മോനാണെങ്കില്‍ ആ പേര് മതി! അത് ഞങ്ങള്‍ അന്നേ തീരുമാനിച്ചത്! നവ്യയും സന്തോഷും അന്ന് പറഞ്ഞത്

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നവ്യ നായര്‍. നീണ്ട ഇടവേളയ്ക്ക് ശേഷമായി വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് നടി. സ്വന്തമായി ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട് താരം. ഇന്‍സ്റ്റഗ്രാമിലും, യൂട്യൂബ് ചാനലിലൂടെയുമായും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. നവ്യയുടെ മകനായ സായ് കൃഷ്ണയും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. യാത്രകളില്‍ അമ്മയ്‌ക്കൊപ്പമായി മകനും ഉണ്ടാവാറുണ്ട്. എല്ലാ കാര്യങ്ങളിലും മികച്ച പിന്തുണയാണ് അവന്‍ നല്‍കുന്നതെന്ന് നവ്യ വ്യക്തമാക്കിയിരുന്നു. അമ്മൂമ്മയുടെ ശിക്ഷണത്തിലാണ് അവന്റെ പഠിപ്പൊക്കെ. കൂടുതല്‍ മാര്‍ക്ക് വാങ്ങിക്കണമെന്നാണ് അമ്മൂമ്മ എപ്പോഴും പറയാറുള്ളതെന്ന് സായ് പറഞ്ഞിരുന്നു. ഇപ്പോഴിതാ നവ്യയുടെയും സന്തോഷ് മേനോനും ഒന്നിച്ചുള്ളൊരു അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

പ്രഗ്നന്‍സി റിസല്‍ട്ട് പോസിറ്റീവായപ്പോള്‍ തന്നെ കുഞ്ഞിന് ഇടാനുള്ള പേരും കണ്ടുവെച്ചിരുന്നു. ആണ്‍കുഞ്ഞാണെങ്കില്‍ സായ് കൃഷ്ണ. പെണ്‍കുഞ്ഞാണെങ്കില്‍ കൃഷ്ണ സായ് ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമായിരുന്നു. സന്തോഷിന്റെ എസ്എ തുടക്കത്തിലും നവ്യയുടെ എന്‍എ അവസാനവും വരുന്നതൊന്നും അന്നേരം ഞങ്ങള്‍ ചിന്തിച്ചിരുന്നില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ എന്ത് പറഞ്ഞാലും എന്റെ ഗുരുവായൂരപ്പാ എന്നാണ് ഞാന്‍ വിളിക്കുന്നത്. മോന്റെ പേരും അതുപോലെ വന്നതില്‍ സന്തോഷം.

Navya Nair about son s name
Photo Credit: Navya Nair/Facebook

നിങ്ങള്‍ വിചാരിക്കുന്ന പോലെയൊരാളല്ല സന്തോഷേട്ടന്‍. ഇത് ഇന്റര്‍വ്യൂല്‍ പറയണമെന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിരുന്നതാണ്. മോഹന്‍ലാലിന്റെ ഭയങ്കര ഫാനാണെന്നാണ് സന്തോഷേട്ടന്‍ പറഞ്ഞത്. സിനിമ ഇഷ്ടമില്ലാത്തൊരാള്‍ക്ക് ഒരു നടനോട് ആരാധന തോന്നിലല്ലോ. സിനിമയ്ക്ക് പോവാനും, ബീച്ചില്‍ പോവാനുമാണ് എനിക്ക് ഏറ്റവും ഇഷ്ടം. സിനിമയില്‍ വന്നതിന് ശേഷമാണ് ബീച്ചില്‍ പോവുന്നത് കുറഞ്ഞത്. ആളുകള്‍ തിരിച്ചറിഞ്ഞാലും കുഴപ്പമില്ല, പുതിയ സിനിമകള്‍ റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ കാണുമായിരുന്നു ഞാന്‍. കല്യാണം കഴിഞ്ഞപ്പോള്‍ പുതിയ റിലീസ് ചിത്രങ്ങളെല്ലാം കാണാനാവുമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചിരുന്നു. ഒരു ഞായറാഴ്ച ഞാന്‍ സന്തോഷേട്ടനോട് സിനിമയ്ക്ക് പോയാലോ എന്ന് ചോദിച്ചിരുന്നു. ഇന്ന് വേണ്ട എനിക്കൊരു മൂഡില്ലെന്നായിരുന്നു മറുപടി.

അടുത്തയാഴ്ചയും ഇതേ ചോദ്യം ഞാന്‍ ചോദിച്ചിരുന്നു. ഇന്നും മൂഡില്ലെന്നായിരുന്നു മറുപടി. എന്തിനാണ് അവിടെ പോയി രണ്ട് മണിക്കൂര്‍ കളയുന്നതെന്നായിരുന്നു പുള്ളി ചോദിച്ചത്. പുള്ളിക്ക് തിയേറ്ററില്‍ പോയി സിനിമ കാണുന്നത് ഇഷ്ടമല്ല. പെണ്ണുകാണല്‍ കഴിഞ്ഞതിന് ശേഷം എന്റെ സിനിമകളൊക്കെ കണ്ടിട്ടുണ്ടെന്നൊക്കെ ചേട്ടന്‍ പറഞ്ഞിരുന്നു. നന്ദനം ഞാന്‍ ഇങ്ങനെ ഇരുന്ന് കാണുമ്പോള്‍ പുള്ളി വന്ന് ഇതേതാ ഈ സിനിമ, ഞാന്‍ നന്ദനം എന്ന് പറഞ്ഞു. ഞാന്‍ അഭിനയിച്ച സിനിമ. ചേട്ടന്‍ ഇത് കണ്ടില്ലേയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇങ്ങനെ അവിടെയും, ഇവിടെയും കണ്ടെന്നായിരുന്നു മറുപടി.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X