ദിലീപിൻ്റെ വാക്ക് കേട്ട് തിരിച്ച് വന്നു; വെട്ടം സിനിമയിലെ കഥാപാത്രം ലഭിച്ചതിനെ കുറിച്ച് നന്ദു പൊതുവാള്‍

മിമിക്രി ലോകത്ത് നിന്നും സിനിമയിലേക്കെത്തിയ താരമാണ് നന്ദു പൊതുവാള്‍. നാദിര്‍ഷ, ദിലീപ്, അബി എന്നിവരോടൊപ്പം മിമിക്രി വേദികളില്‍ സജീവമായി പ്രവര്‍ത്തിച്ച താരം പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെറുതും വലുതുമായി 250 ന് മുകളില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നന്ദു തന്റെ സിനിമാ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്. ദിലീപ് നായകനായ വെട്ടം സിനിമയില്‍ ചെറിയൊരു വേഷത്തിലെത്തിയതിനെ കുറിച്ചാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നന്ദി തുറന്ന് പറയുന്നത്.

'ഞാന്‍ അന്ന് റണ്‍വേയുടെ ലൊക്കേഷന്‍ നോക്കാനായി പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്നു. അവിടെ വെട്ടം സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്. ഞാന്‍ ദിലീപിനെ പോയി കണ്ടു. തിരിച്ച് ഞങ്ങള്‍ വരുമ്പോള്‍ പെട്ടെന്ന് ദിലീപ് വിളിക്കുന്നു. നിനക്ക് പോയിട്ട് തിരക്കില്ലെങ്കില്‍ വേഗം തിരിച്ച് വരാന്‍ പറഞ്ഞു. നാളെ ഒരു വേഷം ചെയ്തിട്ട് പോകാമെന്ന് പറഞ്ഞു.

 nandu-pothuval

ഒരു ട്രെയിനിലെ സീക്വന്‍സ് ആയിരുന്നു. കൈകൂപ്പി നില്‍ക്കുന്ന ആക്ഷന്‍, ഞാന്‍ വെറുതെ കാണിച്ചതാ. അതു കണ്ട പ്രിയന്‍ സാര്‍ (പ്രിയദര്‍ശന്‍) പറഞ്ഞു അത് കണ്ടിന്യൂ ചെയ്‌തോളാന്‍. ദിലീപ് അപ്പോള്‍ കൗണ്ടര്‍ അടിക്കാന്‍ തുടങ്ങി. അങ്ങനെ സ്‌പോട്ടില്‍ ചെയ്ത കഥാപാത്രമായിരുന്നു അതെന്ന് നന്ദു പറയുന്നു.

പൂളിന് സൈഡിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി കൃതി ഖർബന്ദ, ചിത്രങ്ങൾ കാണാം

Recommended Video

ദിലീപിനെ മറക്കാനാവില്ല, ക്യാന്‍സര്‍ വന്നപ്പോള്‍ സഹായിച്ചത് അവന്‍ | FilmiBeat Malayalam

അഭിനയമാണ് എന്റെ എന്‍ജോയ്മെന്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളിംഗ് എന്റെ വരുമാനമാണ്. ഞാന്‍ വര്‍ക്ക് ചെയ്ത പടത്തിലെ അഭിനയത്തിന് എനിക്ക് ഇതുവരെ പൈസ കിട്ടിയിട്ടില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടുള്ള ഒരു പടത്തിലും അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല. ആഹ്, അത് നമ്മുടെ നന്ദുവല്ലേ എന്ന് പറയും. അതേ സമയം വേറൊരു ആര്‍ട്ടിസ്റ്റിനെ വെച്ചാല്‍ പൈസ കൊടുക്കേണ്ടി വരും. ഞാന്‍ വര്‍ക്ക് ചെയ്യാത്ത പടങ്ങളില്‍ അഭിനയിക്കാന്‍ പോകാറുണ്ട്. സുഖമാ...ടെന്‍ഷനുമില്ല, പൈസയും കിട്ടുമെന്നും നന്ദു പറയുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X