'ആരാ വാങ്ങിച്ചേ...'; നവ്യയെ സ്നേഹത്തിൽ പൊതിഞ്ഞ് വീട്ടുകാർ; ഭർത്താവ് എവിടെയെന്ന ചോദ്യങ്ങളില്ല
മലയാളികൾക്ക് പ്രിയങ്കരിയായ നവ്യ നായർ ഇന്ന് സിനിമ്യക്കൊപ്പം നൃത്ത രംഗത്തും സജീവ സാന്നിധ്യമാണ്. എന്നും ഓർക്കാൻ പാകത്തിന് ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ നവ്യക്ക് കരിയറിൽ ലഭിച്ചിട്ടുണ്ട്. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിൽ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളായിരുന്നു നവ്യ. വിവാഹത്തോടെ കരിയർ വിട്ട നടി വർഷങ്ങൾക്കിപ്പുറം സിനിമാ രംഗത്തേക്ക് തിരിച്ചെത്തി വീണ്ടും സജീവമായി. താരത്തിന്റെ പിറന്നാൾ ദിനമാണിന്ന്. 39 വയസ് പൂർത്തിയായ നവ്യ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ചു.
പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നവ്യക്ക് സർപ്രെെസായാണ് വീട്ടുകാരും സുഹൃത്തുക്കളും പിറന്നാൾ ആഘോഷത്തിന് ഒരുക്കങ്ങൾ നടത്തിയത്. അതേസമയം പിറന്നാൾ കേക്ക് ഒരുക്കിയത് തന്നെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകളാണെന്ന് നവ്യ പറയുന്നുണ്ട്. കുറേ പിറന്നാൾ സമ്മാനങ്ങളും നവ്യക്ക് ലഭിച്ചിട്ടുണ്ട്.

'അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം.
ദയവു ചെയ്തു ഓർമിപ്പിക്കല്ലേ പൊന്നേ. നടന്നതൊക്കെ ഇവിടെ ഉണ്ട്. അപ്പോ ഓക്കേ ബൈ,' എന്ന രസകരമായ ക്യാപ്ഷനോടെയാണ് നവ്യ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോകൾ പങ്കുവെച്ചിരിക്കുന്നത്. മകനും അച്ഛനും അമ്മയുമെല്ലാം പിറന്നാൾ ദിനത്തിൽ നവ്യക്ക് അരികിലുണ്ട്. മകൻ പിറന്നാൾ സമ്മാനം നൽകിയപ്പോൾ ആരാണ് വാങ്ങിച്ചതെന്ന് കൗതുകത്തോടെ നവ്യ ചോദിക്കുന്നുണ്ട്.
നവ്യയുടെ അച്ഛൻ മകൾക്ക് പിറന്നാൾ കേക്ക് നൽകുന്നത് വീഡിയോയിൽ പകർത്തുന്ന തിരക്കിലായിരുന്നു. സന്തോഷകരമായ ഒരുപിടി നിമിഷങ്ങളാണ് നവ്യ വീഡിയോകളിലൂടെ പങ്കുവെച്ചത്. ഇത്തവണയും ഭർത്താവ് സന്തോഷ് മേനോൻ ഒപ്പമില്ല. കഴിഞ്ഞ കുറേ നാളുകളായി വിശേഷ ദിവസങ്ങളിൽ നവ്യക്കൊപ്പം ഭർത്താവിനെ കാണാറില്ല. ഇത് പല അഭ്യൂഹങ്ങൾക്കും കാരണമായി. എന്നാൽ ഇത്തവണ ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ കമന്റുകളായി ആരും ചോദിച്ചിട്ടില്ല. മുംബൈയിലാണ് സന്തോഷ് മേനോന്റെ ജോലി.

നവ്യ സിനിമയും നൃത്തവുമെല്ലാമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലാണുള്ളത്. ഇതാണ് ഇരുവരെയും ഒരുമിച്ച് കാണാത്തതിന് കാരണമെന്ന് ആരാധകർ വാദിക്കുന്നു. വിവാഹ ശേഷം മുംബൈയിലേക്ക് തന്റെ ജീവിതം പറിച്ച് നട്ടതായിരുന്നു നവ്യ. എന്നാൽ ഒന്നും ചെയ്യാതെ വീട്ടമ്മയായുള്ള ജീവിതം തനിക്ക് മടുപ്പുളവാക്കുന്നതായിരുന്നെന്ന് നവ്യ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. പഠനവും നൃത്തവും തുടരാൻ തീരുമാനിച്ചു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. വിവാഹിതയായ കാലത്ത് തന്റെ അവകാശങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. അക്കാലത്തെ യാഥാസ്ഥിതിക ചിന്താഗതിയായിരുന്നു തനിക്കും.
വിവാഹ ജീവിതം തന്റെ സ്വപ്നങ്ങളെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ടെന്നും നവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. യുപിഎസി നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഡാൻസിൽ ഡിഗ്രി ചെയ്യാൻ നോക്കിയപ്പോൾ മകൻ ചെറിയ പ്രായമാണെന്ന് പറഞ്ഞ് ഭർത്താവ് എതിർത്തു. ഇങ്ങനെയാണ് പലപ്പോഴും നിസഹായരായി പോകുന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ നായർ ചൂണ്ടിക്കാട്ടി. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്. സിനിമ മികച്ച വിജയം നേടി. ജാനേ ജാനേമൻ ആണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications