കസിന്‍സ് തമ്മില്‍ റിലേഷനിലാവുന്നത് നാട്ടില്‍ നടക്കുന്നതാണ്! അങ്ങനെയുള്ളവരെ നേരിട്ടറിയാമെന്ന് നടി ഗാര്‍ഗി
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. സഹോദരബന്ധത്തിന്റെ തീവ്രത പറഞ്ഞെത്തിയ ചിത്രം നവാഗതനായ ശരണ്‍ വേണുഗോപാലാണ് സംവിധാനം ചെയ്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്.
എന്നാല്‍ സിനിമയില്‍ സഹോദരന്മാരുടെ മക്കള്‍ തമ്മിലുണ്ടാവുന്ന റിലേഷന്‍ഷിപ്പ് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായി. സിനിമയില്‍ കാണിക്കുന്നത് കുട്ടികളെ ബാധിക്കുമെന്ന നിലയില്‍ വ്യാപകമായ ആരോപണങ്ങളും വന്നു. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ ഗാര്‍ഗി സിനിമയിലെ പ്രധാന നായിക വേഷത്തെയാണ് അവതരിപ്പിച്ചത്. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിനൊപ്പം നടിയുടെ പേരും ചർച്ചയാക്കപ്പെട്ടു. ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് ചിത്രത്തിലെ നായികയായ ഗാര്‍ഗി അനന്തന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ പറ്റിയും നടി സംസാരിച്ചത്.

'ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ ഏറ്റെടുത്ത കഥാപാത്രം നന്നായി ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ഉത്തരവാദിത്തം. ഭയങ്കര രസമുള്ള ഒരുപാട് ലെയേഴ്‌സുള്ള കഥാപാത്രമാണത്. എങ്ങനെ ചെയ്‌തേടുക്കാമെന്ന് മാത്രമാണ് ഞാന്‍ ആലോചിച്ചത്. പിന്നെ കഥാപാത്രത്തിന്റെ വീഷണത്തില്‍ നോക്കിയാല്‍ ആതിരയും നിഖിലും തമ്മില്‍ ഒട്ടും പരിചയമില്ല. അവര്‍ അപരിചിതരാണ്. ജീവിതത്തില്‍ ഇതുവരെ ഒരു തവണ പോലും സംസാരിച്ചിട്ടില്ലാത്ത ആളുകള്‍.
അവരുടെ മാതാപിതാക്കള്‍ പോലും ചിലപ്പോള്‍ മറ്റേ ആളെ പറ്റി ഒരിക്കലും പറഞ്ഞിട്ടുണ്ടാവില്ല. അങ്ങനെ ഒരു സാഹചര്യത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകള്‍ തമ്മില്‍ എന്ത് തരത്തിലാണ് ഒരു സഹോദരബന്ധമുണ്ടാവുക. അവരുടെ അച്ഛന്മാരുടെ ബന്ധം തന്നെ കുഴഞ്ഞ് മറിഞ്ഞതാണെന്ന് കണ്ടില്ലേ, അപ്പോള്‍ പിന്നെ ഇവര്‍ തമ്മിലൊരു സഹോദരബന്ധമുണ്ടാവനുള്ള ഒരു സാധ്യതയുമില്ല.
പിന്നെ വേറൊരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തില്‍ ഈ മുറപ്പെണ്ണും മുറചെറുക്കന്‍ സമ്പ്രദായം ഒക്കെ ഉണ്ടായിരുന്നല്ലോ. ഇപ്പോഴും പലയിടത്തും ഉണ്ട്. അതില്‍ തന്നെ അമ്മയുടെ ആങ്ങളയുടെ മകനുമായി ആണെങ്കില്‍ ആ ബന്ധം ഓക്കെയാണ്. സഹോദരിയുടെയും സഹോദരന്റെയും മക്കള്‍ ആണെങ്കില്‍ എല്ലാവരും അംഗീകരിക്കും. സഹോദരന്മാരുടെ മക്കള്‍ ആണെങ്കില്‍ ആണെങ്കില്‍ പറ്റില്ല. രണ്ട് ബന്ധത്തിലും ഒരേ തരത്തിലുള്ള രക്തമാണല്ലോ.

പിന്നെ നമ്മുടെ നാട്ടില്‍ പുരുഷന്മാരാണ് രക്തബന്ധം തുടരുന്നത് എന്നൊരു വിശ്വാസമുണ്ട്. സഹോദരന്മാരുടെ മക്കള്‍ ആണെങ്കില്‍ ഒരേ രക്തം ആണെന്നും സഹോദരിയുടെ മക്കളാണെങ്കില്‍ അത് അവരുടെ ഭര്‍ത്താവിന്റെ രക്തമാണെന്നുമാണ് കരുതുന്നത്. അങ്ങനെത്തെ ഒരു റരിലേഷന്‍ ആയിരുന്നെങ്കില്‍ ചിലപ്പോള്‍ ഇത്രയും പ്രശ്‌നം വരില്ലായിരുന്നു എന്നാണ് ഗാര്‍ഗി പറയുന്നത്.
ഇതുപോലെ റിലേഷനിലുള്ള ആളുകളെ എനിക്ക് നേരിട്ട് അറിയാം. അങ്ങനെയുള്ളവര്‍ എന്നോട് സംസാരിച്ചിട്ടുമുണ്ട്. കസിന്‍സുമായി റിലേഷനുള്ള ഒരുപാട് പേരെ എനിക്കറിയാം. അങ്ങനത്തെ ആളുകള്‍ ഒരുമിച്ച് ടീനേജ് കടന്ന് പോകുമ്പോള്‍ സംഭവിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടാവാം. മാത്രമല്ല കസിന്‍സില്‍ നിന്നും പീഡനം നേരിടുന്നവരുമുണ്ട്.
അങ്ങനെ നമ്മുടെ സമൂഹത്തില്‍ ഒത്തിരി സംഭവിക്കുന്നുണ്ടെന്നും സിനിമയില്‍ അതൊക്കെ ചൂണ്ടി കാണിച്ചെന്നേയുള്ളു. ഇതിനെ ഒന്നിനെയും മഹത്വവല്‍രിക്കുന്നില്ല. സേതുവിന്റെ കഥാപാത്രം വാണിങ് കൊടുക്കുന്നുണ്ട്. ബന്ധങ്ങളില്‍ അതിര്‍വരമ്പുകള്‍ വേണമെന്ന് തന്നെയാണ് സിനിമയില്‍ പറയുന്നത്. പക്ഷേ അവര്‍ തമ്മില്‍ അങ്ങനൊരു ബന്ധം ഉടലെടുക്കുന്നുണ്ടെങ്കിലും അവസാനം രണ്ട് വഴിയ്ക്ക് പോവുകയാണെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications