നവ്യ ധൈര്യം കാണിച്ചു; കാവ്യക്കും മീരയ്ക്കും ഇത് കെെകാര്യം ചെയ്യാനാകുന്നില്ല; നടിയെ പിന്തുണച്ച് ആരാധകർ

ജീവിതത്തിലെ തിരക്ക് പിടിച്ച സമയത്തിലൂടെയാണ് നടി നവ്യ നായർ കടന്ന് പോകുന്നത്. സിനിമ, നൃത്തം, നൃത്തം പഠിപ്പിക്കൽ തുടങ്ങി എപ്പോഴും തിരക്കുകളിലാണ് നവ്യയിന്ന്. എല്ലാത്തിനും പിന്തുണ നൽകിക്കൊണ്ട് നടിയുടെ മാതാപിതാക്കൾ ഒപ്പമുണ്ട്. അടുത്ത കാലത്താണ് നവ്യയെ ഇത്രയും സജീവമായി ലൈം ലൈറ്റിൽ കാണാൻ തുടങ്ങിയത്. 2010 ൽ വിവാഹിതയായ ശേഷം മുംബെെയിലേക്ക് ജീവിതം പറിച്ച് നട്ടതായിരുന്നു നവ്യ. എന്നാൽ ഒന്നും ചെയ്യാതെയുള്ള വീട്ടിലിരുപ്പ് തനിക്ക് മടുപ്പുളവാക്കുന്നതായിരുന്നെന്ന് നവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്.

വിവാഹത്തിന് മുമ്പ് വരെ തിരക്കേറിയ നായിക നടിയായിരുന്നു നവ്യ. വിവാഹ ശേഷം ഇടവേളയെടുത്ത നടിക്ക് സിനിമാ ലോകത്തേക്ക് തിരിച്ച് വരിക അത്ര എളുപ്പമായിരുന്നില്ല. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യക്ക് നഷ്ടപ്പെട്ട സ്ഥാനം തിരികെ ലഭിക്കുന്നത്. സിനിമയ്ക്കും നൃത്തത്തിനും നവ്യയിന്ന് തുല്യപ്രാധാന്യം നൽകുന്നു. മാതം​ഗി എന്ന ഡാൻസ് സ്കൂളും നടത്തുന്നുണ്ട്.

Navya Nair

സോഷ്യൽ മീഡിയയിൽ തന്റെ സന്തോഷങ്ങൾ പങ്കുവെക്കുന്ന നവ്യക്ക് പലപ്പോഴും നേരിടേണ്ടി വരുന്ന ചോദ്യം ഭർത്താവ് സന്തോഷ് മേനോനെക്കുറിച്ചാണ്. ഭർത്താവിനൊപ്പം നവ്യയെ ഇപ്പോൾ കാണേറിയില്ല. ചില അഭിമുഖങ്ങളിൽ വിവാഹ ജീവിതത്തെക്കുറിച്ച് നവ്യ നടത്തിയ പരാമർശങ്ങൾ പല രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ഇരുവരും അകന്ന് കഴിയുകയാണെന്ന ​ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. എന്നാൽ നവ്യ നായർ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാറില്ല.

യൂട്യബിൽ പങ്കുവെക്കുന്ന വീഡിയോകൾക്ക് താഴെ ഭർത്താവ് എവിടെയെന്ന ചോദ്യങ്ങൾ മിക്കപ്പോഴും വരാറുണ്ട്. ആരാധകർ നടിയെ പിന്തുണച്ച് കൊണ്ട് മറുപടിയും നൽകാറുണ്ട്. നവ്യയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ അസൂയപ്പെടുന്ന സ്ത്രീകൾ കമന്റുകളിലൂടെ അവരു‌ടെ ഫ്രസ്ട്രേഷൻ തീർക്കുന്നു. നവ്യയെ പോലെ നിങ്ങൾക്ക് ലാവിഷ് ലൈഫോ യാത്രകളോ പറ്റുന്നില്ല.

Navya Nair  Kavya Madhavan

പക്ഷെ കമന്റുകൾ നിങ്ങളെ അതിന് സഹായിക്കില്ല. ഇത് കൊണ്ടാണ് മീരയും കാവ്യയും അവരുടെ കമന്റ് സെക്ഷൻ ഓഫ് ചെയ്യുന്നത്. ഇത്തരം ആന്റികളെ അവർക്ക് കൈകാര്യം ചെയ്യാനാകില്ല. നവ്യ ധൈര്യം കാണിച്ചെന്ന് ഒരു ആരാധകൻ ന‌ടിയുടെ വ്ലോ​ഗിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

സമാന അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ തുട‌ർന്നും വന്നു. അടുത്ത കാലത്താണ് കാവ്യ മാധവൻ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്. മോശം കമന്റുകൾ ഒഴിവാക്കാൻ തുടക്കത്തിലേ നടി കമന്റ് ബോക്സ് ഓഫ് ചെയ്തു. എന്നാൽ പിന്നീട് ഓൺ ചെയ്യുകയും ചെയ്തു. നടിയെ അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകൾ തുടരെ വരാറുണ്ട്. സോഷ്യൽ മീഡിയയിൽ നടിമാർ നേരിടുന്ന കടുത്ത സൈബറാക്രണങ്ങൾ നേരത്തെ പല തവണ ചർച്ചയായതാണ്.

2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാരായിരുന്നു നവ്യ നായരും കാവ്യ മാധവനും മീര ജാസ്മിനും. 2010 ന് ശേഷമാണ് ഇവരുടെ സ്ഥാനം പുതുമുഖ നടിമാരിലെത്തിയത്. എന്നാൽ ഇന്നും പ്രേക്ഷക മനസിൽ വലിയ സ്ഥാനം മൂന്ന് പേർക്കുമുണ്ട്. നവ്യയും മീരയും സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നെങ്കിലും കാവ്യ ഇതുവരെയും ഇതിന് തയ്യാറായിട്ടില്ല.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X