നവ്യ നായര്‍ പൊട്ടിക്കരഞ്ഞു, സംവിധായകന്‍ വഴക്ക് പറഞ്ഞപ്പോള്‍ ബാലാമണിയെപ്പോലെ കരഞ്ഞു

ഇഷ്ടമെന്ന ചിത്രത്തിലൂടെയെത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നുമെത്തി താരമായി മാറുകയായിരുന്നു നവ്യ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറുകയായിരുന്നു ഈ അഭിനേത്രി. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നവ്യ ഒരുത്തിയിലൂടെ തിരിച്ചെത്തുകയാണ്. സിനിമയുടെ ചിത്രീകരണം നടന്നുവരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ വന്നത്. ഇതോടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നവ്യ നായര്‍. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നന്ദനം സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവത്തെക്കുറിച്ച് പറയുന്ന നവ്യയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. സംവിധായകനായ രഞ്ജിത് ചീത്ത പറഞ്ഞതിനെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. അന്ന് ബാലാമണിയെപ്പോലെ കരഞ്ഞിരുന്നു താനെന്നായിരുന്നു നവ്യ പറഞ്ഞത്.

നന്ദനത്തിനിടയില്‍

നന്ദനത്തിനിടയില്‍

നന്ദനം' സിനിമയുടെ ഒരു രംഗം ചിത്രീകരിക്കുമ്പോള്‍ ഡയലോഗ് പറഞ്ഞ ശേഷം ക്യാമറയുടെ ഇടത്തോട്ട് പോകണമെന്നാണ് രഞ്ജിയേട്ടന്‍ പറഞ്ഞത്. കലാരഞ്ജിനി ചേച്ചിയും ആ സീനില്‍ ഉണ്ടായിരുന്നു. ചേച്ചിയോടും അങ്ങനെ തന്നെ പറഞ്ഞു. പക്ഷേ ചേച്ചി ഡയലോഗ് പറഞ്ഞു കഴിഞ്ഞു വലത്തോട്ടാണ് പോയത്. ഞാന്‍ രഞ്ജിയേട്ടന്‍ പറഞ്ഞ പോലെ ഇടത്തോട്ട് പോയി.

 അങ്ങനെ ചെയ്തു

അങ്ങനെ ചെയ്തു

പക്ഷേ കലാരഞ്ജിനി ചേച്ചി മുന്നില്‍ നിന്നത് കൊണ്ട് ഞാനും ചേച്ചിയുടെ ഭാഗത്തേക്കാണ് പോകേണ്ടത്. പക്ഷേ ഞാന്‍ അത് ചെയ്യാതെ രഞ്ജിയേട്ടന്‍ ഇടത്തോട്ട് പോകണം എന്ന് പറഞ്ഞത് കൊണ്ട് അങ്ങനെ അനുസരിച്ചു. അങ്ങനെ രണ്ട്പേരും രണ്ട് രീതിയില്‍ പോയപ്പോള്‍ രഞ്ജിയേട്ടന്‍ പത്ത് അന്‍പത് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വച്ച് എന്നെ നല്ല അസ്സല്‍ തെറി പറഞ്ഞു. എനിക്കത് വല്ലാത്ത സങ്കടമായി.

നല്ല ഗുണമാണ്

നല്ല ഗുണമാണ്

ശരിക്കും ചിത്രത്തിലെ ബാലാമണിയെ പോലെ ഞാന്‍ കരഞ്ഞു. എനിക്ക് ഇനി അഭിനയിക്കണ്ട എന്നൊക്കെയായിരുന്നു എന്റെ അപ്പോഴത്തെ നിലപാട്. എനിക്കുറപ്പുണ്ട് ഇന്ന് ഒരു കൗമാരക്കാരിയാണ് അങ്ങനെ അഭിനയിക്കാന്‍ വന്നതെങ്കില്‍ അതൊക്കെ ഈസിയായി ഹാന്‍ഡില്‍ ചെയ്യും. ഇങ്ങനെ കരഞ്ഞിരിക്കില്ല. പുതിയ തലമുറയില്‍പ്പെട്ട നടിമാരില്‍ ഞാന്‍ കാണുന്ന ഏറ്റവും നല്ല ഗുണമാണതെന്നുമായിരുന്നു നവ്യ നായര്‍ പറഞ്ഞത്.

Recommended Video

ഒരുത്തിയുടെ പൂജ ദൃശ്യങ്ങള്‍ | Oruthi Movie pooja visuals | Filmibeat Malayalam
പൃഥ്വിരാജിനൊപ്പം

പൃഥ്വിരാജിനൊപ്പം

നവ്യ നായരുടെ കരിയര്‍ ബ്രേക്കായി മാറിയ സിനിമ കൂടിയായിരുന്നു നന്ദനം. ഈ ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ തുടക്കം കുറിച്ചത്. ഫാസിലായിരുന്നു പൃഥ്വിക്കായി സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. രഞ്ജിത് പുതിയ നായകനായുള്ള തിരച്ചിലിലാണെന്നും അദ്ദേഹത്തെ പോയി കാണാനുമായിരുന്നു ഫാസില്‍ നിര്‍ദേശിച്ചത്. ആദ്യ കാഴ്ചയില്‍ത്തന്നെ ഇത് തന്നെയാണ് എന്റെ നായകനെന്ന് അദ്ദേഹം തീരുമാനിക്കുകയുമായിരുന്നു. താന്‍ പുതുമുഖമായി അരങ്ങേറുമ്പോള്‍ നവ്യ എക്‌സ്പീരിയന്‍സഡായിരുന്നുവെന്നും ഒരുപാട് കാര്യങ്ങളില്‍ സഹായം ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X