അച്ഛനൊപ്പമുള്ള ആഘോഷങ്ങള്‍ മിസ് ചെയ്യുന്നില്ലേ! ചോദ്യങ്ങളില്‍ മൗനം പാലിച്ച് അമ്മയും മകനും! വീഡിയോ വൈറല്‍
ഇഷ്ടം എന്ന ചിത്രത്തിലൂടെയായി മലയാളികളുടെ പ്രിയനായികയായി മാറിയതാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നായിരുന്നു നവ്യയുടെയും വരവ്. മികച്ച നര്‍ത്തകി കൂടിയായ താരം വിവാഹത്തോടെയായിരുന്നു സിനിമയില്‍ നിന്നും മാറിനിന്നത്. വിവാഹ ശേഷം മുംബൈയിലേക്ക് മാറിയതോടെ പൂര്‍ണമായും സിനിമയില്‍ നിന്നും അകലുകയായിരുന്നു. കല്യാണം കഴിഞ്ഞ് വൈകാതെ തന്നെ അമ്മയായി. മകന്റെ കാര്യങ്ങളൊക്കെയായി നല്ല തിരക്കിലായിരുന്നു പിന്നീട്. എന്നാണ് സിനിമയിലേക്ക് എന്ന ചോദ്യങ്ങളും ചര്‍ച്ചകളുമൊക്കെ നടക്കുന്നുണ്ടെങ്കിലും അന്നൊന്നും എനിക്ക് മറുപടിയുണ്ടായിരുന്നില്ല. ഇനിയൊരു തിരിച്ചുവരവ് സാധ്യമാവുമോ എന്ന കാര്യത്തില്‍ സംശയമായിരുന്നു.
ചാനല്‍ പരിപാടിയിലൂടെയായിരുന്നു നവ്യ തിരിച്ചെത്തിയത്. പിന്നീട് സിനിമയില്‍ നിന്നുള്ള അവസരങ്ങളും സ്വീകരിക്കുകയായിരുന്നു. സിനിമയോടൊപ്പമായി നൃത്തവിദ്യാലയവും തുടങ്ങുകയായിരുന്നു. വീടിനോട് ചേര്‍ന്ന് ഡാന്‍സ് സ്‌കൂള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുകളുമായി ചിലര്‍ എത്തിയിരുന്നു. മനസിലെ ആഗ്രഹം അത്രയും തീവ്രമായതിനാല്‍ പ്രതിബന്ധങ്ങളൊക്കെ മാറ്റി ലക്ഷ്യത്തിലെത്തുകയായിരുന്നു താരം. ഇനി മുന്നോട്ട് പോവണമെങ്കില്‍ അറിയാവുന്നൊരു ജോലി അത്യാവശ്യമാണെന്ന് മനസിലാക്കിയതിന് ശേഷമായിരുന്നു മാതംഗിയിലേക്ക് തിരിഞ്ഞത്.

യൂട്യൂബ് ചാനലിലൂടെയായി മാതംഗി തുടങ്ങിയതിനെക്കുറിച്ച് താരം വാചാലയായിരുന്നു. സെലിബ്രിറ്റികളും പ്രമുഖ നര്‍ത്തകരുമൊക്കെ ചേര്‍ന്ന് മാതംഗി ഫെസ്റ്റിവലും നടത്തി വരുന്നുണ്ട്്. അമ്മയുടെ കാര്യങ്ങളിലെല്ലാം മികച്ച പിന്തുണയുമായി സായിയും കൂടെയുണ്ട്. എനിക്ക് ആകെയുള്ളത് നീ മാത്രം, എല്ലാത്തിനും എന്ന് ഇടയ്ക്ക് നവ്യ തന്നെ കുറിച്ചിരുന്നു. എല്ലാ കാര്യങ്ങളിലും എനിക്ക് കൂട്ടായി അവനുണ്ടാവും. അവന്റെ കാര്യങ്ങളെല്ലാം സെറ്റാക്കിയതിന് ശേഷം മാത്രമേ താന്‍ എങ്ങോട്ടേക്കെങ്കിലും പോവാറുള്ളൂ. മിക്കപ്പോഴും അവനെയും കൂടെ കൂട്ടിയാണ് യാത്രകളൊക്കെ പോവാറുള്ളത്. അമ്മയും കൂടെ വരുമോ എന്ന് എപ്പോഴും ചോദിക്കുന്ന പ്രകൃതമാണ് അവന്റേത് എന്നും നവ്യ പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ ക്യൂട്ട് കുട്ടന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. പൊതുവെ എല്ലാവരെയും വിളിച്ച് ഗംഭീരമായാണ് പിറന്നാള്‍ ആഘോഷിക്കാറുള്ളത്. ഫ്രണ്ട്‌സൊക്കെ മതി ഇത്തവണ എന്ന് സായ് പറഞ്ഞിരുന്നു. അമ്മയും എന്റെ ഫ്രണ്ട്‌സും ഫാമിലിയുമൊക്കെയായി ഞങ്ങള്‍ ബര്‍ത്ത് ഡേ സെലിബ്രേഷന് എത്തിയതാണ്. നവ്യയായിരുന്നു മകന്റെയും കൂട്ടുകാരുടെയും ചിത്രങ്ങള്‍ പകര്‍ത്തിയത്.
കുഞ്ഞായിരുന്ന സമയത്ത് ധൂം 3 എന്ന സിനിമയായിരുന്നു ഇവന്‍ എപ്പോഴും കണ്ടിരുന്നത്. പ്രീ സ്‌കൂളില്‍ കൊണ്ടുവിട്ട സമയത്ത് ടീച്ചര്‍ പേര് ചോദിച്ചപ്പോള്‍ ആമീര്‍ ഖാന്‍ എന്നായിരുന്നു ഇവന്‍ പറഞ്ഞത്. അറ്റന്‍ഡന്‍സ് വിളിക്കുമ്പോള്‍ ആമീര്‍ ഖാന്‍ എന്ന് വിളിച്ചാലേ പുള്ളി പ്രസന്റ് പറയുമായിരുന്നുള്ളൂ. സായ് കൃഷ്ണ എന്ന് പറഞ്ഞാല്‍ അവര്‍ക്കെന്നെ ആമീര്‍ ഖാന്‍ എന്ന് വിളിച്ചാല്‍ എന്താണ് കുഴപ്പം എന്നായിരുന്നു അവന്റെ ചോദ്യം. എത്ര പെട്ടെന്നാണ് അവന്‍ വലുതായത്. ഇപ്പോള്‍ എന്നേക്കാളും പൊക്കമുണ്ട്. ഇപ്പോള്‍ 15 വയസായി, ഈശ്വരന്‍ ആയുസും, ആരോഗ്യവും, എല്ലാ നന്‍മയും കൊടുക്കട്ടെ എന്നാഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു നവ്യ പറഞ്ഞത്.


Click it and Unblock the Notifications











