അതാണ് മിസ്സ് ചെയ്യുന്നത്! പ്ലാന്‍ ചെയ്ത യാത്രകളും പൊളിഞ്ഞു! ലോക് ഡൗണിനെക്കുറിച്ച് നവ്യ നായര്‍

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി നവ്യ നായര്‍ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരുത്തിയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. നിര്‍ബന്ധപൂര്‍വമുള്ള വീട്ടിലിരിപ്പില്‍ നിബന്ധനകളില്ലാതെ ജീവിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു. വീട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിച്ചും പാചകപരീക്ഷണവും വൃത്തിയാക്കലുമൊക്കെയായി ആകെ സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്.

താനിത് വരെയായി മാറ്റിവെച്ച പല ശീലങ്ങളും ഇപ്പോള്‍ തിരിച്ചുപിടിച്ചിട്ടുണ്ടെന്നും നവ്യ പറയുന്നു. നൃത്തപരിശീലനത്തിന് കൂടുതല്‍ സമയം കിട്ടുന്നുണ്ട്. വായനയ്ക്കും സമയമുണ്ട്. നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്നതാണ് ഇപ്പോഴത്തെ ശീലം. മുന്‍പ് വൈകി ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്ന പതിവായിരുന്നു. കാണാനായി മാറ്റിവെച്ച പല സീരീസുകളും ഇതിനിടയില്‍ കണ്ടുതീര്‍ത്തു. യൂട്യൂബ് വീഡിയോ ചെയ്യുന്നതിനെക്കുറച്ചും ആലോചിക്കുന്നുണ്ടെന്നും താരം പറയുന്നു. നവ്യ നായരുടെ ലോക് ഡൗണ്‍ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ഇഷ്ടം പോലെ സമയമുണ്ട്

ഇഷ്ടം പോലെ സമയമുണ്ട്

അഭിനയ ജീവിതം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം താന്‍ വീട്ടിലിരിക്കുന്നതെന്ന് നവ്യ നായര്‍ പറയുന്നു. മകന്‍ ജനിച്ച സമയത്തും അവന്റെ കാര്യങ്ങള്‍ക്കുമൊക്കെയായി കുറച്ച് സമയം കിട്ടിയിരുന്നു. ആവശ്യത്തിലുമധികം സമയമുണ്ട് ഇപ്പോള്‍. ഗ്രാമപ്രദേശത്താണ് എന്റെ വീട്. രാവിലെ എഴുന്നേറ്റ് കുറേ നടക്കാറുണ്ട്. വീട്ടുജോലികളെല്ലാം ചെയ്യാറുണ്ട്. സാധനങ്ങളെല്ലാം അതാത് സ്ഥാനത്ത് തന്നെ ഇരിക്കണമെന്നത് നിര്‍ബന്ധമാണ്.

ചക്കയിലെ പരീക്ഷണങ്ങള്‍

ചക്കയിലെ പരീക്ഷണങ്ങള്‍

ചക്ക സീസണായതിനാല്‍ അമ്മയ്‌ക്കൊപ്പം പരീക്ഷണങ്ങള്‍ നടത്താറുണ്ട്. അറിഞ്ഞ് കഴിച്ചാല്‍ തടി കൂടുമോയെന്ന ഭയമുണ്ട്. വൈഫെ കിട്ടാന്‍ ബുദ്ധിമുട്ടാണ്.മകന്‍രെ കൂടെ ഇരുന്ന് അവനിഷ്ടമുള്ള സിനിമ കാണാറുണ്ടെന്നും നവ്യ പറയുന്നു. അത് പോലെ തന്നെ വീടിന് ചുറ്റുമുള്ള പറമ്പ് വൃത്തിയാക്കലാണ് മറ്റൊരു ജോലി. വെള്ളിയാഴ്ച വന്ന് തിങ്കളാഴ്ച പോവാമെന്ന് കരുതിയാണ് ഒരുത്തിയുടെ ലൊക്കേഷനില്‍ നിന്നും താനെത്തിയതെന്നും താരം പറയുന്നു.

പ്ലാനുകളെല്ലാം പൊളിഞ്ഞു

പ്ലാനുകളെല്ലാം പൊളിഞ്ഞു

തിയേറ്ററില്‍ പോയി സിനിമ കാണാന്‍ ഒരുപാട് ഇഷ്ടമാണ്. അത് ഇപ്പോ മിസ്സ് ചെയ്യുന്നുണ്ട്. ഗുരുവായൂര്‍ ദര്‍ശനം നടക്കുന്നില്ല. അത് പോലെ തന്നെ കുറേ യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നു. അതൊക്കെ പൊളിഞ്ഞുവെന്നും താരം പറയുന്നു. കേരളത്തില്‍ താരതമ്യേന പെട്ടെന്ന് തന്നെ ജീവിതം സാധാരണ നിലയിലാവുമെന്നാണ് പ്രതീക്ഷ. നാട്ടിന്‍പുറത്ത് ജീവിച്ചുവളര്‍ന്നതിനാല്‍ ആ ജീവിതമാണ് നവ്യയ്ക്ക് കൂടുതലിഷ്ടം. മനുഷ്യര്‍ വീടുകളിലേക്ക് ചുരുങ്ങിയപ്പോഴുള്ള പ്രകൃതിയുടെ മാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം പറയുന്നു.

നഗരജീവിതം ഇഷ്ടമല്ല

നഗരജീവിതം ഇഷ്ടമല്ല

ഗ്രാമീണ ജീവിതത്തില്‍ നഗരജീവിതത്തിലേക്ക് പറിച്ചു നട്ടപ്പോഴും മനസ്സില്‍ നാട്ടിന്‍പുറത്തെ ജീവിതമുണ്ടായിരുന്നു. ദിവസവും രാവിലെ കിളികളുടെ ശബ്ദം കേട്ട് ഉണരാനും പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാനും പറ്റുന്നുണ്ട്. എന്റെ വീടിന്റെ അടുത്ത് പൊതുവെ തിരക്ക് കുറവാണ്. വീടിന് മുന്നിലെ ഇലക്ട്രിക് ലൈനില്‍ കൂട്ടത്തോടെ തത്തകള്‍ ഇരിക്കുന്നത് കാണാം. ഉള്ളുകൊണ്ട് താനൊരു നാട്ടിന്‍പുറത്തുകാരിയാണെന്നും താരം പറയുന്നു. നഗരത്തിലായിരുന്നുവെങ്കില്‍ ഭ്രാന്ത് വന്നേനെയെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X