പ്രായമായെന്ന് പറഞ്ഞ് അവസരങ്ങൾ കുറഞ്ഞു, പരസ്യങ്ങളും ഇല്ലാതായി; വീഴ്ചയിൽ നിന്നും റാണി തിരിച്ച് വന്നതിങ്ങനെ

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിരിക്കുകയാണ് ബോളിവുഡ് നടി റാണി മുഖർ. മിസിസ് ചാറ്റർജി വെർസസ് നോർവെ എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. എട്ട് തവണ ഫിലിം ഫെയർ പുരസ്കാരം നേടിയ റാണി മുഖർജിക്ക് ആദ്യമായി ലഭിക്കുന്ന ദേശീയ പുരസ്കാരമാണിത്. സിനിമാ കരിയറിൽ ഒരു പോലെ ഉയർച്ച താഴ്ചകൾ കണ്ട നടിയാണ് റാണി മുഖർജി. വലിയ വീഴ്ചകളിൽ നിന്നു ശക്തമായി തിരിച്ച് വരാൻ നടിക്ക് സാധിച്ചു.

2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു റാണി മുഖർജി. ‌കലാകാരൻമാരു‌ടെ കുടുംബമാണ് റാണിയുടേത്. പിതാവ് രാം മുഖർജി സംവിധായകനായിരുന്നു. അമ്മ കൃഷ്ണ മുഖർജി ​ഗായികയും. സഹോ​​ദരൻ രാജ മുഖർജി ഫിലിം പ്രൊഡ്യൂസറാണ്.

Rani Mukerji

1998 ൽ പുറത്തിറങ്ങിയ ​ഗുലാം ആണ് റാണിയുടെ ആദ്യ വിജയ ചിത്രം. അതേ വർഷം തന്നെ കുച്ച് കുച്ച് ഹോതാ ഹേ എന്ന സിനിമയിൽ ടിന എന്ന കഥാപാത്രവും റാണിയെ തേടിയെത്തി. സംവിധായകൻ കരൺ ജോഹറിന് റാണിക്ക് ഈ കഥാപാത്രം നൽകാൻ താൽപര്യമുണ്ടായിരുന്നില്ല. ട്വിങ്കിൽ ഖന്നയ്ക്ക് വേണ്ടിയെഴുതിയ റോളായിരുന്നു ഇത്. എന്നാൽ ട്വിങ്കിൾ ഖന്ന ഈ റോൾ നിരസിച്ചു. മറ്റ് ചില നടിമാരും നിരസിച്ചതോടെ നായകൻ ഷാരൂഖും ഫിലിം മേക്കർ ആദിത്യ ചോപ്രയും നിർബന്ധിച്ചതോടെ കരൺ ജോഹർ ഈ റോൾ റാണിക്ക് നൽകി.

തനിക്ക് ലഭിച്ച കഥാപാത്രം റാണി അവിസ്മരണീയമാക്കി. 2002 മുതൽ 2006 വരെ ബോളിവുഡിലെ മുൻനിര നായിക നടിയായി റാണി തിളങ്ങി. ചൽതേ ചൽതേ, വീർ സര, യുവ, ബ്ലാക്ക്, കഭി അൽവിദ ഹം തും, കഭി അൽവിദ ന കെഹ്ന, ബണ്ടി ഓർ ബബ്ലി തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ റാണി അഭിനയിച്ചു. 2005 ഔട്ട് ലുക്ക് മാ​ഗസിൻ റാണിയെ ഹിന്ദി സിനിമാ രം​ഗത്തെ ഏറ്റവും വലിയ സക്സസ്ഫുൾ നായിക നടിയായി വിശേഷിപ്പിച്ചു.

Rani Mukerji

യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന സിനിമകളിൽ റാണി തുടരെ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ 2007 ഓടെ റാണിയുടെ കരിയറിൽ തിരിച്ചടികൾ വന്നു. താ രാ രം പം, ല​ഗാ ചുനാരി മേ ദാ​ഗ്, ദിൽ ബോലെ ഹഡിപ്പ, തോ‍ഡാ പ്യാർ തോഡാ മാജിക് തുടങ്ങിയ സിനിമകളെല്ലാം പരാജയപ്പെട്ടു. മാർക്കറ്റ് വാല്യു കുത്തനെ ഇടിഞ്ഞതോടെ റിയാലിറ്റി ഷോയിൽ ജ‍ഡ്ജായി റാണിയെത്തി. റാണിയുടെ സ്ഥാനത്തേക്ക് കരീന കപൂർ, പ്രിയങ്ക ചോപ്ര തുടങ്ങിയ നടിമാരെത്തി. താരമൂല്യം പോയി, സ്ക്രീൻ പ്രസൻസ് പോയി, പ്രായം തോന്നുന്നു തുടങ്ങിയ വിമർശനങ്ങൾ അക്കാലത്ത് റാണി നേരിട്ടു.

ചില വലിയ പരസ്യ കമ്പനികളും നടിക്ക് പകരം മറ്റ് നടിമാരെ സമീപിച്ചു. പിന്നീട് 2011 ന് ശേഷമാണ് വീണ്ടും ശ്രദ്ധേയ റോളുകൾ റാണിക്ക് ലഭിക്കുന്നത്. നോ വൺ കിൽഡ് ജെസിക്ക, തലാശ്, മർദാനി തു‌ടങ്ങിയ സിനിമകൾ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് വല്ലപ്പോഴുമേ റാണി സിനിമകൾ ചെയ്യാറുള്ളൂ. കുടുംബ ജീവിതവും കരിയറും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് റാണി. ഫിലിം മേക്കർ ആദിത്യ ചോപ്രയാണ് റാണിയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകളുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X