സഹോദരന്‍റെ സര്‍പ്രൈസില്‍ ഞെട്ടിത്തരിച്ച് നവ്യ നായര്‍! നേരിട്ടെത്തുമെന്ന് കരുതിയിരുന്നില്ല! കുറിപ്പ്

ദിലീപ് ചിത്രമായ ഇഷ്ടത്തിലൂടെയായിരുന്നു നവ്യ നായര്‍ എന്ന അഭിനേത്രി തുടക്കം കുറിച്ചത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിനെത്തേടി നിരവധി അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ച് തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു നവ്യ നായരുടെ വിവാഹം. സന്തോഷ് മേനോനുമായുള്ള വിവാഹത്തെത്തുടര്‍ന്ന് താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. സായ് കൃഷ്ണന്റെ വരവിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് താരം എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍രെ പല പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു നവ്യ നായരുടെ പിറന്നാള്‍. നേരത്തെ മകനായിരുന്നു താരത്തിന് സര്‍പ്രൈസ് നല്‍കിയതെങ്കില്‍ ഇത്തവണ സഹോദരനായിരുന്നു നവ്യയെ ഞെട്ടിച്ചത്. കുടുംബസമേതമുള്ള പിറന്നാളാഘോഷത്തിന്‍രെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ആരാധകരും സുഹൃത്തുക്കളുമൊക്കെയായി നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്. ഇതുവരെ ആഘോഷിച്ചതില്‍ വെച്ച് ഏറ്റവും മികച്ച പിറന്നാളാഘോഷമായിരുന്നു കഴിഞ്ഞുപോയത്. നക്ഷത്രം അനുസരിച്ചുള്ള പിറന്നാളാഘോഷവും ജനനതീയതി അനുസരിച്ചുള്ള ആഘോഷവുമായിരുന്നു ഇത്തവണ നടത്തിയത്.

Navya Nair

സഹോദരനായ കണ്ണന്‍ നല്‍കിയ സര്‍പ്രൈസിനെക്കുറിച്ച് വാചാലയായാണ് നവ്യ ഇപ്പോള്‍ എത്തിയിട്ടുള്ളത്. കേക്ക് മാത്രമല്ല അപ്രതീക്ഷിതമായി അവന്‍ തനിക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു. ദുബായില്‍ നിന്നുള്ള സര്‍പ്രൈസിന്റെ വരവിന്റെ സന്തോഷത്തെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. അനുശ്രീ, മഞ്ജരി, സരിത ജയസൂര്യ, ജയസൂര്യ, മുക്ത തുടങ്ങിയവരെല്ലാം നവ്യയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X