For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവനും ഭാവനയ്ക്കുമൊപ്പമായിരുന്നു അന്നത്തെ മത്സരം! നവ്യ നായരുടെ വെളിപ്പെടുത്തല്‍ വൈറലാവുന്നു!

  |

  ഒരുകാലത്ത് സിനിമയില്‍ സജീവമായി നിലനിന്നിരുന്നവരില്‍ പലരും ഇന്ന് അത്ര അഭിനയരംഗത്തില്ല. ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകലോകം. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനം കവര്‍ന്ന താരമാണ് നവ്യ നായര്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇടയ്ക്ക് തിരിച്ചെത്തുമെന്നറിയിച്ചിരുന്നുവെങ്കിലും അതത്ര വിജയകരമായിരുന്നില്ല. റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായും താരമെത്തിയിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നഡയിലുമൊക്കെ താരം അഭിനയിച്ചിരുന്നു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും സജീവമാണ് ഈ താരം.

  പൂര്‍ണ്ണിമയുടെ ദീപാവലി ആഘോഷത്തിന് മാറ്റ് കൂടുതലാണ്! പ്രിയയുടെ സന്തോഷത്തിനൊപ്പം! ചിത്രങ്ങള്‍ കാണൂ!

  യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരം ആരാധകര്‍ക്ക് മുന്നിലെത്താറുണ്ട്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് ഈ നായികയെത്തിയത്. നാടന്‍ കഥാപാത്രമായി സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം മുന്‍നിര നായകന്‍മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം അഭിനയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ട് വൈറലായി മാറാറുണ്ട്. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നവ്യ അന്ന് മറ്റ് നായികമാര്‍ക്കൊപ്പം തന്നെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും അന്നത്തെ മത്സരത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യം വിശദീകരിച്ചത്.

  അനു സിത്താര ഡബ്ലുസിസിയില്‍ ഇല്ലാത്തതിന് പിന്നിലെ കാരണം ഇതോ? താരം നല്‍കിയ മറുപടി? കാണൂ!

  അന്നത്തെ മത്സരത്തെക്കുറിച്ച്

  അന്നത്തെ മത്സരത്തെക്കുറിച്ച്

  കാവ്യ മാധവന്‍, ഭാവന, നവ്യ നായര്‍ ഇവരൊക്കെ ഒരേ സമയത്ത് സിനിമയില്‍ സജീവമായി നിന്നിരുന്നവരാണ്. വിവാഹത്തോടെ മൂന്ന് പേരും സിനിമയില്‍ നിന്നും അപ്രത്യക്ഷമായെന്നുള്ളതാണ് മറ്റൊരു കാര്യം. നവ്യ നായര്‍ ഇടയ്ക്ക് തിരിച്ചെത്തിയിരുന്നു. വിവാഹത്തോടെ കുടുംബ കാര്യങ്ങളുമായി ഒതുങ്ങാനാണ് തന്റെ തീരുമാനമെന്നായിരുന്നു കാവ്യ മാധവന്‍ വ്യക്തമാക്കിയത്. കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് കാവ്യയും ദിലീപും. ഭാവനയാവട്ടെ വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുകയായിരുന്നു. തങ്ങളുടെ അഭിനയത്തെക്കുറിച്ച അന്ന് പ്രേക്ഷകര്‍ താരതമ്യപ്പെടുത്തലുകള്‍ നടത്തിയിരുന്നതായി താരം പറയുന്നു. അന്നത്തെ മത്സരത്തെക്കുറിച്ച് തുറന്നുപറയുന്നതിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

  പോസിറ്റീവും നെഗറ്റീവും

  പോസിറ്റീവും നെഗറ്റീവും

  താന്‍ സജീവമായിരരുന്ന സമയത്തും സിനിമയില്‍ മത്സരങ്ങളുണ്ടായിരുന്നു. പോസിറ്റീവും നെഗറ്റീവുമായിട്ടുള്ള മത്സരങ്ങള്‍ അന്നുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഇന്നത്തെപ്പോലെ അത്ര ലിബറലായിരുന്നില്ലെന്ന് നവ്യ പറയുന്നു. പ്രായം മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകളിലും സമീപനത്തിലും മാറ്റം വരുന്നുണ്ട്. ഇന്നത്തെ നായികമാരില്‍ എല്ലാവരും മികച്ച കലാകാരികളാണെന്നും താരം അഭിപ്രായപ്പെടുന്നു. മികവുള്ളവര്‍ തന്നെയാണ് കലാകാരികളെന്ന് അറിയപ്പെടുന്നത്.

   പ്രതിഭ കൊണ്ട് കാലത്തെ അതിജീവിച്ചവര്‍

  പ്രതിഭ കൊണ്ട് കാലത്തെ അതിജീവിച്ചവര്‍

  അവരവരുടെ പ്രതിഭയിലൂടെ ഒരുകാലത്തെ തന്നെ പ്രതിനിധീകരിച്ചവരാണ് താരങ്ങള്‍. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരങ്ങള്‍. അതാത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയിലും പ്രകടമാണ്. നിലപാടുകളിലും സീപനത്തിലും അത് പ്രകടമാണ്. സിനിമയിലും ഇത്തരത്തിലുള്ള മാറ്റം കടന്നുവന്നിട്ടുണ്ട്. ഓരോരോ കാലഘട്ടത്തില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം കൃത്യമായി വ്യക്തമാവും. മമ്മൂട്ടിയും മോഹന്‍ലാലും നെടുമുടി വേണുവുമൊക്കെ തങ്ങളുടെ പ്രതിഭ കൊണ്ട് കാലത്തെ അതിജീവിച്ചവരാണെന്നും താരം പറയുന്നു.

  തിരിച്ചുവരവ് കാത്ത് ആരാധകര്‍

  തിരിച്ചുവരവ് കാത്ത് ആരാധകര്‍

  ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് നവ്യയുടെ ആരാധകര്‍. യുവജനോത്സവ വേദിയില്‍ സജീവമായിരുന്ന താരം സിനിമയിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആരാധകപിന്തുണയിലും ഏറെ മുന്നിലാണ് ഈ താരം. 2001 ലാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. ഇഷ്ടത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. പിന്നീടങ്ങോട്ട് നിരവധി സുിനിമകളിലാണ് താരം വേഷമിട്ടത്. മൂന്നാമത്തെ സിനിമയായ നന്ദനത്തിലൂടെയാണ് താരം ലോകശ്രദ്ധ നേടിയത്. ബാലാമണിയെന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

  മേക്കോവറിലൂടെ ഞെട്ടിച്ചു

  മേക്കോവറിലൂടെ ഞെട്ടിച്ചു

  പ്രസവശേഷം ശരീരഭാരം കൂടിയിരുന്നുവെങ്കിലും അത് കുറച്ച് പഴയതിലും സുന്ദരിയായി താരം തിരിച്ചെത്തിയിരുന്നു. 2010 ലാണ് സന്തോഷ് മേനോന്റെ ജീവിതസഖിയായത്. വിവാഹം കലാജീവിതത്തിന് ഒരു തടസ്സമല്ലെന്ന് താരം പറഞ്ഞിരുന്നു. പ്രസവ ശേഷവും മേക്കോവറിലൂടെ ഞെട്ടിച്ച താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. താരം തന്നെയാണ് പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ആരാധകരുടെ സ്‌നേഹാന്വേഷണങ്ങള്‍ക്കും താരം മറുപടി നല്‍കാറുണ്ട്.

  ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത

  ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത

  ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഏറെ സജീവമാണ് നവ്യ നായര്‍. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. അടുത്തിടെ യൂറോപ്പിലേക്ക് പോയ താരം യാത്രാനുഭവങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ തരംഗമായി മാറിയത്. ഞെട്ടിക്കുന്ന രൂപമാറ്റവുമായാണ് താരം ഓരോ പ്രാവശ്യവും എത്താറുള്ളത്.

  ഭാവനയുടെ തിരിച്ചുവരവ്

  ഭാവനയുടെ തിരിച്ചുവരവ്

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഭാവന. അന്യഭാഷയിലേക്ക് പോയപ്പോഴും താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പൃഥ്വിരാജ് ചിത്രമായ ആദം ജോണിന് ശേഷം താരം മലയാളത്തിലെത്തിയിട്ടില്ല. ഭര്‍ത്താവായ നവീന്‍ കന്നഡ സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളാണ്. വിവാഹ ശേഷം അഭിനയം നിര്‍ത്തി വീട്ടിലിരിക്കുന്നതിനോട് നവീന് യോജിപ്പില്ലെന്ന് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. കന്നഡ സിനിമയില്‍ സജീവമാണ് ഭാവന.

  കാവ്യ മാധവനും സിനിമയിലേക്കില്ല

  കാവ്യ മാധവനും സിനിമയിലേക്കില്ല

  ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പ്രണയ ജോഡികളായ ദിലീപും കാവ്യയും ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. അടുത്തിടെയാണ് ഇവര്‍ക്ക് മകള്‍ ജനിച്ചത്. വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കുന്നതിന് താല്‍പര്യമില്ലെന്നും കുടുംബ കാര്യങ്ങളുമായി മുന്നേറാനാണ് തന്റെ തീരുമാനമെന്നും കാവ്യ മാധവന്‍ വ്യക്തമാക്കിയിരുന്നു.

  English summary
  Navya Nair's about competitions in film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X