അവാര്‍ഡ് ജേതാക്കളെ തീരുമാനിച്ചതിനെക്കുറിച്ച് നവ്യ നായര്‍ പറഞ്ഞത്? ഫേസ്ബുക്ക് വീഡിയോ വൈറലാവുന്നു!

Recommended Video

ജൂറിയായതിന്റെ അനുഭവവുമായി നവ്യ നായര്‍ | filmibeat Malayalam

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് നവ്യ നായര്‍. ഒരുകാലത്ത് സജീവമായിരുന്ന താരത്തെ തേടി നിരവധി അവസരങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇടയ്ക്ക് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായി എത്തിയിരുന്നു. കുമാര്‍ സാഹ്നി അധ്യക്ഷനായെത്തിയ ജൂറിയാണ് ഇത്തവണ സംസ്ഥാന അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. നവ്യ നായരും ജൂറി അംഗമായിരുന്നു.

ജൂറി അംഗമായതിന്റെ സന്തോഷം പങ്കുവെച്ച് താരം നേരത്തെ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ജൂറിയായതിന്റെ അനുഭവവുമായി എത്തിയിരിക്കുകയാണ് താരം. സാംസ്‌കാരിക വകുപ്പ് മന്ത്രി പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് സന്തോഷം പങ്കുവെച്ച് താരമെത്തിയത്. പുരസ്‌കാര ജേതാക്കള്‍ക്കെല്ലാം അഭിനന്ദനമെന്നും മികച്ച അവസരങ്ങള്‍ ലഭിക്കട്ടയെന്നും താരം ആശംസിച്ചിരുന്നു. നവ്യയുടെ ഫേസ്ബുക്ക് ലൈവ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Navya Nair

അവാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇനിയും ഒരുപാട് നല്ല നല്ല സിനിമകള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നുമായിരുന്നു നവ്യ പറഞ്ഞത്. ജനപ്രിയമായ പ്രഖ്യാപനമായിരുന്നു ഇത്തവണത്തേതെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെട്ടത്. അപ്രതീക്ഷിത ട്വിസ്റ്റോ ഞെട്ടിക്കലോ ഇല്ലാത്ത പുരസ്‌കാര പ്രഖ്യാപനം കൂടിയാണ് ഇത്തവണത്തേതെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X