മകന്‍റെ പിറന്നാള്‍ ആഘോഷമാക്കി നവ്യ നായരും സന്തോഷ് മേനോനും! സദ്യയ്ക്കിടയിലെ സെല്‍ഫി വൈറല്‍!
സിനിമയില്‍ സജീവമല്ലെങ്കിലും നവ്യ നായരോട്‌പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. മഞ്ജു വാര്യരായിരുന്നു താരത്തെ സിനിമയിലേക്ക് ക്ഷണിച്ചത്. ഓഡിഷന് പിന്നാലെയായാണ് താരത്തിന് ഇഷ്ടത്തില്‍ നായികയാവാനുള്ള അവസരം ലഭിച്ചത്. പിന്നീടങ്ങോട്ട് മികച്ച അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. വൈവിധ്യമാര്‍ന്ന ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. 2010ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്.
ഇടയ്ക്ക് റിയാലിറ്റി ഷോയിലെ ജഡ്ജായി താരമെത്തിയിരുന്നു. അവതാരകയായും വിധികര്‍ത്താവായുമൊക്കെ തിളങ്ങുകയായിരുന്നു താരം. അതിനിടയിലാണ് ചിന്നച്ചെറുമണിയേ എന്ന നൃത്തശില്‍പ്പവുമായി എത്തിയത്. നൃത്തത്തിലേക്കുള്ള തിരിച്ചുവരവിന് ആശംസ അറിയിച്ച് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിയിരുന്നു. നവ്യയുടെ മകനായ സായി കൃഷ്ണയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് താരമെത്തിയിരുന്നു.

മൈ ജാന്‍ മൈ ബേബി, മൈ സായി പിറന്നാള്‍ സദ്യ എന്ന ക്യാപ്ഷനോടെയായിരുന്നു നവ്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഭര്‍ത്താവായ സന്തോഷ് മേനോനും ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. നേരത്തെ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ സായിക്കൊപ്പം സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചും നവ്യ എത്തിയിരുന്നു. മകന്റെ അടുത്ത സുഹൃത്താണ് താനെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. മകനായി പിറന്നാള്‍ സദ്യയൊരുക്കിയും പ്രിയപ്പെട്ട കേക്ക് നല്‍കിയുമാണ് ഇത്തവണത്തെ ആഘോഷം വിപുലമാക്കിയത്.


Click it and Unblock the Notifications











