മലയാളത്തില്‍ 7 സിനിമ കമ്മിറ്റ് ചെയ്തു, ആറെണ്ണവും ക്യാന്‍സലായി! വെളിപ്പെടുത്തലുമായി നരേന്‍

തെന്നിന്ത്യന്‍ സിനിമാലോകത്ത് നടനായും വില്ലനായുമെല്ലാം തിളങ്ങി നില്‍ക്കുന്ന താരമാണ് നരേന്‍. 2002 ല്‍ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് നായകനായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. 2006 ല്‍ റിലീസിനെത്തിയ ക്ലാസ്‌മേറ്റ്‌സിലെ മുരളി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം ഏതാനം സിനിമകളില്‍ നരേന്‍ അഭിനയിച്ചിരുന്നു. ഇടക്കാലത്ത് തനിക്ക് ലഭിക്കുന്ന സിനിമകളെല്ലാം മുടങ്ങി പോവുകയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നരേനിപ്പോള്‍. മലയാളത്തില്‍ ഏഴ് സിനിമ കമ്മിറ്റ് ചെയ്‌തെങ്കിലും അതില്‍ ആറെണ്ണവും ക്യാന്‍സലായി പോയെന്നും താരം പറയുന്നു.

 നരേന്റെ വാക്കുകളിലേക്ക്

ഭാഗ്യം കൊണ്ട് പ്രതിസന്ധി കാലത്ത് കുടുംബത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഭാര്യ എന്റെ ഒപ്പം നിന്നു. അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിക്കുന്നതെന്ന യഥാര്‍ഥത്തില്‍ മനസിലായില്ല. ഇങ്ങനെയാണോ സിനിമയെന്നായിരുന്നു അച്ഛന്റെ ചോദ്യം. അഞ്ച് സിനിമ കമ്മിറ്റ് ചെയ്താല്‍ ഒരെണ്ണം ക്യാന്‍സലാവുന്നത് സ്വാഭാവികമാണ്. അഞ്ചെണ്ണവും ക്യാന്‍സലാവുന്നത് അസ്വാഭാവികമാണ്. എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല. പിന്നെയല്ലേ അച്ഛനും അമ്മയ്ക്കും.

നരേന്റെ വാക്കുകളിലേക്ക്

എന്റെ നിരവധി ചിത്രങ്ങള്‍ ഇടയ്ക്ക് വെച്ച് നിന്നു. ചില സിനിമകള്‍ ചിത്രീകരണം തുടങ്ങുന്ന ഘട്ടത്തിലെത്തി നിലച്ചു. ചില നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടു. മുഖം മൂടി എന്ന ചിത്രം തീരാന്‍ രണ്ട് വര്‍ഷമെടുത്തു. അത്രയുംകാലം മലയാള സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നു. അതിന് ശേഷം മലയാളത്തില്‍ ഏഴ് സിനിമ കമ്മിറ്റ് ചെയ്തു. അതില്‍ ആറെണ്ണവും ക്യാന്‍സലായി. ഏഴാമത്തെ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയെങ്കിലും പിന്നീട് നിന്ന്് പോയി. കുട്ടിക്കാലം മുതല്‍ക്കേ ആത്മീയയില്‍ താല്‍പര്യമുണ്ടായിരുന്നു. അതാണ് പിടിച്ച് നില്‍ക്കാന്‍ സഹായിച്ചത്.

നരേന്റെ വാക്കുകളിലേക്ക്

തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ വേദനപ്പിച്ച സംഭവവുമുണ്ടായി. ത്രമ്പിക്കോട്ടൈ എന്ന സിനിമയായിരുന്നു അത്. ഇരുപത്തിയഞ്ച് ദിവസത്തെ വര്‍ക്ക് ബാക്കി നില്‍ക്കുമ്പോള്‍ ഡയറക്ടറും നിര്‍മാതാവും വഴക്ക് തുടങ്ങി. റിലീസ് ചെയ്യാന്‍ പോലും നിര്‍മാതാവിന്റെ കൈയില്‍ കാശില്ലെന്ന് അറിഞ്ഞതോടെ ഞാന്‍ തന്നെ സഹായിച്ച് കുറച്ച് പണം തരപ്പെടുത്തി കൊടുത്തു.

 നരേന്റെ വാക്കുകളിലേക്ക്

ആ സിനിമയുടെ വിതരണക്കാരന്‍ എട്ട് കോടി രൂപയാണുണ്ടാക്കിയത്. അതില്‍ ഒരു രൂപ പോലും എനിക്ക് നല്‍കിയില്ല. അയാള്‍ ഞങ്ങളെ പറ്റിച്ചുവെന്ന് അറിയുന്നച് തന്നെ രണ്ട്-മൂന്ന് മാസം കഴിഞ്ഞാണ്. അയാളെ പോലീസ് അറസ്്റ്റ് ചെയ്തു. മലയാളിയായത് കൊണ്ട് എന്നെ പിന്തുണയ്ക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നും നരേന്‍ പറയുന്നു.

More from Filmibeat

Read more about: narain നരേന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X