നവീന്‍ ആ സ്‌പേസ് തരാറുണ്ട്! ഒന്നിനും നിര്‍ബന്ധം പിടിക്കുന്ന ആളല്ല! ഭര്‍ത്താവിന്റെ ക്യാരക്ടറിനെക്കുറിച്ച് ഭാവന

അനോമിയിലൂടെയായി വീണ്ടും മലയാളത്തിലേക്കെത്തുകയാണ് ഭാവന. അച്ഛന്‍ ചില സിനിമകളുടെ ക്യാമറ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൊക്കേഷനിലെ കാര്യങ്ങളെക്കുറിച്ചെല്ലാം കേട്ട് എന്റെ മനസിലും സിനിമ കയറുകയായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഞാന്‍ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. ഇടയ്ക്ക് ചില ടെലിഫിലിമുകളിലും മുഖം കാണിച്ചു. ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാവന തന്റെ സിനിമാജീവിതത്തെക്കുറിച്ചും, മറ്റ് വിശേഷങ്ങളുമെല്ലാം പങ്കുവെച്ചത്. ലോക്കല്‍ ചാനലില്‍ മ്യൂസിക് പരിപാടി ചെയ്യുന്നുണ്ടായിരുന്നു. അത് കണ്ടാണ് നമ്മളിലേക്ക് അവസരം ലഭിച്ചത്. പത്താം ക്ലാസ് കഴിഞ്ഞുള്ള ഗ്യാപ്പിലായിരുന്നു അത്. അവര് നോക്കുമ്പോള്‍ ചേട്ടനെയും, അച്ഛനെയുമൊക്കെ പരിചയമുണ്ടായിരുന്നു അവര്‍ക്ക്. അന്ന് സംസ്ഥാന അവാര്‍ഡൊക്കെ കിട്ടിയപ്പോള്‍ അതിന്റെ വെയ്‌റ്റേജൊന്നും അറിയില്ലായിരുന്നു. സ്‌പെഷല്‍ ജൂറി മെന്‍ഷന്‍ അവാര്‍ഡായിരുന്നു ലഭിച്ചത്.

ഇടയ്ക്ക് വെച്ച് അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ചൊക്കെ ആലോചിച്ചിട്ടുണ്ട്. പീക്ക്‌സ് ആന്‍ഡ് പിക്‌സ് ഇടയ്ക്കിടെ ഉണ്ടായിരിക്കും. യാതൊരു അഷ്വറന്‍സുമില്ല സിനിമയില്‍. അനോമി കഴിഞ്ഞ് എന്താണെന്ന് ചോദിച്ചാല്‍ എനിക്കങ്ങനെ അഷ്വറന്‍സൊന്നുമില്ല. ഇതേക്കുറിച്ച് നേരത്തെ തന്നെ മനസിലാക്കിയതാണ്. അച്ഛനൊക്കെ സിനിമയെക്കുറിച്ച് കൃത്യമായി തന്നെ പറഞ്ഞ് തന്നിരുന്നു. ഇന്‍ഡസ്ട്രിയില്‍ റെലവന്റായി നില്‍ക്കുക എന്നത് നിസാര കാര്യമല്ല. ഇനി വേറെന്തെങ്കിലും ചെയ്യാം എന്ന് വിചാരിക്കുമ്പോള്‍ പിന്നെയും സിനിമ വരും. സിനിമയല്ലെങ്കില്‍ പിന്നെ ഞാനെന്ത് ചെയ്യും എന്നൊക്കെ ചിന്തിക്കാറുണ്ട്. എന്നാല്‍ പിന്നെ എന്തെങ്കിലും ചെയ്‌തേക്കാം എന്ന് പറഞ്ഞ് താല്‍പര്യമില്ലാത്ത ക്യാരക്ടര്‍ ചെയ്യാറില്ല ഞാന്‍.

Bhavana about Naveen
Photo Credit: Bhavzmenon / Instagram

ആക്ച്വലി എനിക്ക് രണ്ട് സൈഡുണ്ട്. ഒരു ഫണ്‍ സൈഡാണ് ഞാന്‍ എപ്പോഴും പോര്‍േ്രട ചെയ്തിരിക്കുന്നത്. എന്റെ ഇന്റര്‍വ്യൂസ് നോക്കിയാല്‍ കാണാം ഫണ്‍ കാര്യങ്ങളാണ് പറയാറുള്ളത്. തമാശ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. എന്റെ ഉള്ളിലും സീരിയസായൊരു വശമുണ്ട്. അത് ഞാന്‍ പുറത്ത് കാണിച്ചിട്ടില്ല. വളരെ ക്ലോസായിട്ടുള്ളവര്‍ക്ക് മാത്രമേ അതറിയൂ. പണ്ടേ ഞാന്‍ പേഴ്‌സണല്‍ ഇന്റര്‍വ്യൂ കൊടുക്കാറില്ല. നേരത്തെ മുതലേ അങ്ങനെയാണ്. കുറച്ച് കാര്യങ്ങള്‍ പ്രൈവറ്റായി വെക്കാനാണ് എനിക്കിഷ്ടം. മൂവി പ്രമോഷന്‍ അഭിമുഖങ്ങള്‍ കൊടുക്കാറുണ്ട്. ഞാന്‍ എപ്പോഴും കുറേ ചിരിക്കുന്ന, തമാശ പറയുന്ന വ്യക്തിയാണെന്ന് ആളുകള്‍ക്ക് തോന്നാം. അതിന്റെ ഓപ്പോസിറ്റായൊരു സൈഡ് എനിക്കുണ്ട്.

പുറത്തേക്ക് ഇറങ്ങുമ്പോള്‍ എങ്ങനെയെങ്കിലും ഹാപ്പി ഫെയ്‌സാവും. പ്ലീസിംഗ് ഫെയ്‌സാവണം എന്നത് മനസിലങ്ങനെ ഉറച്ച് പോയത് കൊണ്ടാണെന്ന് തോന്നുന്നു. കുറച്ചുദിവസം നിര്‍ത്താതെ കരഞ്ഞതിന് ശേഷമായിരിക്കാം ഞാന്‍ വരുന്നത്. എന്നാലും അത് മുഖത്ത് കാണില്ല. ഹാപ്പി പേഴ്‌സണ്‍ ലുക്കായിരിക്കും പുറത്ത്. എല്ലാവരുടെ ലൈഫിലും പ്രശ്‌നങ്ങളുണ്ടാവുമല്ലോ. എനിക്കത് പബ്ലിക്കിന് മുന്നില്‍ വന്ന് പറയുന്നതിനോട് താല്‍പര്യമില്ല. എവിടെയൊക്കെയോ പഴയ ആള്‍ എന്നിലുണ്ട്. എന്റെ ക്ലോസ് സര്‍ക്കിളിലൊക്കെ ഞാന്‍ അങ്ങനെ തന്നെയാണ്. കുട്ടിക്കളിയൊക്കെയുണ്ടെങ്കിലും, ഏത് സാഹചര്യവും നേരിടാന്‍ എനിക്ക് പറ്റുമെന്ന് എല്ലാവര്‍ക്കും അറിയാം.

ചിലപ്പോള്‍ ഭയങ്കര ബ്ലാങ്കായിരിക്കും. ചിലപ്പോള്‍ പീക്കായിരിക്കും. ഇമോഷന്‍ മാറിക്കൊണ്ടേയിരിക്കും. എല്ലാത്തില്‍ നിന്നും മാറിയിരിക്കാനാണ് ആഗ്രഹം. ഷോപ്പിംഗ് ഇഷ്ടമുള്ള കാര്യമാണ്. പുതിയ സാധനങ്ങളൊക്കെ മേടിക്കുമ്പോള്‍ സന്തോഷം തോന്നും. അത് കുറച്ചുനേരമേ നില്‍ക്കുള്ളൂ. ഒരാളോട് ഷെയര്‍ ചെയ്താല്‍ ഓക്കെ എന്ന് എല്ലാവരും പറയും. ഞാന്‍ അങ്ങനെയല്ല, എല്ലാം കട്ടോഫ് ചെയ്ത് ഒറ്റയ്ക്കിരിക്കും. ആരോടെങ്കിലും സംസാരിക്കാനോ, ഷെയര്‍ ചെയ്യാനോ എനിക്ക് താല്‍പര്യമില്ല. ഒറ്റയ്ക്കിരുന്ന് സ്വയം ഓക്കെയായി വരും. എനിക്കെന്തെങ്കിലും ടെന്‍ഷന്‍ വന്നാല്‍ ഞാന്‍ ഒറ്റയ്ക്ക് മാറിയിരുന്ന് ഓക്കെയായതിന് ശേഷം വരുമെന്ന് നവീനും അമ്മയ്ക്കും അറിയാം ഇപ്പോള്‍. ആരുടെ മുന്നിലും ഞാന്‍ കരയാറില്ല. റൂം അടച്ചിരുന്ന് കരഞ്ഞിട്ട്, അമ്മ ചോദിച്ചാല്‍ ഇല്ലെന്നേ ഞാന്‍ പറയൂ.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X