For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജ് സത്യസന്ധനായ നടനാണ്; ജയസൂര്യ കഠിനാധ്വാനിയായ നടനും, നായകന്മാരെ കുറിച്ച് പറഞ്ഞ് നവ്യ നായര്‍

  |

  മകന്റെ പിറന്നാളാഘോഷങ്ങളും മറ്റുമായി നടി നവ്യ നായരും കുടുംബവും സന്തോഷത്തിന്റെ നാളുകളിലൂടെ കടന്ന് പോവുകയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ മകന്‍ സായിയുടെ ചിത്രങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. അതിനൊപ്പം തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നവ്യ ഇപ്പോള്‍. സുഹൃത്തിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ നടി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

  വര്‍ഷങ്ങളോളം നീണ്ട ഇടവേളയ്ക്ക് ശേഷം നായികയായി തിരിച്ച് വരവ് നടത്താനൊരുങ്ങുകയാണ് നവ്യ നായര്‍. വികെ പ്രകാശ് സംവധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വരവ്. ആ സിനിമയെ കുറിച്ചും മുന്‍പ് തന്റെ നായകന്മാരായിരുന്ന കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ താരങ്ങളെ കുറിച്ചുള്ള അഭിപ്രായവും പുതിയ അഭിമുഖത്തിലൂടെ നടി തുറന്ന് പറയുന്നു.

  ഒരു സിനിമയിലും അവാര്‍ഡ് പ്രതീക്ഷിച്ചതല്ല ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം ആത്മാര്‍ഥമായിട്ടുള്ള ആഗ്രഹം ജനങ്ങളുടെ അവാര്‍ഡ് കിട്ടുക എന്നതാണ്. അവരത് അംഗീകരിക്കണം. സിനിമ ജനങ്ങള്‍ കാണണം എന്നതാണ്. എന്തിനാണ് നവ്യ ഇങ്ങനെയൊരു സിനിമ ചെയ്തതെന്ന് അവര്‍ക്ക് തോന്നാന്‍ പാടില്ലെന്ന് ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്നത് നല്ല സിനിമകള്‍ സെലക്ട് ചെയ്യുക എന്നതാണ്. അതിന് എന്റെ ഭാഗത്ത് നിന്നുള്ള ഏറ്റവും വലിയ ശ്രമം നടന്ന ചിത്രമാണ് ഒരുത്തീ.

  അതിന്റെ സ്‌ക്രീപ്റ്റ് വളരെ നന്നായി പോവുന്നതാണ്. സുരേഷ് ബാബുവാണ് തിരക്കഥാകൃത്ത്. ആദ്യമേ അദ്ദേഹം കഥ പറയുമ്പോള്‍ തന്നെ വളരെ ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് സീനുകള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. അത് ശരിക്കും മൂന്ന് ദിവസങ്ങളില്‍ നടക്കുന്ന കാര്യങ്ങളാണ്. ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ഒരു പ്രശ്‌നമുണ്ടാവുന്നു. അതിനെ തുടര്‍ന്ന് ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടായി വരുന്നു. അതാണ് സിനിമയുടെ ഇതിവൃത്തം. ഒരുത്തീ യുടെ സംവിധായകന്‍ വികെ പ്രകാശിനൊപ്പം ഒന്നിച്ച് വര്‍ക്ക് ചെയ്തതിനെ കുറിച്ചും നവ്യ പറഞ്ഞിരുന്നു.

  അഭിമുഖത്തിനിടെ നവ്യയ്‌ക്കൊപ്പം ഒന്നിച്ചഭിനയിച്ച നായകന്മാരെ പറഞ്ഞ് നവ്യ നായര്‍ പറഞ്ഞിരുന്നു. ചേരന്‍ സാര്‍ മികച്ച സംവിധായകന്മാരില്‍ ഒരാളാണ്. കുഞ്ചാക്കോ ബോബന്‍-മലയാളത്തിലെ ഋത്വിക് റോഷന്‍ എന്നാണ് നവ്യ വിശേഷിപ്പിച്ചത്. മമ്മൂക്ക- മലയാള സിനിമയുടെ പുരുഷ സൗന്ദര്യ സങ്കല്‍പമാണ്. എന്റെ ഇഷ്ടപ്പെട്ട നായകനാണ്. ജയസൂര്യ- തുടങ്ങിയ സമയത്ത് വന്നതാണ് ഞാനും. അതില്‍ നിന്നും ജയസൂര്യ എന്ന നടനുണ്ടായ മാറ്റമാണ് എനിക്ക് ഏറ്റവും കൂടുതല്‍ ജയേട്ടനെ കുറിച്ച് ഓര്‍മ്മ വരുന്നത്. ഒത്തിരി കഠിനാധ്വാനിയായ നടനാണ്.

  നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ നല്ല സൗഹൃദത്തിലാണ്. ഞങ്ങള്‍ ഏകദേശം ഒരേ പ്രായത്തിലുള്ളവരാണ്. മൂന്ന് വയസിന്റെ വ്യത്യാസം മാത്രമേയുള്ളു. അതുകൊണ്ട് തന്നെ ഒന്നിച്ചഭിനയിക്കുമ്പോള്‍ സീനിയര്‍, ജൂനിയര്‍ ഫീലിംഗ്‌സ് ഒന്നുമില്ലായിരുന്നു. അന്നും ഇന്നുമൊക്കെ പൃഥ്വിരാജ് സത്യസന്ധനാണ്. നവ്യയ്‌ക്കൊപ്പം പൃഥ്വിരാജിനെ ഇനിയും സ്‌ക്രീനില്‍ കാണാന്‍ പറ്റുമോന്നുള്ള ചോദ്യത്തിന് അതറിയില്ല. എല്ലാം ദൈവത്തിന്റെ കൈയിലാണെന്ന് നവ്യ പറയുന്നു.

  പൃഥ്വിയുടെ ചിത്രത്തിന് മൈ ഹാന്‍ഡ്‌സം ബ്രദറെന്ന് നസ്രിയ, വൈറലായി നടന്റെ മറുപടി | Filmibeat Malayalam

  വീഡിയോ കാണാം

  English summary
  Navya Nair About Prithviraj, Jayasurya And Other Heros In Her Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X