ഒരാളുടെ ശരീരത്തിൽ തൊടാൻ പെർമിഷൻ വേണം, സൗബിൻ നവ്യയെ പ്രൊട്ടക്ട് ചെയ്യാൻ ശ്രമിച്ചു; ചർച്ചയായി നവ്യയുടെ വീഡിയോ!

പൊതുപരിപാടികൾക്കായോ സിനിമാ പ്രമോഷനായോ എത്തുന്ന സെലിബ്രിറ്റികൾക്ക് നേരെ ആളുകളുടെ മോശം പെരുമാറ്റമുണ്ടാക്കുന്നത് അടുത്തിടെയായി സ്ഥിരം നമ്മുടെ നാട്ടിൽ കണ്ട് വരുന്ന കാഴ്ചയാണ്. സാനിയ അയ്യപ്പൻ അടക്കമുള്ള താരങ്ങൾ‌‍ക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുക, തോളിൽ കയ്യിട്ട് സെൽഫി എടുക്കാൻ ശ്രമിക്കുക തുടങ്ങിയവയാണത്.

കഴിഞ്ഞ ​ദിവസം കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷന് എത്തിയ നവ്യ നായർക്കും സമാനമായ അനുഭവമുണ്ടായി. പാതിരാത്രി സിനിമയുടെ പ്രമോഷന് വേണ്ടിയാണ് സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും കോഴിക്കോട് എത്തിയത്. പ്രമോഷൻ കഴിഞ്ഞ് പുറത്തേക്കിറങ്ങാനായി പോവുകയായിരുന്നു നവ്യയും സൗബിൻ ഷാഹിറും ആൻ ആ​ഗസ്റ്റിനുമെല്ലാം.

Navya Nair
Photo Credit: Indian Cinema Gallery / instagram

ജനങ്ങൾ തിങ്ങി കൂടിയിരുന്നതുകൊണ്ട് തന്നെ താരങ്ങൾക്കൊപ്പം എട്ടോളം ബൗൺസർമാരും പ്രൊട്ടക്ഷനായി ഉണ്ടായിരുന്നു. അതിനിടയിലൂടെയാണ് ഒരാൾ കൈ നീട്ടി നവ്യയുടെ ശരീരത്തിൽ സ്പർശിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട സൗബിൻ ഉടൻ നവ്യയുടെ അടുത്തേക്ക് എത്തി കൈ വരുന്നത് തടഞ്ഞു. നവ്യ തന്നെ അനുവാദമില്ലാതെ സ്പർശിച്ചയാളെ തുറിച്ച് നോക്കുന്നതും വീഡിയോയിൽ കാണാം. ശേഷം നടന്ന് നീങ്ങുകയാണ് ചെയ്തത്.

പ്രതികരിക്കാൻ നിൽക്കാതെ തുറച്ച് നോക്കിയശേഷം നവ്യ നടന്ന് പോയി. വീഡിയോ വൈറലായതോടെ സംഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളുമായി ആളുകൾ എത്തി. തുറിച്ച് നോക്കിയാൽ മാത്രം പോരായിരുന്നു നടി കൃത്യമായി പ്രതികരിക്കണമായിരുന്നുവെന്നാണ് ചിലർ കുറിച്ചത്.

സൗബിൻ ഉടനടി നവ്യയെ പ്രൊട്ടക്ട് ചെയ്യാൻ ശ്രമിച്ചത് നല്ലൊരു ​ഗസ്ച്ചറായിരുന്നു, തന്റെ ശരീരത്തിൽ അനുവാദമില്ലാതെ ആര് തൊട്ടാലും ഏത് സ്ത്രീയും ദേഷ്യപ്പെടും. നവ്യയുടെ ആ ദേഷ്യമാണ് നോട്ടത്തിൽ പ്രതിഫലിച്ചത്, ഒരാളുടെ ശരീരത്തിൽ തൊടാൻ പെർമിഷൻ വേണമെന്ന ബേസിക്ക് കാര്യം എന്നാണ് ആളുകൾ പഠിക്കുക, നവ്യയായതുകൊണ്ട് കേരളം കത്തിയില്ല.

വല്ല ഓൺലൈൻ യുട്യൂബ് സെലിബ്രിറ്റികളും ആയിരുന്നേൽ എന്തൊക്കെ പുകിലാവുമായിരുന്നു, ഇത്രയും ബൗൺസർമാർ ഉണ്ടായിട്ടും നവ്യയ്ക്ക് ഇത്തരം അനുഭവം ഉണ്ടായല്ലോ എന്നിങ്ങനെയാണ് കമന്റുകൾ. അതിനടിയിൽ ചിലർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ എന്ന് അവകാശപ്പെട്ടും രം​ഗത്ത് എത്തിയിട്ടുണ്ട്. ഷേക്ക് ഹാന്റ് കൊടുക്കാൻ കൈ നീട്ടിയതാണ് പക്ഷെ നവ്യ കണ്ടില്ല. അതുകൊണ്ട തട്ടിവിളിച്ചു എന്നാണ് ചിലർ പറഞ്ഞത്.

Navya Nair
Photo Credit: Navya Nair / Instagram

മറ്റ് ചിലർ നവ്യയുടെ ശരീരത്തിൽ സ്പർശിച്ചത് ഒരു ചെറിയ കുട്ടിയാണെന്നും അല്ലാതെ ദുരുദ്ദേശമൊന്നും ഇല്ലായിരുന്നുവെന്നും കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ചിലർ നവ്യയെ വിമർശിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു സങ്കടകരമായ കാര്യം. നവ്യ മഞ്ജു വാര്യരാകാൻ ശ്രമിക്കുന്നു, ഇവർ ഫീൽ‍ഡ് ഔട്ടായ നടിയല്ലേ എന്നിങ്ങനെയാണ് അത്തരത്തിൽ ചിലർ കുറിച്ച കമന്റുകൾ.

ബാഡ് ടച്ച് ഫീൽ‌ ചെയ്തപ്പോൾ ദേഷ്യത്തോടെ നവ്യ നോക്കിയ രം​ഗം ഉൾക്കൊള്ളാൻ പറ്റാത്തവരാണ് നടിയെ വിമർശിച്ച് എത്തിയത്. കേരളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് കോഴിക്കോട്. കോഴിക്കോട് വരുമ്പോൾ ഞാൻ ഇത് പറയാറുമുണ്ട്. കോഴിക്കോട്ടെ ഭക്ഷണം, കോഴിക്കോടുള്ള മനുഷ്യർ വിരുന്നുകാരെ സ്നേഹിക്കുന്ന രീതി, ഞങ്ങൾ സിനിമാക്കാരെ നിങ്ങൾ സ്നേ​ഹിക്കുന്ന രീതി എല്ലാം എനിക്ക് ഇഷ്ടമാണ്.

മലബാർ റീജിയണിൽ ഉള്ളവർക്ക് ഒരു പടം ഇഷ്ടമായാൽ പിന്നെ ആ പടം സക്സസായിരിക്കും എന്നാണ് പറയാറ്. ദൈവത്തിന്റെ മുന്നിൽ നിവേദ്യം കൊണ്ടുവെക്കുന്നത് പോലെ ഈ സിനിമ നിങ്ങൾക്ക് മുമ്പിൽ വെക്കുകയാണ്. നിങ്ങളുടെ ഓപ്‌ഷനാണ് അത് സ്വീകരിക്കണോ വേണ്ടയോ എന്നത്. പക്ഷെ നമ്മുടെ ആഗ്രഹമാണ് ഞങ്ങളുടെ കഷ്ടപ്പാട് നിങ്ങൾ സ്വീകരിക്കണം എന്നാണ് നവ്യ നായർ കോഴിക്കോട് ചടങ്ങിൽ സംസാരിച്ചപ്പോൾ പറഞ്ഞത്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X