ബ്ലാക് ആൻഡ് വൈറ്റ് കോംബിനേഷനിൽ ഗംഭീര ലുക്കിൽ നവ്യ, ചിത്രം വൈറലാകുന്നു
നടിമാരുടെ മടങ്ങി വരവ് പ്രേക്ഷകർ ആഘോഷമാക്കാറുണ്ട്. അത്തരത്തിൽ പ്രേക്ഷകർ ആഘോഷമാക്കിയ ഒരു മടങ്ങി വരവാണ് നടി നവ്യ നായരുടേത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന നവ്യ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. വിവാഹത്തിന് ശേഷം രണ്ട് സിനിമകളിൽ പ്രത്യേക്ഷപ്പെട്ടെങ്കിലും നവ്യ അഭിനയം തുടർന്നില്ലായിരുന്നു. നൃത്ത പരിപാടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇപ്പോൾ വീണ്ടും ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ് താരം. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയാണ് നവ്യയുടെ പുതിയ ചിത്രം.

മടങ്ങി വരവിൽ നവ്യയുടെ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു , ഗംഭീര ലുക്കിലായിരുന്നു താരം എത്തിയത്. പഴയതിനെക്കാളും കൂടുതൽ ചെറുപ്പമായി എന്നാണ് പ്രേക്ഷകർ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമാണ് നവ്യ. താരത്തിന്റെ ഫോട്ടോ ഷൂട്ടും ചിത്രങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് നടിയുടെ പുതിയ ചിത്രമാണ്. ഫാഷൻ ലോകവും നവ്യയുടെ ചിത്രത്തിന് കയ്യടിയുമായി എത്തിയിരിക്കുകയാണ്.
വെള്ള നിറത്തിലുള്ള പല്ലാസോയും ചെറിയ ടോപ്പും നീളൻ ബ്ലാക് ആൻഡ് വൈറ്റ് കോംബിനേഷനിലുള്ള ഒരു ജാക്കറ്റുമാണ് നവ്യ ധരിച്ചിരിക്കുന്നത്. വസ്ത്രത്തിനൊപ്പം നീളമുള്ള കമ്മലുകളാണ് നവ്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു വാച്ച് മാത്രമാണ് കെട്ടിയിരിക്കുന്നത്. പരിശുദ്ധമാണ് ജീവിതം എന്ന് കുറിച്ച് കൊണ്ടാണ് നവ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Recommended Video
നവ്യയുടെ ഹെയർ സ്റ്റൈലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വസ്ത്രത്തിനും മേക്കപ്പിനും ചേർന്ന സിമ്പിൾ ഹെയർ സ്റ്റൈലാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരിനാഥ് ആണ് നവ്യയെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. നവ്യയുടെ ചിത്രത്തെ അഭിനന്ദിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട് . ദിവസങ്ങൾക്ക് മുൻപ് സാരിയിൽ അതിമനോഹരയായി നിൽക്കുന്ന ചിത്രം നടി പങ്കുവെച്ചിരുന്നു. അതിനും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications