ദിലീപേട്ടന്‍ തോളത്ത് കൈ വെച്ചപ്പോള്‍ നെഞ്ച് പടാപടാ ഇടിച്ചു! നവ്യ നായരുടെ തുറന്നുപറച്ചില്‍ വൈറല്‍!
കലോത്സവ വേദിയില്‍ നിന്നും കണ്ണീരൊലിപ്പിച്ച് ഇറങ്ങിപ്പോയ ധന്യ നായര്‍ എന്ന പ്രതിഭയാണ് സിബി മലയില്‍ ചിത്രമായ ഇഷ്ടത്തിലൂടെ സിനിമയിലേക്കെത്തിയത്. നൃത്തവും മോണോആക്ടുമൊക്കെയായി വേദിയില്‍ നിറഞ്ഞുനിന്നിരുന്ന താരം സിനിമയില്‍ തുടക്കം കുറിച്ചപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ നായികയായാണ് നവ്യ തുടക്കം കുറിച്ചത്. കൈനിറയെ സിനിമകളുമായി മുന്നേറിയിരുന്ന താരം വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും അകന്നത്. ഇടയ്‌ക്കൊരു സിനിമയിലൂടെ മുഖം കാണിച്ചുവെങ്കിലും ആ വരവില്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല.
നൃത്തവും സ്റ്റേജ് പരിപാടികളുമൊക്കെയായി ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. അടുത്തിടെ പുറത്തിറങ്ങിയ ചിന്നം ചെറുകിളിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമയില്‍ സജീവമല്ലെങ്കിലും നവ്യയുടെ കുറവ് ആരാധകര്‍ക്ക് അനുഭവപ്പെടാറില്ല. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. അടുത്തിടെ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് നവ്യ സിനിമാപ്രവേശനത്തെക്കുറിച്ചും ദിലീപിനൊപ്പമുള്ള ആദ്യ ഫോട്ടോ ഷൂട്ടിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

സിനിമയിലേക്ക് വരാന്‍ കാരണം ദിലീപ്
നവ്യ നായരുടെ ആദ്യ നായകന്‍ ദിലീപാണ്. സിബി മലയില്‍ ചിത്രമായ ഇഷ്ടത്തിലൂടെയാണ് ഈ താരം തുടക്കം കുറിച്ചത്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ ദിലീപിനൊപ്പമുള്ള രണ്ടാമത്തെ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങിയിരുന്നു. മഴത്തുള്ളിക്കിലുക്കത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വെച്ചാണ് ഇഷ്ടം ററിലീസിനെക്കുറിച്ച് അറിഞ്ഞതെന്നും സിനിമ കണ്ടതെന്നും നേരത്തെ ഒരഭിമുഖത്തിനിടയില്‍ താരം പറഞ്ഞിരുന്നു. താന്‍ സിനിമയിലേക്ക് വരാനുള്ള കാരണക്കാരില്‍ പ്രധാനികളിലൊരാളാണ് ദിലീപെന്ന് താരം പറയുന്നു.

ദിലീപും മഞ്ജുവും
സിബി മലയിലിന്റെ പുതിയ സിനിമയിലേക്ക് നായികയെ കണ്ടെത്തുന്നതിനായി ദിലീപും മഞ്ജുവും പരിശ്രമിക്കുന്നുണ്ടായിരുന്നു. തന്റെ ഫോട്ടോ കണ്ടതിന് ശേഷം സംവിധായകന്‍ സ്‌ക്രീന്‍ ടെസ്റ്റിനായി വിളിച്ചിരുന്നുവെന്ന് താരം ഓര്‍ത്തെടുക്കുന്നു. തൃശ്ശൂരിലെ ലൂസിയ ഹോട്ടലില്‍ വെച്ചായിരുന്നു ഫോട്ടോ ഷൂട്ട്. അന്ന് താന്‍ അവതരിപ്പിച്ച മോണോ ആക്ടിന്റെ വീഡിയോ കണ്ട് ദിലീപേട്ടനും മഞ്ജു ചേച്ചിയുമാണ് തന്നെ സെലക്ട് ചെയ്യുന്നത്. അന്നവര്‍ ഈ കുട്ടി പോരാ എന്ന് പറഞ്ഞിരുന്നുവെങ്കില്‍ പിന്നെ തീര്‍ന്നില്ലേ, പിന്നെ ഞാനില്ലല്ലോയെന്നും താരം ചോദിക്കുന്നു.

ദിലീപിനൊപ്പമുള്ള ഫോട്ടോ ഷൂട്ട്
ദിലീപിന്റെ പിന്തുണയെക്കുറിച്ച് താരം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു കാര്യത്തെക്കുറിച്ചാണ് ലേറ്റസ്റ്റ് അഭിമുഖത്തിലും തുറന്നുപറഞ്ഞത്. അന്ന് സിനിമാമാസികയ്ക്കായി ഇഷ്ടത്തിന്റെ ലൊക്കേഷനില്‍ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ദിലീപേട്ടന്‍ എന്റെ തോളത്ത് കൈ വെച്ചു, പടപടാന്ന് നെഞ്ചിടിക്കാന്‍ തുടങ്ങി അപ്പോള്‍. ആദ്യമായാണ് പുറത്തുള്ളൊരാള്‍ തന്നെ തൊടുന്നത്. നാട്ടിന്‍പുറത്തുള്ള ഒരുകുട്ടി ഭയങ്കരമായി പരിഭ്രമിച്ചുപോവുന്ന സാഹചര്യമായിരുന്നു.

പരിഗണനയും പിന്തുണയും
അന്നത്തെ നെഞ്ചിടിപ്പിന്റെ ശബ്ദം അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞത് പോലെ തോന്നിയിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍. മോള് പേടിക്കേണ്ട കേട്ടോ, ഞങ്ങളൊന്നും ഒന്നും ചെയ്യില്ല, നമ്മള്‍ എല്ലാവരും ഇനി ഒന്നായിട്ട് വര്‍ക്ക് ചെയ്യാന്‍ പോവുകയാണ്, ആ വാക്കുകളിലുള്ള പരിഗണനയും പിന്തുണയും ഒരിക്കലും മറക്കാനാവില്ലെന്നും താരം പറയുന്നു.

വിവാഹശേഷം മുംബൈയില്‍
സന്തോഷ് നായരുമായുള്ള വിവാഹത്തെത്തുടര്‍ന്നാണ് നവ്യ മുംബൈയിലേക്ക് പോയത്. അവിടയെത്തിയതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഭര്‍ത്താവ് ഓഫീസിലേക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ പാചക പരീക്ഷണവും കണ്ണാടിക്ക് മുന്നിലുള്ള അഭിനയ പരീക്ഷണവുമൊക്കെയായിരുന്നു. താന്‍ അഭിനേത്രിയായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് പലപ്പോഴും മറന്നുപോവുമായിരുന്നു അന്ന്. അമ്മയോട് ചോദിച്ചായിരുന്നു പല ഭക്ഷണവിഭവങ്ങളും ഉണ്ടാക്കിയിരുന്നത്.

ദിലീപ് വീട്ടില്‍ വന്നപ്പോള്‍
ദിലീപുമായി തുടക്കം മുതലേയുളള സൗഹൃദം ഇപ്പോഴുമുണ്ട്. തന്നെ കളിയാക്കാനായി കിട്ടുന്ന ഒരവസരവും അദ്ദേഹം കളയാറില്ല. ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ഇവിടെ കറന്റൊക്കെയുണ്ടോയെന്ന് ചോദിച്ചായിരുന്നു അദ്ദേഹം കളിയാക്കിയത്. ആദ്യകാലത്ത് അധികം പുരോഗതികളൊന്നുമില്ലാത്ത സാധാരണ നാട്ടിന്‍പുറമായിരുന്നു തന്റെ നാട്.

സോഷ്യല്‍ മീഡിയയിലെ സ്വീകാര്യത
സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങളും പോസ്റ്റുകളും വൈറലായി മാറുന്നത്. കുടുംബത്തിലെ ആഘോഷങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചുമുള്ള വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുമുണ്ട്. അടുത്തിടെ നടത്തിയ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തിരിച്ചുവരവിനായി കാത്തിരിക്കുന്നു
നവ്യ നായരുടെ സിനിമാതിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് താരം പറഞ്ഞിരുന്നു. കണ്ണാടിക്ക് മുന്നിലല്ലാതെ സ്‌ക്രീനിലുള്ള താരത്തിന്റെ അഭിനയത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പോസ്റ്റുകള്‍ക്ക് കീഴിലെല്ലാം ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യങ്ങളിലൊന്നുകൂടിയാണിത്.

ഭര്‍ത്താവിന്റെ പിന്തുണ
കലാജീവിതത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നയാളാണ് ഭര്‍ത്താവും കുടുംബവും. ചിന്ന ചെറുകിളിയുടെ റിലീസിന് സകുടുംബമായിരുന്നു താരമെത്തിയത്. ഇന്നും തന്റെ നൃത്തപരിപാടികള്‍ക്കായി അച്ഛനും അമ്മയും മുന്നിലുണ്ടാവുമെന്ന് താരം പറയുന്നു. മഞ്ജു വാര്യരും ഭാവനയുമുള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ ചിന്ന ചെറുകിളി നൃത്തത്തിന് അഭിനന്ദനവുമായി എത്തിയിരുന്നു.


Click it and Unblock the Notifications