Don't Miss!
- Automobiles
സുസുക്കിയുടെ ബേബി 'ജി വാഗണ്‍ ഇലക്ട്രിക്' വരുന്നു; ജിംനി ഇലക്ട്രിക് ആദ്യമെത്തുക യൂറോപ്പില്‍
- News
ഇന്ത്യയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മാന്ദ്യം പ്രതീക്ഷിക്കാം; പ്രവചനവുമായി ഐഎംഎഫ്
- Lifestyle
നാല് ശുഭയോഗങ്ങളോടെ ജയ ഏകാദശി; ഈ 3 രാശിക്ക് ഇരട്ടി സൗഭാഗ്യം, ധനനേട്ടം
- Sports
ഇഷാന് എന്തുകൊണ്ട് ബാറ്റിങില്‍ ക്ലിക്കാവുന്നില്ല? മൂന്നു പ്രശ്നങ്ങള്‍
- Finance
കുതിപ്പോ കിതപ്പോ? കഴിഞ്ഞ ബജറ്റുകളോട് ഓഹരി വിപണി പ്രതികരിച്ചത് ഇങ്ങനെ
- Travel
മൃത്യുഞ്ജയഭാവത്തിൽ ശിവനെ ആരാധിക്കാം, കീർത്തി നേടാൻ ഭരണി നക്ഷത്രക്കാർ പോകണം തൃക്കടവൂർ ക്ഷേത്രത്തിൽ
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
'നല്ല ഭക്ഷണം പോലും കഴിച്ച് തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്, പതിനെട്ടാം വയസിൽ എറണാകുളത്ത് വീട് വാങ്ങി'; മുക്ത
ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് നടി മുക്ത ജോര്‍ജ് ചലച്ചിത്ര രംഗത്തെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മുക്ത വെള്ളിത്തിരയ്ക്ക് പ്രിയങ്കരിയായി. ഗായിക റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. കുഞ്ഞുമകള്‍ കണ്മണിയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.
അമ്മയെപ്പോലെ തന്നെ വളരെ ചെറുപ്പം മുതൽ കൺമണിയും അഭിനയത്തിൽ സജീവമാണ്. സുരേഷ് ഗോപി ചിത്രം പാപ്പനിൽ അടക്കം കൺമണി അഭിനയിച്ചിരുന്നു. ഇപ്പോൾ മുക്ത സീരിയലുകളിൽ മാത്രമാണ് അഭിനയിക്കുന്നത്.
മുപ്പത്തിയൊന്നുകാരിയായ മുക്ത മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലുമെല്ലാം നിരവധി സിനിമകളിൽ നായികയായിട്ടുണ്ട്. മുക്തയ്ക്ക് ഒരു ചേച്ചി മാത്രമാണുള്ളത്. മുക്തയുടെ അമ്മയും ചേച്ചി എറണാകുളം സിറ്റിയിൽ തന്നെയണ് താമസിക്കുന്നത്. വളരെ ചെറുപ്പം മുതൽ അച്ഛനുമായി അകന്ന് കഴിയുകയാണ് മുക്ത.
കുടുംബത്തിലുണ്ടായ പലവിധ പ്രശ്നങ്ങളുടെ പേരിലാണ് മുക്തയും അമ്മയും ചേച്ചിയും അച്ഛനിൽ നിന്നും അകന്ന് കഴിയുന്നത്. മുക്തയ്ക്കെതിരെ അച്ഛൻ വിളിച്ച വാർത്താസമ്മേളനമെല്ലാം വർഷങ്ങൾക്ക് മുമ്പ് വലിയ രീതിയിൽ വൈറലായിരുന്നു.

ഇപ്പോഴിത താൻ പതിനെട്ടാം വയസിൽ സ്വന്തമായി വാങ്ങിയ വീടിന്റെ ഹോം ടൂർ വിശേഷങ്ങൾ തന്റെ യുട്യൂബ് ചാനൽ വഴി പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് മുക്ത ജോർജ് ഇപ്പോൾ.
മുക്തയുടെ വീട്ടിൽ അമ്മയും ചേച്ചിയും മകനുമാണ് താമസം. ഇൻഡോർ പ്ലാന്റുകൾകൊണ്ടാണ് വീട് കൂടുതലായും അലങ്കരിച്ചിരിക്കുന്നത്.
സ്വന്തം വീടാണ് തന്റെ നഴ്സറിയെന്നും ഇവിടെ നിന്നാണ് തന്റെ ഫ്ലാറ്റിലേക്ക് ചെടികൾ കൊണ്ടുപോകുന്നതെന്നും വീഡിയോയിൽ മുക്ത പറയുന്നുണ്ട്. 'എവിടെ നോക്കിയാലും ചെടിയാണ്. കാര്യമായി ഇന്റീരിയർ ഒന്നും ചെയ്തിട്ടില്ല.'

'നിങ്ങളുടെ മുമ്പിൽ നിന്ന് ഈ വീടിനെ കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് ഭങ്കര സന്തോഷമാണ്. കാരണം നമ്മൾ സ്വന്തമായി അധ്വാനിച്ച് വാങ്ങിയ വീടിനെ കുറിച്ച് നമുക്ക് വാതോരാതെ സംസാരിക്കാൻ കഴിയും. 2009ൽ ആണ് ഞങ്ങൾ ഈ വീട് വാങ്ങിയത്.'
'ആ സമയത്ത് എനിത്ത് പതിനെട്ട് വയസാണ്. ടീനേജ് സമയമായിരുന്നു. ആ സമയത്താണ് എറണാകുളം ടൗണിൽ സ്വന്തമായി ഒരു വീട് വാങ്ങിയത്. അത് വലിയൊരു ദൈവാനുഗ്രഹമായാണ് കണക്കാക്കുന്നത്. ഒരുപാട് ഹാർഡ് വർക്കിന്റെ റിസൾട്ടാണ് ഈ വീട്.'

'പക്ഷെ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ വീട്ടിൽ കിടന്ന് ഉറങ്ങാൻ ഒരു പ്രത്യേക സുഖമാണ്. ചെടികൾ വെച്ചാണ് വീട് അലങ്കരിച്ചിരിക്കുന്നത്. ഡൈനിങ് ഹാളിനോട് ചേർന്നുള്ള സ്റ്റെയർ കേസിൽ വെച്ചിരിക്കുന്ന ചെടി ചട്ടികൾ മുഴുവൻ പെയിന്റ് ചെയ്തത് ചേച്ചിയുടെ ഒമ്പത് വയസുകാരൻ മകൻ സച്ചുകുട്ടനാണ്.'
'അവനും ചെടികൾ വളരെ ഇഷ്ടമാണ്. വളരെ ചെറിയ അടുക്കളയാണ്. ലൈറ്റ് ലാവണ്ടർ ടോണിലാണ് എന്റെ മുറി ഞാൻ സെറ്റ് ചെയ്തിരിക്കുന്നത്. പ്രസവം സിസേറിയനായിരുന്നു. ആ സമയത്ത് മൂന്ന് മാസം കൺമണിക്കുട്ടിയും ഞാനും എന്റെ ഈ വീട്ടിലായിരുന്നു. അതിന്റെ നല്ല ഓർമകൾ ഒരുപാടുണ്ട്.'

'എനിക്ക് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് ഇഷ്ടമാണെങ്കിലും അവിടെ രണ്ടാഴ്ച അടുപ്പിച്ച് നിന്ന് കഴിയുമ്പോൾ റിലാക്സ് ചെയ്യാൻ ഞാൻ ഓടി എന്റെ വീട്ടിലേക്ക് വരും. ഞാൻ മൂഡ് ഓഫ് ആയി ഇരിക്കുന്ന കാണുമ്പോൾ ഭർത്താവ് കാര്യം മനസിലാക്കും.'
'അതുകൊണ്ട് അദ്ദേഹം പറയും രണ്ട് ദിവസം വീട്ടിൽ പോയി നിന്നിട്ട് വരൂവെന്ന്. എന്റെ വീട്ടിൽ വന്നാൽ ഞാൻ ഓക്കെയാണ്. അമ്മയുള്ളതുകൊണ്ടായിരിക്കും. ഈ വീട് മെയിന്റെയ്ൻ ചെയ്യുന്നത് അമ്മയാണ്. ഞാൻ വരുമ്പോൾ അമ്മ എന്നെ ഗസ്റ്റിനെ പോലെ ട്രീറ്റ് ചെയ്യും.'

'ഇങ്ങനൊരു അമ്മയെ തന്നതിന് ഞാൻ ദൈവത്തോട് നന്ദി പറയും. അമ്മയുടെ ഉറച്ച തീരുമാനം കൊണ്ടാണ് ഇങ്ങനൊരു വീട് ഞങ്ങൾക്ക് ഇന്നുള്ളത്. ഞങ്ങൾ അധ്വാനിച്ച് ഉണ്ടാക്കിയ പണം ഒന്നുപോലും വെരുതെ കളഞ്ഞിട്ടില്ല.'
'ലാവിഷ് ആക്കിയിട്ടില്ല. ഞാൻ കല്യാണം കഴിഞ്ഞ ശേഷമാണ് സിനിമകൾ കാണാൻ തുടങ്ങിയതും നല്ല നല്ല ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങിയതും' മുക്ത ജോർജ് പറഞ്ഞു.
-
മൂന്ന് വര്‍ഷം രഹസ്യമാക്കി വച്ചു, മാളവികയെ നോക്കിയാലോന്ന് ചോദിച്ചത് ചേച്ചി; പ്രണയകഥ പറഞ്ഞ് താരം
-
ബേബി വയറ്റിൽ ഡാൻസ് കളിക്കുന്നുണ്ടോ എന്ന് സംശയം; ആറു മാസം വരെ ഞാൻ വർക്കിലായിരുന്നു; ഷംനയുടെ വളക്കാപ്പ്
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ