twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ ജി അത്ഭുതപ്പെടുത്തി! പ്രധാനമന്ത്രിയും ഫാനായി! നല്ല വാക്കുകള്‍ക്ക് നന്ദിയുമായി ലാലേട്ടനും

    |

    ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായ മോഹന്‍ലാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്. അടുത്തിടെ താരം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും അതിനിടയിലെ ചിത്രങ്ങളും താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് താരത്തിന്‍രെ പോസ്റ്റ് വൈറലായി മാറിയത്. സിനിമാഭിനയം നിര്‍ത്തി അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്നും 2019 ലെ ലോകസഭാ ഇലക്ഷനില്‍ തിരുവനന്തപുരത്ത് നിന്നും ശശി തരൂരിനെതിരെ മത്സരിച്ചേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

    ടോയ്‌ലറ്റ് പേപ്പറില്‍ പൊതിഞ്ഞ ശരീരവും ചോരപ്പാടുകളും! അമല പോളിനെ കണ്ടാല്‍ ഞെട്ടിപ്പോവും! കാണൂ!ടോയ്‌ലറ്റ് പേപ്പറില്‍ പൊതിഞ്ഞ ശരീരവും ചോരപ്പാടുകളും! അമല പോളിനെ കണ്ടാല്‍ ഞെട്ടിപ്പോവും! കാണൂ!

    സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്യാറുണ്ട്. തിരഞ്ഞെടുപ്പ് സീസണുകളില്‍ ഇവരില്‍ പലരും മത്സരിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസവും പ്രചരിച്ചതെന്നൊണ് പൊതുവിലുള്ള വിലയിരുത്തല്‍. തിരുവനന്തപുരത്ത് ലൂസിഫറിന്റെ ലൊക്കേഷനില്‍ ആകെ തിരക്കിലാണ് മോഹന്‍ലാല്‍. സിനിമയുടെ ചിത്രീകരണത്തിനിടയിലെ പോസ്റ്ററുകളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മോഹന്‍ലാലിനെ പ്രശംസിച്ച് മോദിയും അദ്ദേഹത്തിന് നന്ദി അറിയിച്ച് താരവുമെത്തിയത്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ശശി തരൂരിനെതിരെ മോഹന്‍ലാല്‍? മൗനം പാലിച്ച് കംപ്ലീറ്റ് ആക്ടര്‍! രാഷ്ട്രീയത്തിലിറങ്ങിയ താരങ്ങള്‍, കാണൂശശി തരൂരിനെതിരെ മോഹന്‍ലാല്‍? മൗനം പാലിച്ച് കംപ്ലീറ്റ് ആക്ടര്‍! രാഷ്ട്രീയത്തിലിറങ്ങിയ താരങ്ങള്‍, കാണൂ

    മോഹന്‍ലാലിന് അഭിനന്ദനം

    മോഹന്‍ലാലിന് അഭിനന്ദനം

    മോഹന്‍ലാലും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പലരും താരം രാഷ്ട്രീയ പ്രവേശമാണ് ലക്ഷ്യമിടുന്നതെന്ന് വ്യാഖ്യാനിച്ചത്. എന്നാല്‍ ഇതേക്കുറിച്ചായിരുന്നില്ല ഇരുവരും ചര്‍ച്ച ചെയ്തിരുന്നത്. മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നുവെന്നും സാമൂഹ്യപ്രവര്‍ത്തനരംഗത്തെ അദ്ദേഹത്തിന്റെ പുതിയ ചുവട് വെയ്പ് പ്രചോദനമേകുന്നതും വളരെ മികച്ചതുമാണെന്നും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

    വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍

    വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍

    ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി മോഹന്‍ലാലിനെ പ്രശംസിച്ചത്. താരത്തെ പിന്തുടരുകയും ചെയ്തിട്ടുണ്ട്. ചുരുക്കം ചില താരങ്ങളെയേ അദ്ദേഹം പിന്തുടരുന്നുള്ളൂ. അവരിലൊരാളായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍. മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കാനും വയനാട്ടില്‍ ആരംഭിക്കുന്ന ക്യാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനും വേണ്ടിയാണ് താന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി സിനിമാലോകം ഒവന്നടങ്കം അണിനിരന്നപ്പോള്‍ വിശ്വശാന്തി ഫൗണ്ടേഷനും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

     രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

    രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

    മോഹന്‍ലാല്‍-മോദി കൂടിക്കാഴ്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തിയതോടെയാണ് താരം രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്നും ദേശീയതലത്തില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചാതായുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ദേശീയ മാധ്യമങ്ങള്‍ വരെ ഈ വിഷയം ഫോളോ ചെയ്തിരുന്നു. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിലൂടെ ഈ ലക്ഷ്യമാണ് നേടിയെടുക്കാന്‍ ശ്രമിക്കുന്നതെന്നുമൊക്കെയായിരുന്നു വിലയിരുത്തലുകള്‍.

    മത്സരിക്കാന്‍ ആലോചിക്കുന്നില്ല

    മത്സരിക്കാന്‍ ആലോചിക്കുന്നില്ല

    മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന വാര്‍ത്ത ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. അത്തരത്തിലൊരു തീരുമാനത്തെക്കുറിച്ച് താരം പറഞ്ഞിരുന്നില്ല. സിനിമാപ്രവര്‍ത്തകരാരും ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ബിജെപിയുടെ കേരളഘടകവും ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിച്ച് തുടങ്ങിയതോടെ ആരാധകരും ആശങ്കയിലായിരുന്നു. എന്നാല്‍ അത്തരത്തിലൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും അടിസ്ഥാനരഹിതമായ കാര്യമാണ് പ്രചരിക്കുന്നതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.

     നന്ദി പറഞ്ഞ് മോഹന്‍ലാല്‍

    നന്ദി പറഞ്ഞ് മോഹന്‍ലാല്‍

    വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെയും തന്നെയും അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ നല്ല മനസ്സിന് നന്ദി അറിയിച്ച് മോഹന്‍ലാലും രംഗത്തെത്തിയിട്ടുണ്ട്. തന്നെ ശ്രദ്ധിച്ചതിനും തന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളെ ശ്രദ്ധിച്ചതിനും നന്ദി. ഈ പരീക്ഷണകാലത്ത് കേരളത്തിനൊപ്പം നിന്നതിന് ഞങ്ങളുടെ നന്ദി, കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഇനിയും സഹായിക്കുമെന്ന അങ്ങയുടെ ഉറപ്പിന് നന്ദിയെന്നും മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടേയും വാക്കുകളെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിട്ടുമുണ്ട്.

    ലൂസിഫറിന്റെ തിരക്കില്‍

    ലൂസിഫറിന്റെ തിരക്കില്‍

    പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ കുന്നമ്പിള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. അഭിനേതാവായി മുന്നേറുന്നതിനിടയിലും മനസ്സിലെ സംവിധാന മോഹം പൃഥ്വി മാറ്റി വെച്ചിരുന്നില്ല. മുരളി ഗോപിയുടെ തിരക്കഥയിലൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും സിനിമയുടെ സെറ്റിലേക്ക് ജോയിന്‍ ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ലൂസിഫറിനെ കാണാനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. തന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയില്‍ മോഹന്‍ലാല്‍ പൃഥ്വിരാജിന്റെ നിര്‍ദേശത്തിന് കാതോര്‍ത്തിരിക്കുകയാണ്.

    താരത്തിന്റെ  പ്രതികരണത്തിനായി കാത്തിരിക്കുന്നു

    താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു

    താരങ്ങള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് സ്വഭാവികമായ കാര്യമാണ്. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്നവരില്‍ ചിലരൊക്കെ രാഷ്ട്രീയത്തിലേക്ക് മാറിയിട്ടുണ്ട്. പിന്നീട് സിനിമയിലെത്തുന്നത് വല്ലപ്പോഴുമായി മാറാറാണ് പതിവ്. എന്നാല്‍ മറ്റ് ചിലരാവട്ടെ സിനിമയും രാഷ്ട്രീയജീവിതവും ഒരുപോലെ കൊണ്ടുപോകുന്നുമുണ്ട്. ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാര്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പിന്നാലെ മോഹന്‍ലാലും രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന ചര്‍ച്ചകളിലൊന്ന്. ഇതേക്കുറിച്ച് മോഹന്‍ലാല്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    പ്രധാനമന്ത്രിയുടെ ട്വീറ്റ് കാണാം

    മോഹന്‍ലാലിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്

    താരത്തിന്റെ മറുപടി

    മോഹന്‍ലാലിന്റെ മറുപടി

    English summary
    PM appreciates Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X