twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരാജയങ്ങളില്‍ തകര്‍ന്ന മോഹന്‍ലാലിനെ ജോഷി തിരിച്ചുകൊണ്ടുവന്ന സിനിമ! നരന്‍ റിലീസിന് 14 വര്‍ഷം!

    |

    Recommended Video

    ഒരു വ്യാഴവട്ടകാലം പിന്നിട്ട് ലാലേട്ടന്റെ നരന്‍ | FilmiBeat Malayalam

    മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയ സിനിമകളില്‍ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ നരന്‍ തിയേറ്ററുകളിലേക്കെത്തിയിട്ട് 14 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് ജോഷിയാണ്. രഞ്ജന്‍ പ്രമോദായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഭാവന, മധു, സിദ്ദിഖ്, ദേവയാനി, ജഗതി ശ്രീകുമാര്‍, സായ്കുമാര്‍, രേഖ, സലീം കുമാര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. മുള്ളങ്കൊല്ലി വേലായുധന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സാഹസിക രംഗങ്ങളില്‍ അങ്ങേയറ്റം താല്‍പര്യം പ്രകടിപ്പിക്കുന്ന താരത്തില്‍ ഈ കഥാപാത്രവും ഭദ്രമായിരുന്നു.

    ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു നരന്‍ സ്വന്തമാക്കിയത്. 2005 സെപ്റ്റംബര്‍ 3നായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. 100 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചിരുന്നു ഈ സിനിമ. ഹൊഗനക്കലിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. പുഴയിലുള്ള രംഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷമായിരുന്നു മുതലകളുള്ള പുഴയായിരുന്നു അതെന്ന കാര്യത്തെക്കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞത്. വേല്‍മുരുക, മിന്നടി മിന്നടി തുടങ്ങിയ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു.

    നരന്‍ റിലീസിന് 14 വര്‍ഷം

    ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ മാറ്റിനിര്‍ത്താനാവാത്ത ചിത്രമാണ് നരന്‍. ഈ സിനിമ റിലീസ് ചെയ്തിട്ട് 14 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ നരനുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ലാലേട്ടന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇതെന്നാണ് ആരാധകര്‍ പറയുന്നത്. തൊട്ടതെല്ലാം പൊള്ളുന്നു എന്ന അവസ്ഥയില്‍ നിന്നും മോഹന്‍ലാല്‍ മോചിതനായത് ഈ ചിത്രത്തിലൂടെയായിരുന്നു. ഈ സിനിമ ഇറങ്ങിയതോടെയാണ് അദ്ദേഹം പഴയ പ്രഭാവം വീണ്ടെടുത്തത്.

    ഓണച്ചിത്രമായെത്തി

    ഓണച്ചിത്രമായാണ് നരന്‍ എത്തിയത്. ചാന്തുപൊട്ട്, നേരറിയാന്‍ സിബി ഐ തുടങ്ങിയ സിനിമകളായിരുന്നു ഈ ചിത്രവുമായി മത്സരത്തിനുണ്ടായിരുന്നത്. ആദ്യ വാരം പിന്നിടുന്നതിനിടയില്‍ത്തന്നെ മികച്ച നേട്ടം സ്വന്തമാക്കിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. എന്ന് മാത്രമല്ല ആ വര്‍ഷം മികച്ച നേട്ടം സ്വന്തമാക്കിയ സിനിമ കൂടിയായി മാറുകയായിരുന്നു നരന്‍. കുടുംബ പ്രേക്ഷകരും യുവതലമുറയും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു ഈ സിനിമയെ.

    അമ്പിളി ദേവിക്ക് ആദിത്യന്റെ പിറന്നാള്‍ സമ്മാനം! പഴഞ്ചന്‍ രീതിയാണേലും ഈ കൊല്ലം ഇതിരിക്കട്ടെ!അമ്പിളി ദേവിക്ക് ആദിത്യന്റെ പിറന്നാള്‍ സമ്മാനം! പഴഞ്ചന്‍ രീതിയാണേലും ഈ കൊല്ലം ഇതിരിക്കട്ടെ!

    ഡ്യൂപ്പിനെ ഉപയോഗിച്ചില്ല

    സാഹസിക രംഗങ്ങളില്‍ താരങ്ങളില്‍ പലരും ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അത്തരം നിലപാടിനോട് പൊതുവെ താല്‍പര്യമില്ലാത്തയാളാണ് മോഹന്‍ലാല്‍. സാഹസികതയില്‍ അതീവ തല്‍പ്പരനായ അദ്ദേഹം സ്വന്തമായാണ് അത്തരം രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. മഴവെള്ളപ്പാച്ചിലിനടിയില്‍ തടി വലിച്ചടുപ്പിക്കുന്ന രംഗം സത്യമംഗലം വനത്തില്‍ വെച്ചായിരുന്നു ചിത്രീകരിച്ചത്. ഡ്യൂപ്പിനെ ഉപയോഗിക്കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഇതേക്കുറിച്ചറിഞ്ഞ മോഹന്‍ലാല്‍ ക്ഷുഭിതനാവുകയും ആ തീരുമാനം മാറ്റിപ്പിക്കുകയുമായിരുന്നു.

    മമ്മൂട്ടിയും മോഹന്‍ലാലും മുഖാമുഖമെത്തി! പപ്പയുടെ സ്വന്തം അപ്പൂസിന് മുന്നില്‍ യോദ്ധ തലകുനിച്ചു!മമ്മൂട്ടിയും മോഹന്‍ലാലും മുഖാമുഖമെത്തി! പപ്പയുടെ സ്വന്തം അപ്പൂസിന് മുന്നില്‍ യോദ്ധ തലകുനിച്ചു!

    മോഹന്‍ലാലിനേ പറ്റൂ

    തനിക്ക് വേണ്ടി ജീവന്‍ കളയുന്നതല്ല ഡ്യൂപ്പിന്‍രെ ജോലി. അത്തരം രംഗങ്ങള്‍ കാണുമ്പോള്‍ മാറിനിന്ന് കൈയ്യടിക്കുന്നതല്ല തന്റെ രീതിയെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനല്ലാതെ മറ്റൊരു താരത്തിനും ഈ കഥാപാത്രത്തെ ഇത്രയും മനോഹരമായി അവതരിപ്പിക്കാനാവില്ലെന്നായിരുന്നു അന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. വൈകാരികത നിറഞ്ഞ രംഗങ്ങളിലായാലും തമാശയായാലും എല്ലാം തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിരുന്നുവെന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തിയിരുന്നു.

    എല്ലാരും ഒരു മുറിയിലാണ് ഉറങ്ങുന്നതെന്ന് അഹാന! അച്ഛനും അമ്മയ്ക്കും അത് നിര്‍ബന്ധം! കാരണം ഇതാണ്!എല്ലാരും ഒരു മുറിയിലാണ് ഉറങ്ങുന്നതെന്ന് അഹാന! അച്ഛനും അമ്മയ്ക്കും അത് നിര്‍ബന്ധം! കാരണം ഇതാണ്!

    ആരാധകര്‍ ഏറ്റെടുത്തു

    പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന നരന്‍ തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച വിജയവും ചിത്രത്തെ തേടിയെത്തിയിരുന്നു. മോഹന്‍ലാല്‍ ആരാധകരെല്ലാം നരനെ വീണ്ടും ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം മുള്ളന്‍കൊല്ലി വേലായുധന്‍ നിറഞ്ഞാടുകയാണ്.

    അനൂപ് ചന്ദ്രനെ ആശീര്‍വദിക്കാനായി സിനിമാലോകവും ബിഗ് ബോസ് താരങ്ങളും ഒരുമിച്ചെത്തി! ചിത്രങ്ങള്‍ വൈറല്‍!അനൂപ് ചന്ദ്രനെ ആശീര്‍വദിക്കാനായി സിനിമാലോകവും ബിഗ് ബോസ് താരങ്ങളും ഒരുമിച്ചെത്തി! ചിത്രങ്ങള്‍ വൈറല്‍!

     യോദ്ധയും നരനും

    മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ദിനമാണ് സെപ്റ്റംബര്‍ 5. കരിയര്‍ ബ്രേക്ക് സിനിമയായ യോദ്ധയും നരനുമൊക്കെ തിയേറ്ററുകളിലേക്കെത്തിയത് ഈ ദിനത്തിലായിരുന്നു. സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ റിലീസ് ചെയ്ത് 27 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍.

    English summary
    Naran release turns 14 years of its Release.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X