'ഇത്രയും നല്ലൊരു കുഞ്ഞിനെ സമ്മാനിച്ചതിന് പൊന്നുവിനോട് ഞാൻ‌ നന്ദി പറയുന്നു...'; ഭാര്യയെ കുറിച്ച് സന്തോഷ്!

കുടുംബജീവിതവും പ്രൊഫഷണൽ ലൈഫും എങ്ങനെയാണ് ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നതിന് ഉത്തമ ഉദാഹരണമാണ് നടി നവ്യ നായർ. സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്ത് വിവാഹിതയായ നവ്യ നായർ വിവാഹത്തോടെ ഭർത്താവ് സന്തോഷിനൊപ്പം മുംബൈയിലേക്ക് ചേക്കേറിയിരുന്നു.

വൈകാതെ തന്നെ ഇരുവർക്കും മകൻ പിറന്നു. പിന്നെ കുഞ്ഞിനെയും കുടുംബത്തെയും പരിപാലിക്കുന്ന തിരക്കിലായിരുന്നു നവ്യ. മകൻ വലുതായതോടെ നവ്യ തന്റെ പഴയ ഇഷ്ടങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാൻ തുടങ്ങി.

നൃത്ത പരിശീലനവും നല്ല തിരക്കഥകൾ വരുമ്പോൾ അഭിനയവും തുടങ്ങി. ഇപ്പോൾ സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും നവ്യ സജീവമാണ്. വിശേഷങ്ങൾ സോഷ്യൽമീഡിയ വഴിയും നവ്യ പങ്കിടാറുണ്ട്. ജാനകി ജാനേയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത നവ്യ നായരുടെ സിനിമ. നവ്യയെപ്പോലെ തന്നെ നവ്യയുടെ ഏക മകൻ സായ്കൃഷ്ണയും ആരാധകർക്ക് സുപരിചിതനാണ്.

Navya Nair

നവ്യയുടെ സോഷ്യൽമീ‍ഡിയ പോസ്റ്റ് നിറയെ സായ്കൃഷ്ണയെ കുറിച്ചുള്ള കുറിപ്പും ഫോട്ടോകളുമാണ്. കടുത്ത ​ഗുരുവായൂരപ്പൻ ഭക്തയായതുകൊണ്ടാണ് നവ്യ മകന് സായ്കൃഷ്ണ എന്ന പേരിട്ടത്. നവ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ കൂടിയാണ് മകൻ സായ്കൃഷ്ണ.

പഠിക്കാൻ ഒരു കുന്നോളമുണ്ടെങ്കിലും സായ്കൃഷ്ണ യാത്രകളിലും മറ്റും അമ്മയുടെ കൂടെ സഞ്ചരിക്കാറുണ്ട്. നവ്യയ്ക്ക് സിനിമയിലും മിനിസ്ക്രീനിലും തിരക്കേറിയതോടെ മുംബൈ വിട്ട് നവ്യയും മകനും കേരളത്തിലേക്ക് തിരികെ എത്തി. ബിസിനസ് തിരക്കുകളുടെ ഇടവേളകളിൽ മകനും ഭാര്യയ്ക്കും ഒപ്പം സമയം ചിലവഴിക്കാൻ സന്തോഷും എത്തും.

ഇന്ന് പതിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന സായ്കൃഷ്ണയ്ക്ക് പിറന്നാൾ ആശംസിച്ച് നവ്യയും സന്തോഷും കുറിപ്പുകൾ പങ്കുവെച്ചിട്ടുണ്ട്. അതിൽ സന്തോഷ് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇത്രയും നല്ലൊരു കുഞ്ഞിനെ സമ്മാനിച്ചതിന് ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സന്തോഷിന്റെ കുറിപ്പ്.

'ഇത്രയും നല്ലൊരു കുഞ്ഞിനെ സമ്മാനിച്ചതിന് നന്ദി പ്രിയ പൊന്നു... ജന്മദിനാശംസകൾ പ്രിയ വാവാ... നിങ്ങളുടെ ജന്മദിനാഘോഷം ഞായറാഴ്‌ചയിലേക്ക് മാറ്റിവെക്കാനുള്ള എന്റെ അഭ്യർത്ഥന സ്വീകരിച്ചതിന് നന്ദി. നമ്മൾ മാക്സിമം ആഘോഷിക്കും', എന്നാണ് സന്തോഷ് കുറിച്ചത്. നവ്യ മകന്റെ കുട്ടിക്കാലത്തെ ഒരു വീ‍ഡിയോയ്ക്കൊപ്പമാണ് പിറന്നാൾ ആശംസകൾ നേർന്നത്.

Navya Nair

മകനെ കൃഷ്ണനായി അണിയിച്ചൊരുക്കിയ ഒരു വീഡിയോയാണ് നവ്യ പങ്കുവെച്ചത്. ഒപ്പം മനോഹരമായ ഒരു കുറിപ്പും നവ്യ പങ്കിട്ടു. 'എന്റെ കുഞ്ഞിന് ജന്മദിനാശംസകൾ... എന്റെ കുഞ്ഞിക്കണ്ണൻ മുതൽ ഈ ഉയരമുള്ള കുട്ടി വരെയുള്ള നിന്റെ യാത്ര... നീ എന്റെ അഭിമാനമാണ്. നീ എന്നെക്കാൾ ഉയരമുള്ളവനായെങ്കിലും നീ എന്നും അമ്മയുടെ ഗുണ്ടുമണി വാവയാണ്...'

'ഈ ലോകത്തിൽ മറ്റെന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു ഗുരുവായൂരപ്പൻ നിന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ', എന്നാണ് നവ്യ കുറിച്ചത്. നവ്യയുടെ മകന് സെലിബ്രിറ്റികളും ആരാധകരുമെല്ലാം ആശംസകൾ നേർന്നിട്ടുണ്ട്. ഏത് പരിപാടിക്ക് പോയി തിരക്കിലായാലും നവ്യ നായർ മകന്റെ പഠനത്തിന് പ്രാധാന്യം നൽകാറുണ്ട്.

കൂടെയിരുന്ന് ഓരോ ദിവസത്തെയും പാഠഭാഗങ്ങൾ പഠിച്ച് തീർക്കാൻ അവനെ സഹായിക്കുന്ന അമ്മയാണ് നവ്യ നായർ. ഒരിടയ്ക്ക് നവ്യ നായർ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

അതിന് കാരണം മുംബൈയിൽ നിന്നും മകനൊപ്പം കേരളത്തിലേക്ക് താമസം മാറ്റിയതും നവ്യയ്ക്കൊപ്പം ഭർത്താവ് സന്തോഷിന്റെ സാന്നിധ്യം ഇല്ലാതെ പോയതുമായിരുന്നു. ​ഗോസിപ്പുകൾ പെരുകിയപ്പോൾ ഒരു കുടുംബചിത്രം പങ്കുവെച്ച് നവ്യ എല്ലാവരുടെയും വായടിപ്പിച്ചു. മുപ്പത്തിയെട്ടുകാരിയായ നവ്യ 2010ലാണ് സന്തോഷിനെ വിവാഹം ചെയ്തത്. ഒരു അറേഞ്ച്ഡ് മാരേജായിരുന്നു ഇരുവരുടെയും.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X