For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പലരും ശ്രമിച്ച് നോക്കി നസ്രിയ ഫോൺ പോലും എടുത്തില്ല, അവസാനം സമ്മതം പറഞ്ഞത് ഞങ്ങളോട് മാത്രം'; നാനി

  |

  വിവാഹം കഴിഞ്ഞാൽ നടിമാരെല്ലാം അഭിനയം നിർത്തുന്നത് പതിവായി കണ്ടുവരുന്ന കാഴ്ചയാണ്. ചിലർ മാത്രമാണ് കുറച്ച് വർഷത്തെ ഇടവേള എടുത്ത ശേഷം തിരികെ സിനിമയിലേക്ക് എത്തുന്നത്. അതിമനോഹരമായ കഥാപാത്രങ്ങൾ സമ്മാനിച്ച താരങ്ങളെല്ലാം വിവാഹത്തോടെ അഭിനയം നിർത്തുന്നത് ചിലപ്പോഴൊക്കെ പ്രേക്ഷകരേയും ആരാധകരേയും നിരാശയിലാക്കാറുണ്ട്. വിവാഹശേഷം അഭിനയം പൂർണ്ണമായും ഉപേക്ഷിച്ച നടിമാരും നിരവധിയാണ്.

  'രണ്ട് കുഞ്ഞുങ്ങളുയുമായി കഷ്ടപ്പെട്ടപ്പോൾ സഹായിച്ചത് ഹൃത്വിക് മാത്രം'; സുഹൃത്തിന് നന്ദി പറഞ്ഞ് പ്രീതി സിന്റ!

  പളുങ്ക് അടക്കമുള്ള മലയാള സിനിമകളിലൂടെ ബാലതാരമായി എത്തുകയും പിന്നീട് നായികയായി തമിഴിലും മലയാളത്തിലും തിളങ്ങുകയും ചെയ്ത നടിയാണ് നസ്രിയ നസീം. നസ്രിയ നായികയായ ഭൂരിഭാ​ഗം സിനിമകളും വലിയ വിജയം നേടിയവരായിരുന്നു. 2014 ആയിരുന്നു നസ്രിയയുടെ വിവാഹം. നടൻ ഫഹദ് ഫാസിലാണ് നസ്രിയയെ വിവാഹം ചെയ്തത്. വിവാഹശേഷം കുറച്ച് വർഷങ്ങൾ നസ്രിയയെ സിനിമയിൽ കണ്ടില്ല. അന്ന് ആരാധകരെല്ലാം കരുതിയത് നസ്രിയ ഇനി അഭിനയിക്കില്ലെന്നാണ്.

  'ഡോക്ടർ സൈലന്റായതോടെ ജാസ്മിനും സൈലന്റ്, നിലപാട് രാജകുമാരിക്ക് എന്തുപറ്റി?'; കുറിപ്പുമായി പ്രേക്ഷകർ!

  എന്നാൽ കൂടെ എന്ന അഞ്ജലി മേനോൻ സിനിമയിലൂടെ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും സിനിമയിൽ അഭിനയിച്ച് തുടങ്ങി. കൂടെയ്ക്ക് ശേഷം ഭർത്താവും നടനുമായ ഫഹദ് ഫാസിലിനൊപ്പം ട്രാൻസ് എന്ന സിനിമയിലും നായികയായി. ട്രാൻസിന് ശേഷം മണിയറയിലെ അശോ​കൻ എന്ന ജേക്കബ് ​ഗ്രി​ഗറി സിനിമയിൽ അതിഥി വേഷത്തിലും നസ്രിയ അഭിനയിച്ചു. മലയാളവും തമിഴും കടന്ന് ഇപ്പോൾ തെലുങ്കിലും അരങ്ങേറിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി. അണ്ടെ സുന്ദരനികി എന്ന സിനിമയിലൂടെയാണ് തെലുങ്കിലെ അരങ്ങേറ്റം.

  ഈച്ച അടക്കമുള്ള സിനിമകളിലൂടെ തെന്നിന്ത്യയിൽ ആരാധകരെ സൃഷ്ടിച്ച നാനിയാണ് ചിത്രത്തിൽ നായകൻ. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ടീസർ പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ടീസർ പുറത്ത് വിടും മുമ്പ് അണിയറപ്രവർത്തകർ ചേർന്ന് പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു. നസ്രിയയെ എങ്ങനെയാണ് തന്റെ സിനിമയുടെ ഭാ​ഗമാക്കിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നാനി. പലരും ശ്രമിച്ചിട്ട് നടക്കാത്ത കാര്യമാണ് തങ്ങൾ സാധിച്ച് എടുത്തത് എന്നാണ് നാനി പറയുന്നത്. 'നസ്രിയയെ തെലുങ്കിലേക്ക് കൊണ്ടുവരാൻ പലരും ശ്രമിച്ചു. അവൾ ആരുടെയും ഫോൺകോൾ പോലും എടുത്തില്ല. ഞങ്ങളുടെ സിനിമ മാത്രമാണ് അവൾ സ്വീകരിച്ചത്.'

  'സിനിമയക്ക് വേണ്ടി ടീം നടത്തിയ ഹാർഡ് വർക്ക് നിങ്ങൾക്ക് സിനിമ കാണുമ്പോൾ മനസിലാക്കാൻ സാധിക്കും. മറ്റൊരു സംവിധായകനും വിവേകിന്റെ ചിത്രങ്ങൾ ചെയ്യാൻ കഴിയില്ല. ടീസർ മികച്ചതാണ്. ട്രെയിലറിൽ ടീസറിന്റെ ഇരട്ടി മധുരമുള്ള കാര്യങ്ങളാണ് ഉള്ളത്. ട്രെയിലറിനേക്കാൾ പത്തിരട്ടിയായിരിക്കും സിനിമ. ഇത് എന്റെ വാഗ്ദാനമാണ്. ശ്യാം സിം​ഗ റോയി ക്രിസ്മസ് നമ്മുടേതാക്കുമെന്ന് ഞാൻ പറഞ്ഞു. അണ്ടെ സുന്ദരനിക്കി വേനൽ മുതൽ ക്രിസ്മസ് വരെയുള്ള സമയം നമ്മുടേതാക്കി മാറ്റും ഉറപ്പ്...' നാനി പറഞ്ഞു. റൊമാന്റിക് കോമഡി എന്റർടെയ്നറായിട്ടാണ് അണ്ടേ സുന്ദരാനികി ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസർ വ്യക്തമാക്കുന്നത്.

  Recommended Video

  ഒരു ജോഡി ചുരിദാറിന് പോലും ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. ശാലിനി പറയുന്നു

  മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനിയും എത്തുന്നു. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ. വിവേക് അത്രേയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേർസ് ആണ് നിർമാണം. ജൂൺ 10ന് ചിത്രം റിലീസ് ചെയ്യും. മലയാളത്തിൽ ഇറങ്ങിയ ട്രാൻസും മണിയറയിലെ അശോകനുമാണ് നസ്രിയ ഒടുവിൽ അഭിനയിച്ച സിനിമ. അടുത്തിടെ അല്ലു അർജുൻ സിനിമ പുഷ്പയിലൂടെ ഫഹദ് ഫാസിലും തെലുങ്കിൽ അരങ്ങേറിയിരുന്നു.

  Read more about: nazriya nazim
  English summary
  Nani Revealed How They Roped In Nazriya Nazim For His Telugu Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X