മകളെക്കുറിച്ച് പറഞ്ഞ് നരേന്‍! ആദ്യമായി സ്കൂളില്‍ പോയ തന്മയയുടെ സന്തോഷം! വീഡിയോ വൈറല്‍
നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയതാണ് നരേന്‍. സുനിലെന്ന പേര് സിനിമയ്ക്കായി മാറ്റുകയായിരുന്നു താരം. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സംവിധാ.കരിലൊരാളായ അടൂര്‍ ഗോപാലകൃഷ്ണനൊപ്പമായിരുന്നു തുടക്കത്തില്‍ താരം പ്രവര്‍ത്തിച്ചത്. സഹനടനായി തുടങ്ങി പിന്നീട് നായകനിരയിലേക്ക് എത്തുകയായിരുന്നു താരം. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ സ്വീകരിച്ച് മുന്നേറിയ താരം അന്യഭാഷയിലും സാന്നിധ്യം അറിയിച്ചിരുന്നു. കാര്‍ത്തിക്കൊപ്പം കൈദിയില്‍ മികച്ച വേഷമായിരുന്നു നരേനും ലഭിച്ചത്.
താരങ്ങളുമായി അടുത്ത സൗഹൃദമാണ് നരേനുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ആദം ജോണിനിടയിലെ ചിത്രം പങ്കുവെച്ച് അടുത്തിടെ താരമെത്തിയിരുന്നു. 3 വര്‍ഷം മുന്‍പുള്ള ഷൂട്ടിംഗ് അനുഭവത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയായാണ് മകളുടെ ക്യൂട്ട് വീഡിയോ പങ്കുവെച്ച് താരമെത്തിയത്.

അവതാരകയായ മഞ്ജു ഹരിദാസിനെയാണ് നരേന്‍ വിവാഹം ചെയ്തത്. ഗായിക കൂടിയായ മഞ്ജു ചിത്തിരം പേശുംതടി എന്ന സിനിമയ്ക്കായി ഗാനം ആലപിച്ചിരുന്നു. നരേന്റെ മകളായ തന്മയയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. മകള്‍ ആദ്യമായി സ്‌കൂളില്‍ പോയതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരമിപ്പോള്‍.
ചെന്നൈയില്‍ സ്ഥിരതാമസക്കാരായ വിജയ് യേശുദാസും കുടുംബവുമായി അടുത്ത സൗഹൃദമാണ് നരേന്. ഇവരുടെ മക്കളും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. അടുത്തടുത്തായി താമസിക്കുന്നവരായതിനാല്‍ കളിക്കൂട്ടുകാരുമാണ് അമേയയും തന്മയയും.

ലോക് ഡൗണായതിനാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സ്‌കൂളിലെ ക്ലാസ് മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞായിരുന്നു കുട്ടികളെത്തിയത്. സ്‌കൂളില ആ വൈബ് പലര്‍ക്കും മിസ്സാവുന്നുണ്ട്. ആദ്യമായി സ്‌കൂളില്‍ പോവാന്‍ നില്‍ക്കുന്നവര്‍ക്കും മിസ്സ് ചെയ്യുന്നത് അതാണെന്ന് നരേനും കുറിച്ചിട്ടുണ്ട്.
ആദ്യമായി സ്‌കൂളിലേക്ക് പോവുന്ന ദിവസം തന്മയയും ആകെ എകസ്‌റ്റൈഡായിരുന്നു. സ്‌കൂളിലെത്തിയ സന്തോഷത്തില്‍ തുള്ളിച്ചാടുകയായിരുന്നു തന്മയ. ടീച്ചര്‍ കൈപിടിച്ച് ക്ലാസിലേക്ക് കൊണ്ടുപോവുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. വിജയ് യേശുദാസും ദര്‍ശനയും നരേനൊപ്പമുണ്ടായിരുന്നു. നമുക്ക് ഇവിടം വരെയേ എന്‍ട്രിയുള്ളൂവെന്നായിരുന്നു വിജയ് പറഞ്ഞത്. വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











