മൂന്ന് തവണ നേടി, മികച്ച നടനുള്ള ദേശീയ പുരസ്കാരം ഇത്തവണയും മമ്മൂട്ടിക്കോ അതോ പൃഥ്വിരാജിനോ? ആകാംക്ഷ
72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. സംവിധായകൻ ജയരാജ് ചെയർമാനായ 11 അംഗ സെൻട്രൻ പാനൽ ജൂറിയാണ് അവാർഡ് നിർണയം പൂർത്തിയാക്കിയത്. മലയാള സിനിമാ രംഗത്തിന് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിൽ ഏറെ പ്രതീക്ഷയുണ്ട്. ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധാ കാണ്ഡം എന്നീ സിനിമകളാണ് ജൂറിയുടെ അന്തിമപരിഗണനാ പട്ടികയിൽ ഇടംപിടിച്ച മലയാള സിനിമകൾ. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളികൾ. ഭ്രമയുഗത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പട്ടികയിൽ മമ്മൂട്ടിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്.
മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. വടക്കൻ വീരഗാഥ, മതിലുകൾ, എന്നീ സിനിമകളിലൂടെ 1990 ൽ ആദ്യ ദേശീയ പുരസ്കാരം ലഭിച്ചു. 1994 ൽ വിധേയൻ, പൊന്തൻമാട എന്നീ സിനിമകളിലെ പ്രകടനത്തിനായിരുന്നു മികച്ച നടനുള്ള രണ്ടാമത്തെ തവണത്തെ പുരസ്കാരം. 2000 ൽ ഡോ. ബാബസാഹിബ് അംബേദ്കർ എന്ന സിനിമയിലൂടെ മൂന്നാമതും പുരസ്കാരം നേടി. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡിന്റെ അവസാന റൗണ്ടിൽ ഏറ്റവും കൂടുതൽ തവണ എത്തിയതിന്റെ റെക്കോർഡും മമ്മൂട്ടിക്കാണ്.
പൃഥ്വിരാജ് (ആടുജീവിതം), അല്ലു അർജുൻ (പുഷ്പ 2: ദ റൂൾ) എന്നിവരും മികച്ച നടനുള്ള മത്സരത്തിലുണ്ട്.


Click it and Unblock the Notifications
