twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അദ്ദേഹത്തിന് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാം പക്ഷെ എന്റെ അവസ്ഥ അതല്ല'; വിനായകൻ വിഷയത്തിൽ നവ്യാ നായർ!

    |

    കഴി‍ഞ്ഞ രണ്ട് ​ദിവസമായി എല്ലാ മാധ്യമങ്ങളിലും നിറഞ്ഞ് നിൽക്കുന്നത് നടൻ വിനായകനാണ്. അടുത്തിടെ പുറത്തിറങ്ങിയ നവ്യാ നായർ സിനിമ ഒരുത്തീയുടെ പ്രമോഷന് വേണ്ടി ചിത്രത്തിൽ പൊലീസ് വേഷം ചെയ്ത വിനായകനും എത്തിയിരുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി അഭിനേത്രി നവ്യാ നായരുടെ വർഷങ്ങൾക്ക് ശേഷമുള്ള മലയാളം സിനിമയിലേക്കുള്ള തിരിച്ച് വരവിനും കാരണമായ സിനിമയാണ്. വി.കെ പ്രകാശാണ് ഒരുത്തീ സംവിധാനം ചെയ്തത്. നായിക പ്രാധാന്യമുള്ള സിനിമയായിരുന്നതിനാൽ തുടക്കത്തിൽ വലിയ സ്വീകാര്യത ജനങ്ങളിൽ നിന്നും ലഭിച്ചിരുന്നില്ല.

    'വിമാനം കയറിയത് ബി​ഗ് ബോസിലേക്കല്ല.. മാലി ദ്വീപിലേക്കാണേ..'; ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ജീവയും അപർണയും!'വിമാനം കയറിയത് ബി​ഗ് ബോസിലേക്കല്ല.. മാലി ദ്വീപിലേക്കാണേ..'; ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ജീവയും അപർണയും!

    എന്നാൽ റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും മൗത്ത് പബ്ലിസ്റ്റിയിലൂടെ ആളുകളെ തിയേറ്ററിലേക്ക് എത്തിക്കാൻ നവ്യാ നായരുടെ ഒരുത്തീക്ക് സാധിച്ചു. ഒരു സാധാരണ വീട്ടമ്മയായ രാധമണിയുടെ ജീവിതത്തിലെ മൂന്ന് ദിവസങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആ മൂന്ന് ദിവസം കൊണ്ട് നടക്കുന്ന പ്രശ്നങ്ങളും അതെല്ലാം അതിജീവിക്കാൻ രാധാമണി നടത്തുന്ന ശ്രമങ്ങളുമാണ് കഥ. പ്രമോഷന്റെ ഭാ​ഗമായി സംഘടിപ്പിച്ച പ്രസ് മീറ്റിൽ നവ്യയും സിനിമയുടെ സംവിധായകൻ വി.കെ പ്രകാശും നവ്യാ നായരുമെല്ലാം പങ്കെടുത്തിരുന്നു. അതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾ‌ക്കുള്ള ഉത്തരമായിട്ടാണ് നടൻ വിനായകൻ സ്ത്രീ വിരുദ്ധ പരമാർശം നടത്തിയത്.

    'എനിക്ക് അയച്ച അതെ മെസേജുകൾ മറ്റൊരു നടനും കങ്കണ അയച്ചു, അന്ന് ഞാൻ അവളെ മർദ്ദിച്ചു'; ആദിത്യ പഞ്ചോളി!'എനിക്ക് അയച്ച അതെ മെസേജുകൾ മറ്റൊരു നടനും കങ്കണ അയച്ചു, അന്ന് ഞാൻ അവളെ മർദ്ദിച്ചു'; ആദിത്യ പഞ്ചോളി!

    വിനായകന്റെ വിവാ​ദ പ്രസ് മീറ്റ്

    ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ അത് ചോദിക്കുമെന്നും മീ ടൂ എന്താണെന്ന് അറിയില്ലെന്നുമാണ് വിനായകൻ പറഞ്ഞത്. 'എന്താണ് മീ ടൂ? എനിക്കറിയില്ല.... പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ...? ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് എനിക്ക് തോന്നിയാൽ അത് ചോദിക്കും. എന്നോട് ഒരു സ്ത്രീയും ഇങ്ങോട്ട് ചോദിച്ചിട്ടില്ല. മാന്യൻമാരാണെന്ന് നടിക്കുന്നവരെ ചോദ്യം ചെയ്യും. അതിന്റെ പേരിൽ തന്റെ കരിയറിന് ഒന്നും സംഭവിക്കില്ല. സിനിമാ താരങ്ങളുടെ ഫാൻസുകാർ വെറും പൊട്ടൻമാരാണ്. അവർ വിചാരിച്ചാൽ ഇനി ഒന്നും നടക്കില്ല എന്നായിരുന്നു' വിനായകൻ പറഞ്ഞത്.

    നവ്യ പ്രതികരിക്കാതിരുന്നതിന് പിന്നിൽ

    സ്ത്രീകൾക്കെതിരെ ഇത്രയും മോശമായ പരാമർശം നടത്തിയിട്ടും വിനായകനെതിരെ അന്ന് ആ വേദി പങ്കിട്ട നവ്യാ നായർ പ്രതികരിക്കാത്തത് വാർത്തയായിരുന്നു. എല്ലാ കാര്യങ്ങളിലും നിലപാടുള്ള താരം എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നായിരുന്നു ഉയർന്ന ചോദ്യങ്ങളിൽ ഏറെയും. അതിനുള്ള കാരണം ഇപ്പോൾ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ നവ്യാ നായർ വ്യക്തമാക്കിയിരിക്കുകയാണ്. 'വലിയ പ്രതികരണശേഷി ഇല്ലാത്തയാളാണ് ഞാൻ. പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സ്ഥലങ്ങളിൽ അങ്ങനെ ചെയ്യാൻ പറ്റാതിരുന്നതിനെക്കുറിച്ച് നേരത്തെയും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാനാവും. എന്നാൽ എന്റെ കാര്യം അങ്ങനെയല്ല. ഞാൻ ഇടപെട്ടാൽ അയാൾ അത് ഏത് തരത്തിൽ എടുക്കുമെന്ന് പോലും എനിക്കറിയില്ല.'

    Recommended Video

    മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് വിനായകൻ | Vinayakan's Reply To Media | Oneindia
    പുരുഷനെ അടിക്കാനും മാത്രമുള്ള ധൈര്യമൊന്നും എനിക്കില്ല

    'അയാൾക്ക് ഒരു അടി കൊടുത്തൂടേയെന്ന് ഒത്തിരിപ്പേർ ചോദിച്ചിരുന്നു. ഒരു പുരുഷനെ അടിക്കാനും മാത്രമുള്ള ധൈര്യമൊന്നും എനിക്കില്ല. അയാളൊരു തല്ല് തന്നാൽ ഞാൻ താഴെ വീഴുകയും ചെയ്യും. ധൈര്യവതിയായ ഒരു സ്ത്രീയാണെന്നും എന്തിനും ഏതിനും പ്രതികരിക്കുന്നയാളാണ് ഞാനെന്നും എവിടെയും പറഞ്ഞിട്ടുമില്ല' എന്നാണ് തന്നെ വിമർശിക്കുന്നവരോട് മറുപടിയായി നവ്യാ നായർ പറഞ്ഞത്. എസ് ഐ ആന്റണി എന്ന കഥാപാത്രത്തെയാണ് വിനായകൻ ഒരുത്തീയിൽ അവതരിപ്പിച്ചത്. മികച്ച നടിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവ ഒരുത്തീയിലെ പ്രകടനത്തിലൂടെ നവ്യാ നായർക്ക് ലഭിച്ചിരുന്നു.

    Read more about: vinayakan
    English summary
    Navya Nair explains why she did not respond to actor Vinayakan's speech against women on press meet
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X