നവ്യ നായരുടെ ആദ്യ കവര്‍ഫോട്ടോ, പഴയതാണ് യങ് എന്ന് ആരാധകന്‍! കിടിലന്‍ മറുപടിയുമായി നവ്യയും

മഞ്ജു വാര്യര്‍ക്കും പൂര്‍ണിമ ഇന്ദ്രജിത്തിനും സംവൃതയ്ക്കുമെല്ലാം പിന്നാലെ സിനിമയിലേക്ക് വീണ്ടും വരവിനൊരുങ്ങുകയാണ് നടി നവ്യ നായര്‍. അടുത്തിടെയാണ് താന്‍ വീണ്ടും അഭിനയിക്കാന്‍ എത്തുകയാണെന്ന കാര്യം നടി വെളിപ്പെടുത്തിയത്. പിന്നാലെ രസകരമായ ചില ചിത്രങ്ങള്‍ നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

മനോരമയിലെ തന്റെ ആദ്യത്തെ കവര്‍ ഫോട്ടോയും വനിതയിലെ പുതിയ ഫോട്ടോയുമായിരുന്നു നടി പങ്കുവെച്ചത്. രണ്ട് ചിത്രങ്ങളും കണ്ടതോടെ ആരാധകരും ത്രില്ലിലായി. നവ്യയുടെ ഫോട്ടോയ്ക്ക് താഴെ രസകരമായ കമന്റുകളായിരുന്നു വന്നത്. എല്ലാവര്‍ക്കും മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചില ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കിടിലന്‍ റിപ്ലേ കൊടുത്തും നവ്യ ശ്രദ്ധേയമായിരിക്കുകയാണ്.

 navya-nair-

പഴയത് കുറച്ച് കൂടി യങ് ആണല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് താഴെ വലിയ കണ്ടുപിടുത്തമാണല്ലോ. അത് അങ്ങനെയല്ലേ വരൂ... എന്ന മറുപടിയായിരുന്നു നവ്യ കൊടുത്തത്. തീ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് നവ്യ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നിയത്. വികെ പ്രകാശ് ആണ് സംവിധാനം. നായികാ പ്രധാന്യമുള്ള സിനിമയായിരിക്കും തീ.

എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന പാവപ്പെട്ട ഒരു വീട്ടമ്മയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് അറിയുന്നത്. മഞ്ജു വാര്യരുടെ തിരിച്ച്് വരവാണ് തനിക്ക് ആത്മവിശ്വാസം കൂട്ടിയതെന്നും നല്ലൊരു കഥാപാത്രത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്നും അതാണ് ഇത്രയും കാലതാമസമെടുത്തതെന്നും നവ്യ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X