For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നവ്യ നായരുടെ കുടുംബത്തിലേക്ക് പുതിയൊരു സന്തോഷം! ചിത്രങ്ങള്‍ പങ്കുവെച്ച് സന്തോഷ് മേനോന്‍! കാണൂ!

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നവ്യ നായര്‍. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരം ഇപ്പോള്‍ സജീവമല്ല. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ താരത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ലഭ്യമാണ്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലാവുന്നത്. അടുത്തിടെ നൃത്ത പരീക്ഷണത്തിന് ആശംസ നേര്‍ന്ന് അടുത്ത സുഹൃത്തുക്കള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ചിന്നചെറുകിളിയേ വൈറലായി മാറിയത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് ഈ താരം തെളിയിച്ചിരുന്നു.

  മമ്മൂട്ടിയെ ഇക്കയെന്നും ദുല്‍ഖറിനെ അങ്കിളെന്നും വിളിക്കുന്നതില്‍ എല്ലാവരും കളിയാക്കാറുണ്ടെന്ന് അനിഖ!

  സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും താരത്തിന് ഇപ്പോഴും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് മേനോനുമായുള്ള വിവാഹ ശേഷമാണ് താരം മുംബൈയിലേക്ക് പോയത്. മകന്റെ ജനനത്തിന് ശേഷം ഇടയ്ക്ക് താരം മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായാണ് താരമെത്തിയത്. ഇടയ്ക്ക് സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയെങ്കിലും ആരാധകര്‍ തൃപ്തരായിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്! പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി കീര്‍ത്തി സുരേഷ്!

  പുതിയ വാഹനം

  പുതിയ വാഹനം

  ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അഭിനേത്രിയാണ് നവ്യ നായര്‍. കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പുതിയ ബെന്‍സ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് താരകുടുംബം. നവ്യ നായരുടെ ഭര്‍ത്താവായ സന്തോഷ് എന്‍ മേനോനാണ് ഫേസ്ബുക്കിലൂടെ സന്തോഷവാര്‍ത്തയും ചിത്രങ്ങളും പങ്കുവെച്ചത്. താരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ചറിയാന്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്.

  ചിത്രങ്ങള്‍ പങ്കുവെച്ച് ഭര്‍ത്താവ്

  ചിത്രങ്ങള്‍ പങ്കുവെച്ച് ഭര്‍ത്താവ്

  സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പുതിയ വാഹനം സ്വന്തമാക്കിയ വാര്‍ത്ത പ്രചരിച്ചത്. സന്തോഷ് പങ്കുവെച്ച ചിത്രങ്ങളും ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും നവ്യയോട് ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ഇപ്പോഴും താരത്തിന് ലഭിക്കുന്നത്്. ഇരുവരുടേയും കുടുംബാംഗങ്ങള്‍ക്കൊപ്പം കാറിന്റെ താക്കോല്‍ വാങ്ങിക്കുന്നതും പൂജയ്ക്കിടയിലെ ചിത്രങ്ങളുമൊക്കെയായാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

  സോഷ്യല്‍ മീഡിയയിലൂടെ വൈറലായി

  സോഷ്യല്‍ മീഡിയയിലൂടെ വൈറലായി

  ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായത്. താരത്തിന് ഇപ്പോഴും മികച്ച സ്വീകാര്യത തന്നെയാണ് ലഭിക്കുന്നതെന്നുള്ളത് ഒന്നൂടി വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. മെഴ്‌സിഡസ് ബെന്‍സിന്റെ ആഡംബര വാഹനങ്ങളിലൊന്നായ ഇ ക്ലാസാണ് താരകുടുംബം സ്വന്തമാക്കിയത്. അതീവ സന്തോഷത്തെടെ വാഹനത്തിനരികില്‍ നില്‍ക്കുന്ന താരകുടുംബത്തെയാണ് ചിത്രങ്ങളില്‍ കാണുന്നത്.

  ദിലീപിനൊപ്പം സിനിമയിലേക്ക്

  ദിലീപിനൊപ്പം സിനിമയിലേക്ക്

  മാഗസിന്‍ കവര്‍ ഫോട്ടോ കണ്ടാണ് നവ്യയ്ക്ക് സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. അമ്മാവനായ കെ മധുവിനോട് തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും നായികാപ്രാധാന്യമുള്ള ചിത്രങ്ങളൊന്നും ഇപ്പോള്‍ തന്‍രെ കൈയ്യിലില്ലെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് താരം നേരച്ചെ പറഞ്ഞിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടത്തിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തില്‍ തന്നെ നായികാവേഷമായിരുന്നു താരത്തെ കാത്തിരുന്നത്.

   തമിഴിലും അഭിനയിച്ചു

  തമിഴിലും അഭിനയിച്ചു

  ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ദിലീപിനൊപ്പം രണ്ടാമത്തെ സിനിമയിലേക്കുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. മഴത്തുള്ളിക്കിലുക്കത്തിലായിരുന്നു പിന്നീട് ഇരുവരും അഭിനയിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. അഴകിയ തീയേ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും ഗജയിലൂടെ തെലുങ്കിസേക്കും താരം പ്രവേശിച്ചിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചിരുന്നു.

  വിവാഹത്തോടെ ഇടവേള

  വിവാഹത്തോടെ ഇടവേള

  സന്തോഷ് എന്‍ മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് നവ്യ നായര്‍ സിനിമയില്‍ നിന്നും അകന്നത്. മുംബൈയിലേക്ക് താമസം മാറ്റിയതിന് ശേഷം കുടുംബ ജീവിതവുമായി ബന്ധപ്പെട്ട തിരക്ക് ആസ്വദിക്കുകയായിരുന്നു താരം. ഇവര്‍ക്കിടയിലേക്ക് മകനും കൂടിയെത്തിയതോടെ തിരക്ക് കൂടുകയായിരുന്നു. ഇടവേള അവസാനിപ്പിച്ച് ഇടയ്ക്ക് തിരിച്ചെത്തിയിരുന്നുവെങ്കിലും വന്നത് പോലെ തന്നെ താരം അപ്രത്യക്ഷയാവുകയായിരുന്നു.

  തിരിച്ചുവരുന്നില്ലേ?

  തിരിച്ചുവരുന്നില്ലേ?

  ഇടവേള അവസാനിപ്പിച്ച് തിരിച്ച് വരുന്നില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബാലാമണിയുള്‍പ്പടെയുള്ള കഥാപാത്രങ്ങളെ ഇന്നും അവരോര്‍ത്തിരിക്കുന്നുണ്ട്. വിവാഹ ശേഷം അഭിനയം നിര്‍ത്തുന്ന നായികമാരുടെ കൂട്ടത്തിലേക്ക് നവ്യയും ഇടം പിടിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നില്ല. ഇന്നും താരത്തിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്നുണ്ട് ആരാധകര്‍. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് താരം അറിയിച്ചിരുന്നു. എന്നാല്‍ അതെന്ന് സംഭവിക്കുമെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

  ജഗതിയെ കാണാനെത്തി

  ജഗതിയെ കാണാനെത്തി

  അടുത്തിടെ നവ്യ നായര്‍ ജഗതിയെ സന്ദര്‍ശിച്ചിരുന്നു. അമ്മയ്‌ക്കൊപ്പമായിരുന്നു താരം അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തിയത്. ജഗതിക്കൊപ്പമുള്ള താരത്തിന്റെ പാട്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മാണിക്യവീണയുമായി എന്ന ഗാനമായിരുന്നു ഇരുവരും ചേര്‍ന്ന് ആലപിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ തരംഗമായി മാറിയിരുന്നു.

  ചിത്രങ്ങള്‍ കാണാം

  സന്തോഷ് എന്‍ മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ കാണാം.

  English summary
  Navya Nair bought new car, see the pics
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X