'എനിക്ക് ഒരുപാട് കഴിവുണ്ട്, അതിന്റെ മേൽഭാ​ഗം പോലും തൊട്ടിട്ടില്ല; ഡേറ്റ് ഹോൾസെയിലായി വാങ്ങട്ടെയെന്ന് ധനുഷ്'

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി ലഭിച്ചിരിക്കുകയായാണ് ന‌ടി നിത്യ മേനോന്. തിരുച്ചിത്രമ്പലം എന്ന സിനിമയിലെ പ്രകടനമാണ് നിത്യയെ പുരസ്കാരത്തിന് അർഹയാക്കിയത്. ധനുഷ് നായകനായ ചിത്രം മികച്ച വിജയമാണ് നേടിയത്. ധനുഷും നിത്യയും ചിത്രത്തിൽ മത്സരിച്ച് അഭിനയിച്ചു. തമിഴകത്ത് നിത്യ ചെയ്ത ഭൂരിഭാ​ഗം സിനിമകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഓകെ കൺമണി, കാഞ്ചന 2 തു‌ടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. തുടരെ സിനിമകൾ ചെയ്യാതെ ഇ‌ടയ്ക്ക് ഇടവേളയെടുക്കുന്നതാണ് നിത്യ മേനോന്റെ രീതി.

മലയാളത്തിൽ പലപ്പോഴും പ്രതീക്ഷിച്ച സ്വീകാര്യത നിത്യ മേനോന് ലഭിച്ചിട്ടില്ല. കരിയറിലെ തുടക്കം ​ഗംഭീരമായെങ്കിലും ഒരു ഘട്ടത്തിൽ നിത്യയെ മലയാള സിനിമയിൽ നിന്നും വിലക്കിയ സാ​ഹചര്യമുണ്ടായി. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലാണ് നിത്യയെ കൂടുതലും കണ്ടത്. അതേസമയം മലയാളത്തിലും ശ്രദ്ധേയമായ കുറച്ച് സിനിമകളുടെ ഭാ​ഗമാകാൻ നിത്യക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തിരുച്ചിത്രമ്പലം സിനിമയിലേക്ക് ധനുഷ് തന്നെ വിളിച്ചതിനെക്കുറിച്ച് നിത്യ മേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Nithya Menen

എന്നെ വിളിച്ച് ആദ്യം ചോദിച്ചത്, നീ എല്ലാവരുടെ കൂടെയും സിനിമ ചെയ്യുന്നു, എന്തുകൊണ്ട് എന്റെയൊപ്പം ചെയ്യുന്നില്ല എന്നാണ്. അങ്ങനെയൊന്നുമില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ ചിലത് എഴുതിയിട്ടുണ്ട്. നിന്റെ മുഖമാണ് മനസിൽ കണ്ടത്. നീ ചെയ്താൽ മാത്രമേ വർക്കാവൂ എന്ന് ധനുഷ് പറഞ്ഞപ്പോൾ താൻ ഓക്കെ പറയുകയായിരുന്നെന്നും നിത്യ മേനോൻ വ്യക്തമാക്കി. നമ്മൾ ജോലി എത്ര നന്നായി ചെയ്യുന്നു എന്നതിനെ അദ്ദേഹം അഭിനന്ദിക്കും. അതുകൊണ്ടാണ് എന്നോട് സ്നേഹം.

എത്ര നന്നായി ചെയ്യുന്നു, ഒന്നും പറയേണ്ടതില്ല അവൾ തന്നെ ചെയ്യുന്നു എന്നൊക്കെ ധനുഷ് തന്നെക്കൊണ്ട് പറഞ്ഞെന്നും നിത്യ മേനോൻ അന്ന് വ്യക്തമാക്കി. ഹോൾസെയിലായി ആറ് മാസത്തേക്ക് നിന്റെ ഡേറ്റ് വാങ്ങി വെക്കാമെന്ന് കരുതുന്നു. അടുത്തത് ഈ സിനിമകളാണ് ചെയ്യുന്നത്, നീ എല്ലാം ചെയ്യുമെങ്കിൽ ചെയ്തോളൂ എന്ന് ധനുഷ് പറഞ്ഞു. എനിക്കങ്ങനെ ചെയ്യാൻ പറ്റില്ല.

Nithya Menen

മറ്റ് സിനിമകൾ ചെയ്യാനുണ്ട്, നിങ്ങളെ പോലെ തുടരെ സിനിമകൾ ചെയ്യില്ല, ബ്രേക്ക് എടുക്കുന്നയാളാണെന്ന് താൻ മറുപടി നൽകിയെന്നും നിത്യ മേനോൻ ഓർത്തു. കഴിവും പാഷനുമെല്ലാം ഒന്നിച്ച് വരാൻ ബുദ്ധിമുട്ടാണ്. അങ്ങനെ വന്നാൽ മാജിക് ക്രിയേറ്റ് ചെയ്യാൻ പറ്റും. ധനുഷിന് അതറിയാം. ഞാനും എഴുതുന്നതിനാൽ എനിക്കറിയാം.

നല്ല ആക്ടർക്ക് നമ്മൾ എഴുതുന്നതിന് ജീവൻ നൽകാൻ കഴിഞ്ഞാൽ അത് വളരെ എക്സൈറ്റഡായ കാര്യമാണ്. അങ്ങനെയാണ് ധനുഷിന് താനുമായി മാച്ച് അപ്പ് ചെയ്യാൻ പറ്റുന്ന, ഇവർക്ക് വേണ്ടി എഴുതാമെന്ന് തോന്നുന്നത്. അങ്ങനെ നോക്കുമ്പോൾ ധനുഷ് വളരെ ശരിയാണ്. തനിക്ക് വളരെയധികം കഴിവുണ്ട്. എന്റെ കഴിവിന്റെ മേൽഭാ​ഗം പോലും ഇതുവരെ തൊട്ടിട്ടില്ലെന്ന് താൻ കരുതുന്നെന്നും നിത്യ മേനോൻ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X