'കുറ്റപ്പെടുത്തേണ്ടത് പെൺകുട്ടിയുടെ മാതാപിതാക്കളെ, ധനുഷിനെപ്പോലുള്ളവർ നല്ല കുടുംബജീവിതം നയിക്കുന്നുണ്ട്'

നടൻ നെപ്പോളിയനേക്കാൾ മലയാളികൾക്ക് സുപരിചിതൻ മം​ഗലശ്ശേരി നീലകണ്ഠന്റെ ജന്മശത്രുവായ മുണ്ടയ്ക്കൽ ശേഖരനാണ്. കുമരേശൻ ദുരൈസാമിയെന്ന നെപ്പോളിയൻ മലയാളികളുടെ മനസിൽ കയറി കൂടിയതും വില്ലൻ കഥാപാത്രങ്ങളിലൂടെയാണ്. അറുപതുകാരനായ താരം 1991 മുതൽ തെന്നിന്ത്യൻ സിനിമയുടെ ഭാ​ഗമാണ്. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽമീഡിയയിലൂടെയും യുട്യൂബ് ചാനൽ വഴിയും തന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ നെപ്പോളിയൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

സിനിമയിൽ വന്ന കാലം മുതൽ ലഭിച്ച സൗഹൃദങ്ങളെല്ലാം അതേപടി ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുമുണ്ട് നടൻ. കുടുംബത്തിൽ‌ ഒരു മം​ഗള കർമ്മം നടക്കാൻ പോകുന്ന ത്രില്ലിലാണ് നെപ്പോളിയൻ. താരത്തിന്റെ മൂത്ത മകൻ ഭിന്നശേഷിക്കാരനായ ധനുഷ് വിവാ​ഹിതനാകാൻ പോകുന്നു.

Napoleon Son Dhanoosh Wedding

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ധനുഷിന്റെയും തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയായ അക്ഷയയുടെയും വിവാഹ​നിശ്ചയം കഴിഞ്ഞത്. വിദേശത്ത് വെച്ചാണ് വിവാഹ​മെന്നാണ് സൂചന. വിവാഹത്തില്‍ തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ മേഖലയിലേയും പ്രമുഖരുടെ സാന്നിധ്യവും ഉണ്ടാകുമെന്നാണ് റിപ്പോർ‌ട്ടുകൾ. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി കുടുംബസമേതം അമേരിക്കയിൽ സെറ്റിൽഡാണ് നെപ്പോളിയൻ.

ജപ്പാനിലാണ് വിവാഹം നടക്കാൻ പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കൊറിയോ​ഗ്രാഫർ കലാ മാസ്റ്റർ, നടി മീന തുടങ്ങിയവർ ഇതിനോടകം ക്ഷണം സ്വീകരിച്ച് ജപ്പാനിൽ എത്തി കഴിഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം വിവാഹത്തിന് മുന്നോടിയായി ധനുഷിന്റെയും അക്ഷയയുടെയും ഒരു ഫോട്ടോഷൂട്ട് നടന്നു.

അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ അതിന് വന്ന ചില കമന്റുകളാണ് ചർച്ചയാകുന്നത്. അക്ഷയയുമായുള്ള ധനുഷിന്റെ വിവാഹം ഉറപ്പിച്ചത് മുതൽ നെപ്പോളിയൻ പണം എറിഞ്ഞ് മകന് പങ്കാളിയെ വാങ്ങിയെന്ന തരത്തിലാണ് കമന്റുകൾ. പ്രീ വെഡ്ഡിങിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ പുറത്ത് വന്നപ്പോഴും ധനുഷിനേയും വധുവിനേയും അനുമോദിച്ചും വിമർശിച്ചുമെല്ലാം കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആ പെൺകുട്ടിക്ക് മനോഹരമായ ഒരു കരിയറും ജീവിതവും ലഭിക്കേണ്ടതല്ലേ. പണം കൊണ്ട് സന്തോഷം വാങ്ങാൻ കഴിയില്ലല്ലോ. ഈ കല്യാണം നടത്തുന്നതിന് പെൺകുട്ടികളുടെ മാതാപിതാക്കളെ മാത്രമാണ് കുറ്റപ്പെടുത്തേണ്ടത്. അവർ പണത്തിന് പിന്നാലെയാണെന്ന് തോന്നുന്നു എന്നാണ് ഒരാൾ കുറിച്ചത്. അതേസമയം നിരവധി പേർ ധനുഷ്-അക്ഷയ ജോഡിക്ക് ആശംസകൾ നേർന്നും എത്തി.

Napoleon Son Dhanoosh Wedding

ധനുഷിനെപ്പോലുള്ളവർ കല്യാണം കഴിച്ച് കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ടുണ്ട്. പാവപ്പെട്ട കുടുംബത്തിൽ ഇങ്ങനെ സംഭവിക്കുമ്പോൾ അതിനെ വാഴ്ത്തുകയും സമ്പന്ന കുടുംബത്തിൽ ഇങ്ങനെ സംഭവിച്ചാൽ പെൺകുട്ടിയേയോ അവളുടെ കുടുംബത്തയോ പണം മോഹികളെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നത് എന്തിന് എന്നാണ് ഒരാൾ ചോദിച്ചത്.

അവർക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ലഭിക്കുന്നെങ്കിൽ ലഭിക്കട്ടെ... എല്ലാം തികഞ്ഞവരെന്ന് അഹങ്കരിക്കുന്ന പലരും നല്ല ആരോഗ്യത്തോടെയും പണത്തിന്റെ പിൻബലത്തോടെയും വിവാഹം കഴിക്കുന്നു. പക്ഷെ എന്നിട്ടും ആ ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. വിവാഹമോചനം സംഭവിക്കുന്നു. ആരോ​ഗ്യവാന്മാരായ രണ്ടുപേർ വിവാഹിതരായാൽ പോലും അവർ പരസ്പരം വഞ്ചിക്കുന്ന സംഭവങ്ങൾ കണ്ടിട്ടില്ലേ അങ്ങനെ നോക്കുമ്പോൾ ഇവർ‌ക്ക് മരണം വരെ സന്തോഷകരമായി ജീവിക്കാൻ കഴിയുമെങ്കിൽ അത് നടക്കട്ടെയെന്നും കമന്റുണ്ട്.

മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച് നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ധനുഷ്. 26 വയസാണ് ധനുഷിന്റെ പ്രായം. നവംബർ മാസം ഏഴിന് ടോക്കിയോയിൽ വെച്ചാണ് വിവാഹം നടക്കുകയെന്നാണ് റിപ്പോർട്ട്. ധനുഷിന്റെ ആരോഗ്യനില കണക്കിലെടുത്താണ് നെപ്പോളിയനും കുടുംബവും അമേരിക്കയിലേക്ക് താമസം മാറിയത് പോലും.

കുനാൽ എന്നൊരു സഹോദരൻ കൂടി ധനുഷിനുണ്ട്. വിവാഹനിശ്ചയം തിരുനെൽവേലിയിൽ വെച്ചായിരുന്നു. വരനായ ധനുഷ് പക്ഷെ ചടങ്ങിന് നേരിട്ട് എത്തിയില്ല. ആരോഗ്യാവസ്ഥ കണക്കിലെടുത്താണ് വിമാനയാത്രയും മറ്റും ഒഴിവാക്കി ധനുഷ് അമേരിക്കയിൽ ഇരുന്ന് വീഡിയോ കോള്‍ വഴി നിശ്ചയത്തിൽ പങ്കെടുത്തത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X