'മാറ്റി വെക്കുന്നത് തിരുത്താൻ പറ്റാത്ത തെറ്റായി മാറും, എന്റെ കല്യാണത്തിന് കെട്ടിപ്പിടിച്ച് കരഞ്ഞതാണ്'

നടി കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ കേരളം ഒന്നടങ്കം അനുശോചനം അറിയിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിനിമാ, രാഷ്ട്രീയ, സാംസ്കാരിക രം​ഗത്തെ പ്രമുഖരുമെല്ലാം കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ ദുഖം രേഖപ്പെടുത്തി. അവസാന സമയത്ത് പ്രിയപ്പെട്ട നടിയെ നേരിട്ട് പോയി കാണാൻ പറ്റാത്തതിന്റെ വിഷമം നടി നവ്യ നായർ പങ്കുവെച്ചു. ഓർമകളെക്കാൾ വിഷമമാണ് വരുന്നത്. കാരണം ആരോ​ഗ്യത്തോടെ ഇരിക്കുമ്പോൾ പോയി കാണാൻ പറ്റിയില്ലെന്ന വിഷമമുണ്ട്. സിദ്ദിഖേട്ടന്റെ മകൻ മരിച്ച സമയത്ത് പോയപ്പോൾ അമ്മയ്ക്ക് ഓർമ പോകുന്നുണ്ട്, എന്നാലും മനസിലാവും എന്ന് പറഞ്ഞിരുന്നു.

കാണാൻ പോകാത്തത് തെറ്റായിപ്പോയി. ജീവിതത്തിൽ ഓരോ തിരക്കുകളിൽ പെട്ട് ചില കാര്യങ്ങളിൽ മാറ്റി വെച്ചു. അതൊരു പാഠമായി ഇപ്പോൾ. മാറ്റി വെക്കുന്നത് തിരുത്താൻ പറ്റാത്ത തെറ്റായി മാറും. എനിക്കത്രയും സ്നേഹമുള്ള, എന്നെ അത്രയും സ്നേഹിച്ചിരുന്ന വ്യക്തിയാണ്. വിവാഹമൊക്കെ കഴിഞ്ഞ് ആ കണക്ഷൻ നഷ്ടപ്പെട്ടു. അന്നൊന്നും വാട്സാപ്പൊന്നും ഇല്ല. തിരക്കിനിടയ്ക്ക് ആ ബന്ധം നിലനിർത്താനും പറ്റിയില്ല. അത്രയ്ക്കും അടുപ്പമായിരുന്നു. അതാണ് വിഷമം. തനിക്ക് പറ്റിയ തെറ്റാണിതെന്ന് ഇപ്പോൾ തോന്നുന്നെന്നും നവ്യ നായർ വികാരഭരിതയായി പറഞ്ഞു.

Kaviyoor Ponnamma  Navya Nair

ഞാൻ പൊന്നൂസ് എന്നാണ് വിളിച്ചിരുന്നത്. ആന്റി എന്ന് പോലും ചേർത്ത് വിളിച്ചിട്ടില്ല. ഭയങ്കര തിരക്കായിരുന്നു എന്റെ കല്യാണത്തിന്. പൊന്നമ്മയും ലളിതാന്റിയുമൊക്കെ എന്റെ കല്യാണത്തിന് വന്നപ്പോൾ താൻ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നെന്നും നവ്യ നായർ ഓർത്തു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം. നന്ദനം, അമ്മക്കിളിക്കൂട് ഉൾപ്പെടെയുള്ള സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച കഥാപാത്രങ്ങളിലൂടെ കവിയൂർ പൊന്നമ്മ എന്നും ഓർമ്മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്ത് വിട്ട അനുശോചന കുറിപ്പിൽ രേഖപ്പെടുത്തി. 'മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീർഘമായ കലാജീവിതം സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ അവർ അർപ്പിച്ചു'

Kaviyoor Ponnamma

'കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിൻ്റെ പുരോഗമന സാംസ്കാരിക മുന്നേറ്റത്തിൽ നിർണ്ണായക പങ്കു വഹിച്ച കെപിഎസി-യിലാണ്. തുടർന്ന് മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ച അവർ മൂലധനം, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു'

'തുടർന്ന് അവർ വളരെ പെട്ടെന്നു തന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. പ്രഗത്ഭരായ സംവിധായകരുടെ സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അവർ തിളങ്ങി. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങൾ മലയാളികളിൽ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത്. അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്'

'മലയാള സിനിമയുടെയും നാടകലോകത്തിൻ്റേയും ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തൻ്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു,' മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നു.

Read more about: kaviyoor ponnamma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X