കേരളത്തെ ദേശീയമാക്കിയ താരങ്ങള്‍
കേരളം എന്ന ഒരു ചെറിയ പച്ച തുരുത്ത്. രാജ്യമെങ്ങും സിനിമ കത്തിപ്പടര്‍ന്നപ്പോഴും അന്യഭാഷാ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിച്ച തുടങ്ങിയ താരതമ്യേന അപരിഷ്‌കൃതമായിരുന്ന ഒരു നാട്. പക്ഷേ സിനിമ ജനകീയമായതോടെ ഇന്ത്യയുടെ ചലച്ചിത്ര ഭൂപടത്തില്‍ കേരളം ഉന്നത സ്ഥാനം നേടി.
അഭൂതമായ അഭിനയശേഷി പ്രകടിപ്പിച്ച അഭിനേതാക്കളിലൂടെയായിരുന്നു കേരളം അതിന്റെ ചലച്ചിത്ര സപര്യ തുടര്‍ന്നത്. സാഹിത്യത്തിന്റെ പിന്‍ബലത്തോടെ കഥകളെ അഭ്രപാളിയിലെത്തിച്ച മഹാനുഭവന്‍മാരായ സംവിധായകരും എഴുത്തുകാരും അതില്‍ വഹിച്ച പങ്ക് ചെറുതല്ല.
പിജെ ആന്റണിയില്‍ നിന്ന് തുടങ്ങുന്നു മലയാള മടന്‍മാരുടെ അശ്വമേധം. ഒടുവില്‍ അത് സുരാജ് വെഞ്ഞാറമൂടിലെത്തി നില്‍ക്കുന്നു. ദേശീയ പുരസ്‌കാരം നേടിയ മലയാള നടന്‍മാരെ കാണാം...

കേരളത്തെ ദേശീയമാക്കിയ താരങ്ങള്‍
മലയാളത്തിലേക്ക് ാദ്യമായി ദേശീയ പുരസ്‌കാരം കൊണ്ടുവന്ന നടനായിരുന്നു പിജെ ആന്റണി. 1973 ല്‍. എംവി വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നിര്‍മാല്യത്തിലെ അഭിനയത്തിനാണ് പിജെ ആന്റണിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്.

കേരളത്തെ ദേശീയമാക്കിയ താരങ്ങള്‍
ഭരത് അവാര്‍ഡ് തന്റെ പേരിനോട് ചേര്‍ത്ത മഹാനടനായിരുന്നു ഭരത് ഗോപി. 1977 ല്‍ കൊടിയേറ്റത്തിലെ അത്യജ്ജ്വല പ്രകടത്തിനായിരുന്നു പുരസ്‌കാരം. അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു സംവിധാനം.

കേരളത്തെ ദേശീയമാക്കിയ താരങ്ങള്‍
ദേശീയ പുരസ്‌കാരം ലഭിച്ച നടന്‍മാരുടെ പട്ടികയില്‍ പലപ്പോഴും തഴയപ്പെട്ട നടനായിരുന്നു വില്ലന്‍ വേഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്ന ബാലന്‍ കെയര്‍. മലാളത്തിന്റെ മൂന്നാമത്തെ ദേശീയ പുരസ്‌കാരം ബാലന്‍ കെ നായരിലൂടെയായിരുന്നു. 1980 ല്‍. കെഎസ് സേതുമാധവന്റെ ഓപ്പാള്‍ ആയിരുന്നു സിനിമ.

കേരളത്തെ ദേശീയമാക്കിയ താരങ്ങള്‍
ബാലന്‍ കെയ നായര്‍ക്ക് ശേഷം എട്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കേരളത്തിന്റെ മണ്ണിലേക്കെത്താന്‍. 1988 ല്‍ പിറവിയിലെ മികച്ച് പ്രകടനത്തിന് പ്രേംജി എന്ന എംപി ഭട്ടതിരിപ്പാട് ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ഷാജി എന്‍ കരുണ്‍ ആയിരുന്നു പിറവി സംവിധാനം ചെയ്തത്.

കേരളത്തെ ദേശീയമാക്കിയ താരങ്ങള്‍
മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടി റെക്കോര്‍ഡിട്ട കക്ഷിയാണ് മമ്മൂട്ടി. 1989 ല്‍ ഒരു വടക്കന്‍ വീരഗാഥയും മതിലുകളും മമ്മൂട്ടിക്ക് പുരസ്‌കാരം നേടിക്കൊടുത്തു. 19993 ല്‍ പൊന്തന്‍മാടയും വിധേയനും. ഒടുവില്‍ ബാബാ സാഹെബ് അംബ്ദേകറെ അവതരിപ്പിച്ചതിനും മമ്മൂട്ടിയെ തേടി ദേശീയ പുരസ്‌കാരം എത്തി.

കേരളത്തെ ദേശീയമാക്കിയ താരങ്ങള്‍
രണ്ട് തവണയാണ് മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. 1991 ല്‍ ഭരതത്തിലെ പ്രകടനത്തിനായിരുന്നു ആദ്യ പുരസ്‌കാരം. വാനപ്രസ്ഥത്തിലെ അഭിനയത്തിന് 1999 ലും ദേയീയ പുരസ്‌കാരം മോഹനല്‍ലാലിലൂടെ കേരളത്തിലെത്തി.

കേരളത്തെ ദേശീയമാക്കിയ താരങ്ങള്‍
മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയാണ് ബാലചന്ദ്ര മേനോന്‍. കഥ, തിരക്കഥ, സംഭാഷം, സംവിധാനം, ഗാനരചന, സംഗീതം, അഭിനയം എന്നുവേണ്ട... എല്ലാം ചെയ്യാന്‍ ശേഷിയുണ്ടെന്ന് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. സമാന്തരങ്ങള്‍ എന്ന സിനിമയിലൂടെ 1997 ലാണ് ബാലചന്ദ്ര മേനോന് ദേശീയ പുരസ്‌കാരം ലഭിച്ചത്.

കേരളത്തെ ദേശീയമാക്കിയ താരങ്ങള്‍
ബാലചന്ദ്ര മേനോന് പുരസ്‌കാരം ലഭിച്ച അതേ വര്‍ഷം തന്നെ കേരളത്തില്‍ നിന്ന് മറ്റൊരു നടനും കിട്ടി ദേശീയ പുരസ്‌കാരം. കളിയാട്ടത്തിലെ പ്രകടനത്തിന് സുരേഷ് ഗോപിയായിരുന്നു മേനോനോടൊപ്പം പുരസ്‌കാരം പങ്കിട്ടത്.

കേരളത്തെ ദേശീയമാക്കിയ താരങ്ങള്‍
മലാളത്തിന്റെ മഹാനടന്‍ മുരളിക്ക് ദേശീ. പുരസ്‌കാരം ലഭിച്ചത് 2001 ല്‍ ആയിരുന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം.

കേരളത്തെ ദേശീയമാക്കിയ താരങ്ങള്‍
ഹാസ്യതാരമായി വന്ന് ദേശീയ പുരസ്‌കാരം നേടി ചരിത്രം സൃഷ്ടിച്ച താരമാണ് സലീം കുമാര്‍. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 2010 ല്‍ സലീം കുമാറിന് പുരസ്‌കാരം ലഭിച്ചത്.

കേരളത്തെ ദേശീയമാക്കിയ താരങ്ങള്‍
ഏറ്റവും ഒടുവില്‍ സുരാജ് വെഞ്ഞാറമൂട് ആണ് ദേശീയ പുരസ്‌കാരം കേരളത്തിലേക്ക് കൊണ്ടു വന്നത്. ഡോ ബിജു സംവിധാനം ചെയ്ത പേരാറിയാത്തവരായിരുന്നു സുരാജിന് പുരസ്‌കാരം സമ്മാനിച്ചത്.


Click it and Unblock the Notifications