ഒരു സിനിമ മുഴുവന്‍ മഞ്ജു ചേച്ചിയോടൊപ്പം! പടച്ചോനെ മിന്നിച്ചേക്കണേ എന്ന് നടന്‍ നവാസ്

വീണ്ടും ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തിളങ്ങി നിന്നൊരു വര്‍ഷമാണ് 2019. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ എത്തിയ ഒടിയന്‍ സിനിമയുടെ തിളക്കത്തോടെയായിരുന്നു ഈ വര്‍ഷം ഓരോ സിനിമകളും തിയറ്ററുകളിലേക്ക് എത്തിയത്. മഞ്ജു നായികയായി അഭിനയിച്ച എല്ലാ സിനിമകളും ബോക്‌സോഫീസില്‍ അത്യുഗ്രന്‍ പ്രകടനം നടത്തുന്ന കാഴ്ചയാണ് കണ്ട് വന്നത്. ഇപ്പോഴിതാ മഞ്ജുവിനൊപ്പം പുതിയൊരു സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടന്‍ നവാസ് വള്ളിക്കുന്ന്.

'നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ നടി ആരാണ് എന്ന ചോദ്യത്തിന് ഏതൊരു മലയാളിയുടെയും ഉത്തരങ്ങളില്‍ ശോഭന ചേച്ചിക്കൊപ്പം മഞ്ജു വാര്യര്‍ എന്ന പേരുമുണ്ടാകും, പണ്ടേ അതങ്ങനെയാ. അതിപ്പോ താരത്തോടായാലും നമ്മളെ പോലെയുള്ള സാധാരണക്കാരോടായാലും.

navas-manju

ഈ കലാ തിലകത്തിനൊപ്പം നിന്ന് ഇത് പോലൊരു പടം തന്നെ വലിയ സ്വപ്നമായിരുന്നു. അപ്പോളാണ് ഒരു സിനിമ മുഴുവന്‍ മഞ്ജു ചേച്ചിയോടൊപ്പം. പടച്ചോനെ മിന്നിച്ചേക്കണേ'. എന്നുമാണ് ഫേസ്ബുക്കിലുടെ പുറത്ത് വിട്ട കുറിപ്പില്‍ നവാസ് പറയുന്നത്.

സൗബിന്‍ ഷാഹിര്‍ നായകനായിട്ടെത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ ലത്തീഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നവാസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തമാശ എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. മഞ്ജു വാര്യരും സണ്ണി വെയിനും ഒന്നിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലാണ് നവാസും അഭിനയിക്കുന്നതെന്നാണ് സൂചന. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X