ആ വേഷം ഇവനെകൊണ്ട് ചെയ്യിക്കാം,മമ്മൂക്കയുടെ കെെ സഹായം പലപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് നസീര്‍ സംക്രാന്തി

By Midhun Raj

മിനിസ്‌ക്രീന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് നസീര്‍ സംക്രാന്തി. മഴവില്‍ മനോരമയിലെ തട്ടീം മൂട്ടീം പരിപാടിയാണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത്. പരമ്പരയിലെ കമലാസനന്‍ എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തട്ടീം മൂട്ടീം പരമ്പരയ്ക്ക് പിന്നാലെ സിനിമകളിലും സജീവമായിരുന്നു നടന്‍.

ചെറിയ വേഷങ്ങളിലാണ് നസീര്‍ സംക്രാന്തി മലയാളത്തില്‍ എത്തിയത്. ഹാസ്യ വേഷങ്ങളിലൂടെയാണ് നടന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് നസീര്‍ സംക്രാന്തി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. തന്റെ ജീവിതത്തില്‍ പലപ്പോഴും മമ്മൂക്കയുടെ ഒരു കൈസഹായം ലഭിച്ചിട്ടുണ്ട് എന്ന് പറയുകയാണ് നടന്‍.

മനോരമയ്ക്ക് നല്‍കിയ

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച് നസീര്‍ സംക്രാന്തി മനസുതുറന്നത്. മിമിക്രി വേദികളിലൂടെയാണ് നസീര്‍ സംക്രാന്തിയുടെ തുടക്കം. കരിയറിന്റെ തുടക്കത്തില്‍ നിരവധി ട്രൂപ്പുകളിലായി പ്രവര്‍ത്തിച്ചു, ഗള്‍ഫ് രാജ്യങ്ങളിലും വിദേശ രാജ്യങ്ങളിലും പോയി പരിപാടി അവതരിപ്പിച്ചു. ടെലിവിഷന്‍ പരിപാടികളിലേക്ക് എത്തിയതുമുതലാണ് ശ്രദ്ധേയനായത്.

തട്ടീം മൂട്ടീം

തട്ടീം മൂട്ടീം എന്ന പരമ്പര കരിയറില്‍ വലിയ ബ്രേക്ക് നല്‍കി. ഒരൊറ്റ എപ്പിസോഡിനായി വന്ന നടന്‍ തന്റെ പ്രകടനം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതോടെ അതില്‍ സ്ഥിരം സാന്നിദ്ധ്യമായി മാറിയിരുന്നു. ചെറിയ ചെറിയ വേഷങ്ങളിലാണ് സിനിമയില്‍ മുഖം കാണിച്ചത്. വേഷം ചെറുതോ വലുതോ ഡയലോഗിന്റെ നീളമോ ഒന്നും താന്‍ നോക്കാറില്ലെന്ന് നസീര്‍ സംക്രാന്തി പറയുന്നു. വിളിച്ചാല്‍ ഓടിയെത്തി ചെയ്യും.

അങ്ങനെയാണ്

അങ്ങനെയാണ് സംവിധായകന്‍ മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലേക്ക് എത്തിയത്. ഒരു ഓട്ടോക്കാരന്റെ വേഷമായിരുന്നു. ആ സിനിമയുടെ ഡബ്ബിംഗിന് മമ്മൂട്ടി എത്തിയപ്പോള്‍ അവിചാരിതമായി ഞാന്‍ അഭിനയിച്ച ഭാഗം കാണാന്‍ ഇടയായി. മമ്മൂക്ക അപ്പോള്‍ കമല്‍ സാറിന്റെ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു.

ആ സിനിമയില്‍ ഒരു വേഷം

ആ സിനിമയില്‍ ഒരു വേഷം ഇവനെ കൊണ്ട് ചെയ്യിപ്പിക്കാം എന്ന് മമ്മൂട്ടി അപ്പോള്‍ പറഞ്ഞു. ഇത് മാര്‍ത്താണ്ഡനാണ് എന്നെ വിളിച്ചുപറയുന്നത്. ഇക്ക, മമ്മൂക്ക പറഞ്ഞിട്ട് കമല്‍ സാറിന്റെ സെറ്റില്‍ നിന്നും വിളിക്കും. പോയി ചെയ്യണം എന്ന്. അങ്ങനെയാണ് ആ സിനിമയില്‍ എത്തുന്നത്. നസീര്‍ സംക്രാന്തി പറയുന്നു.

പിന്നീട് ജീവിതത്തില്‍

പിന്നീട് ജീവിതത്തില്‍ പലപ്പോഴും മമ്മൂക്കയുടെ ഒരു കൈസഹായം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ദ പ്രീസ്റ്റ് എന്ന സിനിമയിലും ഒരു വേഷം കിട്ടി. അതിന് പിന്നിലും മമ്മൂട്ടിയുടെ വാക്കാണെന്ന് എനിക്ക് ഉറപ്പാണ്. നസീര്‍ സംക്രാന്തി പറഞ്ഞു. മോഹന്‍ലാല്‍ സിനിമയിലേക്കും ഒരു വേഷത്തിന് മുന്‍പ് വിളിച്ചിരുന്നു. അന്ന് ഒരു സീരിയലിന്റെ ഷൂട്ടിലായിരുന്നു. ആ ഡയറക്ടര്‍ പോകാന്‍ അനുവദിച്ചില്ല. അങ്ങനെ ചിത്രം നഷ്ടമായി. ലാലേട്ടനൊപ്പം ഒരു സിനിമയെങ്കിലും ചെയ്യണമെന്ന ആഗ്രഹവും നസീര്‍ സംക്രാന്തി പങ്കുവെച്ചു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X