ആസിഫ് അലിയേക്കാൾ പ്രതിഫലം ചോദിച്ചോ? ഒടുവിൽ പ്രതികരിച്ച് നസ്ലിൻ; 'വർക്കിൽ ശ്രദ്ധ കൊടുക്കുന്നു'
മോളിവുഡിൽ വളർന്ന് വരുന്ന സൂപ്പർതാരമായാണ് നസ്ലിനെ ആരാധകർ കാണുന്നത്. അഭിനയത്തിലെ ഫ്ലക്സിബിലിറ്റി, സ്ക്രീൻ പ്രസൻസ്, സൂപ്പർ ഹിറ്റുകൾ തുടങ്ങിയ ഘടകങ്ങൾ നസ്ലിന് കരിയറിൽ ഏറെ ഗുണം ചെയ്യുന്നു. സമകാലീനരായ പല യുവതാരങ്ങൾക്കും മുകളിലാണ് ഇന്ന് നസ്ലിന്റെ ഗ്രാഫ്. പ്രേമലു എന്ന സിനിമയുടെ വിജയമാണ് നസ്ലിന് ഇത്ര മാത്രം താരമൂല്യം കൂടാൻ കാരണമായത്. എന്നാൽ ഈയടുത്ത് നസ്ലിന് നേരെ വ്യാപകമായി ഹേറ്റ് കമന്റുകൾ വന്നു.
ആരാധകനായ യുവാവ് തോളിൽ കയ്യിട്ടത് നസ്ലിന് ഇഷ്ടപ്പെട്ടില്ല. അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതോടെയാണ് നസ്ലിന് നേരെ വിമർശനങ്ങൾ വന്നത്. ഒരു ഹിറ്റ് ലഭിക്കുമ്പോഴേക്കും അഹങ്കാരം വന്നു എന്നായിരുന്നു ഭൂരിഭാഗം കമന്റുകളും. പിന്നീടിങ്ങോട്ട് നസ്ലിന് തുടരെ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും വന്നു. ഇതിനിടെ അഭ്യൂഹങ്ങളും പ്രചരിച്ചു.

പ്രേമലു 2 വെെകുന്നതിന് കാരണം നസ്ലിന് തിരക്കഥയിൽ അതൃപ്തിയുള്ളത് കൊണ്ടാണെന്നും ആസിഫ് അലിക്കൊപ്പം അഭിനയിക്കുന്ന ടിക്കി ടാക്കയിൽ ആസിഫിനേക്കാൾ പ്രതിഫലം നസ്ലിൻ ചോദിച്ചു എന്നെല്ലാമായിരുന്നു അഭ്യൂഹങ്ങൾ. ഇതേക്കുറിച്ച് പ്രതികരിക്കുകയാണിപ്പോൾ നസ്ലിൻ. അഭ്യൂഹങ്ങളെ നസ്ലിൻ തള്ളിക്കളയുന്നു. റിപ്പോർട്ടർ ലെെവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
ടിക്കി ടാക്കയുടെ ഷൂട്ടിന് ജോയിൻ ചെയ്യാൻ രണ്ട് ദിവസമുള്ളപ്പോഴാണ് ഞാനും കാണുന്നത്. ആസിഫ്ക്കായേക്കാൾ പ്രതിഫലം ചോദിച്ചെന്നും കേട്ടു. ആൾക്കാർക്ക് തോന്നുന്നത് എഴുതി വിടുന്നതായിരിക്കും. അതിലൊന്നും ചെയ്യാനില്ല. ഓരോരുത്തർ ഇന്ന ആൾ ഇങ്ങനെയാണ് എന്ന് അവരുടെ ഇമേജിനേഷനിൽ പറയുന്നു. നമുക്കതിൽ ഒന്നും ചെയ്യാനോ പറയാനോ ഇല്ല. വർക്കിൽ ശ്രദ്ധ കൊടുക്കുക. ടിക്കി ടാക്കയിൽ ഞാൻ ജോയിൻ ചെയ്തപ്പോൾ ആ റൂമർ നിന്നു. അത് പോലെയേ ഉള്ളൂ എല്ലാ കാര്യങ്ങളും നെസ്ലിൻ പറയുന്നു. നെഗറ്റീവ് കമന്റുകൾ കൂടുതലും ഫേക്ക് അക്കൗണ്ടിൽ നിന്നായിരുന്നെന്നും നെസ്ലിൻ പറഞ്ഞു.

ഓണം റിലീസായി പ്രേക്ഷകരിലേക്ക് എത്തുകയാണ് നസ്ലിന്റെ പുതിയ ചിത്രം ലോക ചാപ്റ്റർ വൺ. ഇന്ത്യൻ സിനിമയിൽ ആദ്യമായി വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ലോകയ്ക്കുണ്ട്. ഡൊമിനിക് അരുൺ ആണ് രചനയും സംവിധാനവും. കല്യാണി പ്രിയദർശനാണ് നായിക. നസ്ലിനെക്കൂടാതെ ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. നസ്ലിൻ കൂടാതെ ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോക സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ചന്ദ്ര. ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. മലയാളി പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമൻ ചാക്കോ.


Click it and Unblock the Notifications











