താലിമാല പൊട്ടിച്ചോടിയ കള്ളന് പിന്നാലെ! ' തീ' പുതിയ ചിത്രത്തെ കുറിച്ച് നവ്യ നായർ
തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഇടം നേടിയെടുത്ത താരമാണ് നവ്യ നായർ. മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു നവ്യ വിവാഹിതയായത്. ഇപ്പോഴിത വർഷങ്ങൾക്ക് ശേഷം താരം വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരികെ എത്തുകയാണ്. ശക്തമായ സ്ത്രീകഥാപാത്രവുമായിട്ടാണ് താരത്തിന്റെ വരവ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തന്റെ മടങ്ങി വരവിനെ കുറിച്ച് നവ്യ വെളിപ്പെടുത്തത്.

തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വികെ പ്രകാശാണ്. എട്ട് വര്‍ഷത്തിന് ശേഷമാണ് നവ്യ വീണ്ടും സിനിമയിലേക്കെത്തുന്നത്.താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന നിരാലംബയായ സ്ത്രീയുടെ ഓട്ടപ്പാച്ചിലാണ് ചിത്രത്തിന്റെ പ്രമേയമെന്നും നവ്യ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
മഞ്ജു വാര്യരുടെ തിരിച്ചുവരവാണ് തനിക്ക് ആത്മവിശ്വാസം കൂട്ടിയതെന്ന് നടി വ്യക്തമാക്കി. നല്ലെരു കഥാപാത്രത്തിനായിട്ടാണ് കാത്തിരുന്നതെന്നും , അതാണ് ടങ്ങിവരവിന് കാലതാമസം എടുത്തതെന്നും നവ്യ പറഞ്ഞു.
അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് നവ്യ. അഭിനയത്തിൽ നിന്ന് വിട്ട് നിന്നപ്പോഴും നൃത്തത്തിൽ താരം സജീവമായിരുന്നു. നൃത്ത പരിപാടികളുമായി താരം സജീവമാണ്. വിവാഹത്തിന് ശേഷം സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. 'ദൃശ്യ' ത്തിന്റെ കന്നഡ പതിപ്പിലാണ് താരം ഒടുവിൽ അഭിനയിച്ചത്.


Click it and Unblock the Notifications