മികച്ച നടൻ മമ്മൂട്ടിയും കാർത്തിക് ആര്യനും; നടി യാമി ഗൗതം; മമ്മൂട്ടിക്ക് നാലാമത്തെ പുരസ്കാരം
72ാം ദേശീയ പുരസ്കാരത്തിൽ മികച്ച നടനായി മമ്മൂട്ടിയും കാർത്തിക് ആര്യനും. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചന്ദു ചാമ്പ്യൻ എന്ന സിനിമയാണ് കാർത്തിക് ആര്യനെ പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച ഫീച്ചർ സിനിമയായി ആർട്ടിക്കിൾ 370 തെരഞ്ഞെടുക്കപ്പെട്ടു. ആർട്ടിക്കിൾ 370 ലെ പ്രകടനത്തിന് യാമി ഗൗതമിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം. ക്യാപ്റ്റർ മില്ലറിലെ പ്രകടനത്തിന് നടൻ ധനുഷിന് പ്രത്യേക പരാമർശമുണ്ട്.
മമ്മൂട്ടിക്ക് ലഭിക്കുന്ന നാലാമത്തെ ദേശീയ പുരസ്കാരമാണിത്.
വടക്കൻ വീരഗാഥ, മതിലുകൾ, എന്നീ സിനിമകളിലൂടെ 1990 ൽ ആദ്യ ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചു. 1994 ൽ വിധേയൻ, പൊന്തൻമാട എന്നീ സിനിമകളിലെ പ്രകടനത്തിനായിരുന്നു മികച്ച നടനുള്ള രണ്ടാമത്തെ തവണത്തെ പുരസ്കാരം. 2000 ൽ ഡോ. ബാബസാഹിബ് അംബേദ്കർ എന്ന സിനിമയിലൂടെ മൂന്നാമതും പുരസ്കാരം നേടി. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡിന്റെ അവസാന റൗണ്ടിൽ ഏറ്റവും കൂടുതൽ തവണ എത്തിയതിന്റെ റെക്കോർഡും മമ്മൂട്ടിക്കാണ്.

മറ്റ് പുരസ്കാരങ്ങൾ.
മികച്ച മലയാള സിനിമ- ഫെമിനിച്ചി ഫാത്തിമ, മികച്ച കന്നഡ സിനിമ-മിഥ്യ, മികച്ച തമിഴ് സിനിമ-റായൻ.


Click it and Unblock the Notifications