'എല്ലാം നേടി, പക്ഷെ പങ്കാളികളുടെ കാര്യത്തിൽ ഹതഭാ​ഗ്യർ'; എല്ലാക്കാലത്തും ഒപ്പം നിന്നത് നവ്യ മാത്രമെന്ന് സഹോദരൻ

തിരിച്ച് വരവിലും പ്രേക്ഷകർ ഏറ്റെടുത്ത താരമായിരുന്നു നടി നവ്യ നായർ. കലോത്സവ വേദികളാണ് നടിയ്ക്കും സിനിമയിലേക്കുള്ള വഴി തുറന്നത്. 2001ൽ ഇഷ്ടം സിനിമയിൽ ദിലീപിന്റെ നായികയായി അരങ്ങേറിയശേഷം വളരെ പെട്ടന്നായിരുന്നു മലയാളത്തിലെ മുൻനിര നായികമാരുടെ നിരയിലേക്കുള്ള താരത്തിന്റെ വളർച്ച. പത്ത് വർഷത്തിനുള്ളിൽ മലയാളത്തിലും തമിഴിലും കന്നഡയിലുമായി പത്തോളം സിനിമകൾ താരം ചെയ്തു.

ഇരുപതുകളുടെ തുടക്കത്തിലാണ് നവ്യ നന്ദനത്തിലെ ബാലമണിയേയും മഴത്തുള്ളിക്കിലുക്കത്തിലെ സോഫിയേയുമെല്ലാം കൈ അടക്കത്തോടെ അവതരിപ്പിച്ചതെന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്. പ്രായത്തേക്കാൾ കവിഞ്ഞ പക്വത പ്രവർത്തിയും സംസാരത്തിലും തീരുമാനങ്ങളിലുമെല്ലാം അന്നേ നവ്യയ്ക്കുണ്ടായിരുന്നു. 2010ൽ വിവാഹിതയായതോടെയാണ് നടിയുടെ കരിയറിൽ ​ഗ്യാപ് വീണത്. വിവാഹശേഷം മൂന്ന് സിനിമകളിൽ നവ്യ അഭിനയിച്ചു.

Navya Nair Brother Rahul

പക്ഷെ അവ വേണ്ടത്ര വിജയം നേടിയില്ല. അതുകൊണ്ട് തന്നെ 2014നുശേഷം നവ്യയെ മലയാളികൾ സിനിമയിൽ കണ്ടിട്ടില്ല. എന്നാൽ 2021 മുതൽ എല്ലാ വർഷവും നടിയുടെ ഒരു സിനിമയെങ്കിലും തിയേറ്ററിൽ എത്തുന്നുണ്ട്. കരിയർ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് താരം. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം കേരളത്തിലാണ് ഇപ്പോൾ നടിയുടെ താമസം. മകനേയും ഇവിടെയാണ് നടി പഠിപ്പിക്കുന്നത്.

നവ്യയെപ്പോലെ തന്നെ താരത്തിന്റെ കുടുംബാം​ഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇപ്പോഴിതാ നവ്യയുടെ സഹോദരൻ രാഹുൽ തന്റെ സഹോദരി തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് പറയുന്നു. ഈസ്റ്റർ ആശംസകൾ നേർന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് സഹോദരിയെ കുറിച്ച് രാഹുൽ വാചാലനായത്. ഇതുവരെയുള്ള തന്റെ ജീവിതത്തിലെ എല്ലാ അവസ്ഥകളിലും തനിക്ക് ഒപ്പം നിന്നത് നവ്യ മാത്രമാണെന്നാണ് സഹോദരൻ രാഹുൽ‌ കുറിച്ചത്.

നവ്യയുടെ കൈ കോർത്ത് പിടിച്ച് ഇരിക്കുന്ന വീഡിയോയും കുറിപ്പിനൊപ്പം രാഹുൽ പങ്കുവെച്ചു. എല്ലാ ഉയർച്ചയിലും താഴ്ചയിലും ഓരോ ചിരിയിലും കണ്ണീരിലും. നീ എന്റെ സ്ഥിരം സാന്നിധ്യമായിരുന്നു. എന്റെ സഹോദരി... എന്നേക്കും. രക്തം കൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ടും... ഈസ്റ്റർ ആശംസകൾ എന്നാണ് രാഹുൽ കുറിച്ചത്. ​ഗ്രാറ്റിറ്റ്യൂഡ്, സഹോദരി, ഫോർ എവർ ബോണ്ട്, മൈ പേഴ്സൺ തുടങ്ങിയ ഹാഷ്ടാ​ഗുകളും കുറിപ്പിനൊപ്പം രാ​ഹുൽ ചേർത്തിട്ടുണ്ട്.

ബിസിനസുകാരനായ സന്തോഷ് മേനോനാണ് നവ്യയെ വിവാഹം ചെയ്തത്. ശേഷം ഏറെക്കാലം നവ്യ മുംബൈയിലായിരുന്നു. വിവാഹിതയാകുമ്പോൾ ഇരുപത്തിയഞ്ച് വയസ് മാത്രമായിരുന്നു നടിയുടെ പ്രായം. മകൻ സ്കൂളിൽ പോയി തുടങ്ങിയശേഷമാണ് വീണ്ടും കരിയർ ശ്രദ്ധിക്കാമെന്ന തീരുമാനത്തിലേക്ക് നവ്യ എത്തിയത്.

Navya Nair

തന്റെ നൃത്തത്തിനും സിനിമാ ജീവിതത്തിനും പറ്റിയ മണ്ണ് കേരളമാണെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ട് മകനേയും കൊണ്ട് നവ്യ കേരളത്തിലേക്ക് തിരികെ വന്നു. യുട്യൂബ് ചാനലും സ്റ്റേജ് ഷോകളും എല്ലാമായി നവ്യ തിരക്കിലാണ്. അടുത്ത കാലം വരെ നവ്യയേയും മകനേയും കാണാൻ സന്തോഷ് കേരളത്തിലേക്ക് വരാറുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ അത് കാണാറില്ല. എല്ലാ ആഘോഷങ്ങളും നവ്യ സെലിബ്രേറ്റ് ചെയ്യുന്നത് അച്ഛനും അമ്മയ്ക്കും സഹോദരനും മകനുമൊപ്പമാണ്. നവ്യയുടെ സോഷ്യൽ‌മീഡിയ പോസ്റ്റുകൾ കാണുമ്പോൾ ‌സന്തോഷിനെ കുറിച്ചുള്ള ചോ​ദ്യങ്ങൾ ആരാധകരിൽ നിന്നും ഉയരാറുണ്ടെങ്കിലും നടി ഒന്നിനോടും പ്രതികരിക്കാറില്ല. അതുകൊണ്ട് തന്നെ ഇവർ‌ വിവാഹമോചിതരായോ എന്നതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ആരാധകർക്കുണ്ട്. ഇത്തവണ സന്തോഷിന്റെ വിഷു അമ്മയ്ക്കൊപ്പമായിരുന്നു.

രാഹുൽ നാല് വർഷം മുമ്പാണ് വിവാഹിതനായത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഹുലിനൊപ്പം ഭാര്യ സ്വാതിയെ കാണാറില്ല. രാഹുലിന്റെ സോഷ്യൽമീഡിയ പേജിലും ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങളില്ല. രാഹുലിനും മാതാപിതാക്കളും ചേച്ചിയും ചേച്ചിയുടെ മകനുമാണ് ഇപ്പോൾ ലോകം.

രാഹുലിന്റെ പോസ്റ്റ് വൈറലായതോടെ നവ്യയുടേയും രാ​ഹുലിന്റേയും ജീവിത പങ്കാളികളെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാം നേടിയെങ്കിലും പക്ഷെ പങ്കാളികളുടെ കാര്യത്തിൽ രണ്ടുപേരും ഹതഭാ​ഗ്യരായിപ്പോയി എന്നാണ് ചില ആരാധകർ കുറിച്ചത്. നവ്യയുടെ യാത്രകളിൽ എല്ലാം ഒപ്പം കൂട്ടായി പോകാറുള്ളതും രാഹുലാണ്.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X