ്ക്ക് ഉടക്കാറുളളത്. ഇവര് തമ്മില്‍ അങ്ങനെയൊന്നുമില്ല, നന്ദു ഓര്‍ത്തെടുത്തു.

മമ്മൂക്കയെ ഇതുവരെ ഇക്കയെന്നോ അണ്ണാ

മമ്മൂക്കയെ ഇതുവരെ ഇക്കയെന്നോ അണ്ണാ എന്നോ വിളിച്ചിട്ടില്ല എന്നും നന്ദു പറയുന്നു. ഞാന്‍ സാര്‍ എന്നാണ് അദ്ദേഹത്തെ എപ്പോഴും വിളിക്കുന്നത്. ആ ഒരു ബഹുമാനത്തിലാണ് എപ്പോഴും സംസാരിക്കാറുളളത്. അദ്ദേഹം പണ്ട് എന്നോട് ചോദിച്ചിട്ടുണ്ട്; നീ എന്തിനാ അങ്ങനെ വിളിക്കുന്നെ, നിനക്ക് എന്നെ ഇക്കാ എന്ന് വിളിച്ചാ പോരെ എന്ന്. അദ്ദേഹത്തിന് ഞാന്‍ പ്രത്യേകമായ ഒരു സ്ഥാനമാണ് നല്‍കിയിരിക്കുന്നത്.

Recommended Video

50 Years Of Mammoottysm: Interesting facts about the Megastar| FilmiBeat Malayalam
അത് ഒരു പക്ഷേ ഒരു മൂത്ത ചേട്ടനെക്കാളും

അത് ഒരുപക്ഷേ ഒരു മൂത്ത ചേട്ടനെക്കാളും ഉപരിയായിട്ടുളള ഒരു പിതൃസ്ഥാനമാവാം, അത്രയും ബഹുമാനിക്കുന്ന ഒരു സ്ഥാനമാണ് അദ്ദേഹത്തിന് ഞാന്‍ നല്‍കുന്നത്. അതുകൊണ്ട് ഞാന്‍ സാര്‍ എന്നെ മമ്മൂക്കയെ വിളിക്കത്തുളളൂ. ഒരിക്കലും ആ ബഹുമാനത്തിന് കുറവുണ്ടാകില്ല. അണ്ണാ എന്ന് വിളിച്ചാല്‍ തോളില്‍ കൈയ്യിടുന്ന ഫ്രണ്ട്ഷിപ്പ് പോലെയാവും. മമ്മൂക്കയെ എപ്പോഴും ആ ഒരു ലെവലില്‍ കാണാനാണ് എന്റെ ആഗ്രഹം. അതുകൊണ്ട് ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ സാര്‍ എന്നാണ് വിളിക്കുന്നത്, അഭിമുഖത്തില്‍ നന്ദു വൃക്തമാക്കി.

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X