മുംബെെയിൽ താമസിച്ച കാലത്ത് മനസിലാക്കിയതാവും; നവ്യയുടെ മുഖത്ത് വന്ന മാറ്റത്തിന് പിന്നിൽ; ചർച്ച
സിനിമാ രംഗത്തേക്ക് ശക്തമായ സാന്നിധ്യമായി തിരിച്ചെത്താൻ കഴിഞ്ഞ ചുരുക്കം നായികമാരെ മലയാളത്തിൽ. ഇതിൽ മഞ്ജു വാര്യരുടെ തിരിച്ച് വരവാണ് എടുത്ത് പറയേണ്ടത്. മഞ്‍ജുവിന് മുമ്പോ ശേഷമോ തെന്നിന്ത്യയിൽ മറ്റൊരു നടിക്ക് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ച് വരവിൽ ഇത്രയും വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല. മഞ്ജുവിന് ശേഷം സിനിമാ ലോകത്ത് ചർച്ചയായ മറ്റൊരു തിരിച്ച് വരവ് നവ്യ നായരുടേതാണ്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ ഹിറ്റ് സിനിമകളിലെ നായികയായി ജനപ്രീതി നേടിയ നവ്യ വിവാഹത്തോടെയാണ് അഭിനയ രംഗം വിടുന്നത്.
മുംബൈയിലേക്ക് ജീവിതം പറിച്ച് നട്ടെങ്കിലും സിനിമാ ലോകത്തെ എന്നത്തേക്കുമായി ഉപേക്ഷിക്കാൻ നവ്യ തയ്യാറായില്ല. ഒരുത്തീ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്താൻ നവ്യക്ക് കഴിഞ്ഞു. വർഷങ്ങളോളം മാറി നിന്നിട്ടും നവ്യയുടെ സിനിമയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. തിരിച്ച് വരവിൽ നവ്യക്ക് മാറ്റങ്ങളും വന്നു. ശാലീന സുന്ദരിയായി അറിയപ്പെട്ടിരുന്ന നവ്യ വളരെ സ്റ്റെെലിഷായി മാറി.

സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളിൽ നിന്നും ഈ മാറ്റം പ്രകടമാണ്. ഇപ്പോഴിതാ നവ്യയെക്കുറിച്ചുള്ളൊരു ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നടിയുടെ മുഖത്ത് വന്ന മാറ്റങ്ങൾക്ക് കാരണം കോസ്മെറ്റിക് സർജറികളാണോ എന്ന ചോദ്യമാണ് ചർച്ചാ വിഷയം.
കോസ്മെറ്റോളിസ്റ്റായി ശിഖ എസ് ആണ് നവ്യയുടെ പഴയ ഫോട്ടോയും പുതിയ ഫോട്ടോയും പങ്കുവെച്ചത്. നവ്യയുടെ സൗന്ദര്യം 100 ശതമാനം നാച്വറലാണ്, എന്താണ് നിങ്ങളുടെ അഭിപ്രായമെന്നാണ് കോസ്മെറ്റോളജിസ്റ്റ് ചോദിച്ചത്. പല അഭിപ്രായങ്ങളാണ് കമന്റുകളായി വന്നത്. നവ്യയുടെ ഭംഗി നാച്വറലാണെന്ന് ഭൂരിഭാഗം പേരും കമന്റ് ചെയ്തു. പുരികത്തിന് കറക്ഷൻ വരുത്തിയിട്ടുണ്ടാമെന്ന് ചിലർ അഭിപ്രായപ്പെട്ടു. സർജറികളല്ല ഗ്രൂമിംലൂടെയാണ് നവ്യക്ക് മേക്കോവർ വന്നതെന്ന കമന്റും വന്നു.

മുംബൈയിൽ ജീവിച്ച കാലത്ത് ആളുകൾ എത്രമാത്രം മേക്കോവറിനും മറ്റും ശ്രദ്ധ കൊടുക്കുന്നു എന്ന് നവ്യ മനസിലാക്കിയിരിക്കാം എന്നും കമന്റിൽ പറയുന്നു. ഭർത്താവിനൊപ്പം ഏറെക്കാലം മുംബൈയിലായിരുന്നു നവ്യ. തിരിച്ച് വരവിൽ കുറേക്കൂടി സ്റ്റെെലിഷായതിന് മുംബൈയിലെ ജീവിതവും സ്വാധീനിച്ചിരിക്കാം. കഴിഞ്ഞ ദിവസം നവ്യയെക്കുറിച്ച് സംവിധായകൻ സിബി മലയിൽ സംസാരിക്കുകയുണ്ടായി.
ഇഷ്ടം എന്ന സിനിമയിലേക്ക് നവ്യയെ തെരഞ്ഞെടുത്തതിനെക്കുറിച്ചാണ് സിബി മലയിൽ സംസാരിച്ചത്. നവ്യയുടെ ആദ്യ സിനിമയായിരുന്നു ഇത്. മാഗസിന്റെ മുഖചിത്രം കണ്ടാണ് നവ്യയെ സിനിമയിലേക്ക് വിളിക്കുന്നത്. ഷൂട്ടിംഗിന് സ്ലീവ്ലെസ് വസ്ത്രങ്ങൾ ധരിക്കാൻ പോലും നവ്യ മടിച്ചിരുന്നെന്നും ഇതിന്റെ പേരിൽ കരഞ്ഞെന്നും സിബി മലയിൽ ഓർത്തു. ഇഷ്ടത്തിൽ മികച്ച രീതിയിൽ നവ്യ അഭിനയിച്ചെന്നും സിബി മലയിൽ ചൂണ്ടിക്കാട്ടി.
ജാനകി ജാനേയാണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നവ്യയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. അഭിനയത്തിനൊപ്പം നൃത്തതിലും നവ്യയിന്ന് സജീവമാണ്. കരിയറിലെ മുന്നോട്ട് പോക്കിന് നടിയുടെ കുടുംബത്തിന്റെ പിന്തുണയുമുണ്ട്. മുംബൈ മലയാളിയായ സന്തോഷ് മേനോനെയാണ് നവ്യ വിവാഹം ചെയ്തത്. 2010 ലായിരുന്നു വിവാഹം. സായ് കൃഷ്ണ എന്ന മകനും ദമ്പതികൾക്കുണ്ട്. നവ്യ വിവാഹമോചനത്തിനൊരുങ്ങുന്നെന്ന ഗോസിപ്പ് നേരത്തെ പല തവണ പ്രചരിച്ചെങ്കിലും നടി ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോയി.


Click it and Unblock the Notifications