»   » കരിയറിലെ മികച്ച പ്രകടനവുമായി എത്തിയിട്ടും 'ഏട്ടനേയും ഇക്കയേയും' അവര്‍ പിന്നിലാക്കി!!!

കരിയറിലെ മികച്ച പ്രകടനവുമായി എത്തിയിട്ടും 'ഏട്ടനേയും ഇക്കയേയും' അവര്‍ പിന്നിലാക്കി!!!

Posted By:
Subscribe to Filmibeat Malayalam

മമ്മുട്ടിയും മോഹന്‍ലാലും മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത രണ്ട് അഭിനയ പ്രതിഭകളാണ്. ഇരുരുവരുടേയും കരിയറിലെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത വര്‍ഷമായിരുന്നു 1997. പക്ഷെ തിയറ്ററില്‍ വിജയിച്ച സിനിമകള്‍ നല്‍കാനായത് മോഹന്‍ലാലിന് മാത്രമായിരുന്നു. എന്നാല്‍ ഭൂതക്കണ്ണാടി എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മികച്ച അഭനിയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മമ്മുട്ടി ആ വര്‍ഷത്തെ ഫിലിം ഫെയര്‍ പുരസ്‌കാരവും സ്വന്തമാക്കി.

എന്നാല്‍ ഒന്നര വര്‍ഷത്തോളം മികവുറ്റ സിനിമകള്‍ ഒന്നും ഇല്ലാതിരുന്ന മോഹന്‍ലാലിന് മികച്ച സിനിമകളുടെ വര്‍ഷമായിരുന്നു അത്. വര്‍ഷാദ്യം പുറത്തിറങ്ങിയ തമിഴ് ചിത്രം ഇരുവരിലൂടെ മോഹന്‍ലാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. തമിഴില്‍ മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും മോഹന്‍ലാല്ല# നേടി. പക്ഷെ ദേശീയ പുരസ്‌കാരത്തിന്റെ കാര്യത്തില്‍ ഇരുവരേയും കാഴ്ച്ചക്കാരാക്കി മികച്ച നടനുള്ള അവാര്‍ഡ് രണ്ട് മലയാളകള്‍ കൊണ്ടുപോയി.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ആദ്യമായി പങ്കിട്ടെടുത്തത് അവരായിരുന്നു, രണ്ട് മലയാളികള്‍. സുരേഷ് ഗോപിയും ബാലചന്ദ്ര മേനോനുമായിരുന്നു ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയവര്‍. കളിയാട്ടത്തിലെ പ്രകടനം സുരേഷ് ഗോപിയെ മികച്ച നടനാക്കിയപ്പോള്‍ സമാന്തരത്തിലെ പ്രകടനമായിരുന്നു ബാലചന്ദ്രമേനോന് പുരസ്‌കാരം നേടി നല്‍കിയത്.

തന്റെ വിമര്‍ശകര്‍ക്ക് സുരേഷ് ഗോപി നല്‍കിയ ശക്തമായ മറുപടിയായിരുന്നു ദേശീയ പുരസ്‌കാരം. പഞ്ച് ഡയലോഗും, സംഘട്ടനും മാത്രം ചെയ്യാന്‍ കഴിയുന്ന നടന്‍ എന്നായിരുന്നു സുരേഷ് ഗോപി നേരിട്ടിരുന്ന വിമര്‍ശനം. സീരിയസ് വേഷങ്ങളില്‍ റേഞ്ച് ഇല്ലാത്ത നടന്‍ എന്ന് പരിഹസിച്ചവര്‍ക്ക് നടന്‍ എന്ന നിലയില്‍ താന്‍ മോഹന്‍ലാലിനും മമ്മുട്ടിക്കും ഒപ്പമാണെന്നും സുരേഷ് ഗോപി തെളിയിച്ചു.

അക്ഷരാര്‍ത്ഥത്തില്‍ താന്‍ സകലകലാ വല്ലഭനാണെന്ന് ബാലചന്ദ്ര മേനോന്‍ തെളിയിച്ച വര്‍ഷമായിരുന്നു 1997. മുമ്പ് 44 പേര്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ടെങ്കിലും സ്വയം സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടിയ ആദ്യ നടനായി അദ്ദേഹം. ചിത്രത്തിന്റെ തിരക്കഥയും നിര്‍മാണവും അദ്ദേഹം തന്നെയായിരുന്നു.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിനായി മത്സരത്തിന്റെ അവസാന റൗണ്ടിലെത്തിയവരില്‍ അഞ്ചില്‍ നാലുപേരും മലയാളികളായിരുന്നു. തങ്ങളുടെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനങ്ങളയാരുന്നു അവരുടേത്. മമ്മുട്ടിയും സുരേഷ് ഗോപിയും ബാലചന്ദ്രമേനോനും മലയാള ചിത്രവുമായി എത്തിയപ്പോള്‍ തന്റെ ആദ്യ തമിഴ് ചിത്രവുമായാണ് മോഹന്‍ലാല്‍ എത്തിയത്.

ദേശീയ അവാര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു മികച്ച നടനുള്ള അവാര്‍ഡ് രണ്ട് നടന്മാര്‍ പങ്കുവച്ചത്. അത് രണ്ട് മലയാളികളായി എന്നതും ചരിത്രം. അവര്‍ക്ക് പുരസ്‌കാരം നല്‍കിയതും മലയാളിയായിരുന്നു. കേരളത്തിലുള്ള ഇന്ത്യയുടെ ആദ്യ രാഷ്ടപതി കെആര്‍ നായരായണന്‍.

അക്കൊല്ലത്തെ സംസ്ഥാന പുരസ്‌കാരത്തിലും മോഹന്‍ലാലും മമ്മുട്ടയും പിന്നിലായി. മികച്ച നടനായി സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലെ മികച്ച നടനായി മമ്മുട്ടിയും തമിഴിലെ മികച്ച നടനായി മോഹന്‍ലാലും ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ നേടിയത് അതേ വര്‍ഷമാണെന്നത് യാദൃശ്ചീകം.

ശരിക്കും 1997ന്റെ ആദ്യ സുരേഷ് ഗോപിക്ക് അത്ര മികച്ചതായിരുന്നില്ല. തൊട്ടുമുന്നിലെ വര്‍ഷത്തെ പരാജയങ്ങളുടെ ആവര്‍ത്തനമായിരുന്നു. കമ്മീഷണറുടെ പ്രേതം കയറിയ അഭിനയങ്ങള്‍ എന്നായിരുന്നു സുരേഷ് ഗോപി കഥാപാത്രങ്ങള്‍ കേട്ടിരുന്ന വലിയ വിമര്‍ശനം. പരധിയിലധികം ശബ്ദമുയര്‍ത്തിയുള്ള അലര്‍ച്ചകള്‍ മാത്രമാണ് സുരേഷ് ഗേപിയുടെ പഞ്ച് ഡയലോഗുകള്‍ എന്നും വിമര്‍ശനമുണ്ടായിരുന്നു. ആ വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കിയത് ഇതേ വര്‍ഷമായിരുന്നു. ലേലം എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലൂടെ.

കരിയറിലെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ച വച്ച മോഹന്‍ലാല്‍ താരമെന്ന നിലയിലും ഞെട്ടിച്ച വര്‍ഷമായിരുന്നു 1997. ചന്ദ്രലേഖ, ആറാംതമ്പുരാന്‍ തുടങ്ങിയ റെക്കോര്‍ഡ് വിജയങ്ങള്‍ പിറന്ന വര്‍ഷവും ഇതായിരുന്നു. മലയാളത്തില്‍ നിന്നും ആദ്യമായി ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ഗുരു പുറത്തിറങ്ങിയതും ഇതേ വര്‍ഷം.

English summary
National Award 1997 best actors were Suresh Gopi and Balachandra Menon. Mohanlal and Mammootty were also in the last five.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam