ദിലീപേട്ടന്‍ നല്ല മനുഷ്യനാണ്! വളരെയധികം പേടിയോടെയാണ് അന്ന് ചെയ്തത്, നായകന്മാരെ കുറിച്ച് നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യ നായര്‍ ലോക്ഡൗണില്‍ സ്വന്തം വീട്ടിലാണ് കഴിയുന്നത്. അടുത്തിടെ മകനൊപ്പമുള്ള ഒരുപാട് നല്ല നിമിഷങ്ങള്‍ നടി സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു. മകനെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം അമ്മയ്ക്ക് സര്‍പ്രൈസ് ഒരുക്കിയ മകന്റെ വീഡിയോസും പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ചും നായകന്മാരെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് നവ്യ. ആദ്യ നായകനായ ദിലീപ് മുതല്‍ മോഹന്‍ലാല്‍ മമ്മൂട്ടി എന്നിങ്ങനെ താരരാജാക്കന്മാര്‍ക്കൊപ്പം അഭിനയിച്ചതിനെ പറ്റിയും നടി വ്യക്തമാക്കിയിരിക്കുകയാണ്.

നവ്യ പറയുന്നതിങ്ങനെ

മലയാളത്തില്‍ എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സിനിമ ചെയ്യുന്നത്. അതിനിടയ്ക്ക് കന്നടത്തില്‍ ദൃശ്യത്തിന്റെ റീമേക്ക് ദൃശ്യയില്‍ അഭിനയിച്ചിരുന്നു. വീണ്ടും ക്യാമറയെ അഭിമുഖീകരിച്ചപ്പോള്‍ ടെന്‍ഷനായിരുന്നു. ഞാന്‍ അഭിനയം മറന്നോ എന്ന് പോലും ചിന്തിച്ചു. ഇടയ്ക്ക് അവതാരകയുടെ റോളില്‍ എത്തിയിരുന്നു. പക്ഷേ സത്യം പറയാമല്ലോ ഞാനുമായി ഒരു ബന്ധവുമില്ലാത്ത മേഖലയാണത്. അതിനെയും അഭിനയത്തെയും താരതമ്യം ചെയ്യാനേ പറ്റില്ല.

 നവ്യ പറയുന്നതിങ്ങനെ

അവതാരകയുടെ റോള്‍ ഞാനെങ്ങനെയൊക്കെയോ ചെയ്തു എന്നേ ഉള്ളു. പലരും അത് നന്നായിരുന്നു എന്ന് പറഞ്ഞിരുന്നുവെങ്കിലും എനിക്ക് ഒരു ആത്മവിശ്വാസവും താല്‍പര്യവുമില്ലാത്ത പരിപാടിയാണത്. പക്ഷേ സിനിമയുടെ കാര്യം അങ്ങനെയല്ല. എന്റെ മുഴുവനും ഞാന്‍ സിനിമയ്ക്കായി നല്‍കുന്നുണ്ട്. അതെനിക്ക് തരുന്ന സന്തോഷം വലുതാണെന്നും നവ്യ പറയുന്നു.

 നവ്യ പറയുന്നതിങ്ങനെ

ദിലീപ് വളരെ നല്ല മനുഷ്യനാണ്. ആദ്യത്തെ സിനിമയാണ്. പത്താം ക്ലാസ് കഴിഞ്ഞതേയുള്ളു. വളരെയധികം പേടിയോടെയാണ് അന്ന് ചെയ്തത്. പക്ഷേ വലിയ പിന്തുണയാണ് ദിലീപേട്ടന്‍ തന്നത്. പേടിക്കേണ്ടെന്ന് പറഞ്ഞ് കൂളാക്കി. ഏറ്റവുമധികം പുതുമുഖ നായികമാരോടൊപ്പം അഭിനയിച്ച ആളാണ് ദിലീപേട്ടന്‍. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ വന്നയാളാണ്. അത് കൊണ്ട് തന്നെ എങ്ങനെ നമ്മളെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.

നവ്യ പറയുന്നതിങ്ങനെ

എന്റെ മൂന്നാമത്തെ ചിത്രവും രാജു ചേട്ടന്റെ (പൃഥ്വിരാജ്) ആദ്യത്തെ സിനിമയുമായിരുന്നു നന്ദനം. സത്യത്തില്‍ രണ്ട് പേരും തുടക്കക്കാര്‍ തന്നെയാണ് എങ്കിലും മൂന്ന് ചിത്രം ചെയ്ത സീനിയോരിറ്റി വച്ച് ഞാന്‍ പല മണ്ടത്തരങ്ങളും പറഞ്ഞ് കൊടുത്തിട്ടുണ്ട്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമാണ് ആ ലൊക്കേഷനില്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാനുണ്ടായിരുന്നത്. ബാക്കി എല്ലാവരും സീനിയേഴ്‌സ് ആണ്. രഞ്ജിയേട്ടന്‍ വഴക്ക് പറയുമ്പോള്‍ ഉരല് ചെന്ന് മദ്ദളത്തോട് പറയുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും പരിഭവം പറയും.

നവ്യ പറയുന്നതിങ്ങനെ

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചാക്കോച്ചേട്ടന്റെ (കുഞ്ചാക്കോ ബോബന്‍) കടുത്ത ആരാധിക ആയിരുന്നു ഞാന്‍. പടം ഓടിയാലും ഇല്ലെങ്കിലും പുള്ളിയുടെ പടം ഞാന്‍ കാണും. ചാക്കോച്ചേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പുള്ളി ഭയങ്കര ചിരിയായിരുന്നു.

നവ്യ പറയുന്നതിങ്ങനെ

ജയസൂര്യയെ കുറിച്ച് പറയുകയാണെങ്കില്‍ പുള്ളി അന്നും ഭയങ്കര ഡെഡിക്കേഷനുള്ള കഠിനാധ്വാനിയായ നടനാണ്. എന്തെങ്കിലും ആകണമെന്ന് അത്രയധികം ആഗ്രഹിച്ചിരുന്ന ആളാണ്. ആ കഷ്ടപ്പാടാണ് ഇപ്പോള്‍ കാണുന്നത്. ഞാന്‍ കൂടി ജൂറിയില്‍ ഉണ്ടായിരുന്ന സമയത്താണ് ജയേട്ടന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. അത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്.

 നവ്യ പറയുന്നതിങ്ങനെ

അത്ഭുതത്തോടെ സ്‌ക്രീനില്‍ കണ്ടിരുന്ന ആള്‍ക്കാരാണ് ലാലേട്ടനും മമ്മൂക്കയും. അവരോടൊപ്പം അഭിനയിക്കാനായി. പക്ഷേ അത്ര പ്രധാന്യമുള്ള കഥാപാത്രങ്ങളായിരുന്നില്ല അത്. അഭിനയിച്ചു എന്ന് പറയണമെങ്കില്‍ തേന്മാവിന്‍ കൊമ്പത്തില്‍ ശോഭന ചേച്ചി ചെയ്ത പോലത്തെ കഥാപാത്രങ്ങളായിരിക്കണം. ആ സിനിമ ചെയ്തത് ഒന്ന് അമ്മാവന്‍ കെ മധു ഒരുക്കിയ ചിത്രമായിരുന്നു. അങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X